22 C
Bangalore
October 14, 2018
Untitled

യുദ്ധ ഭൂമിയിലെ സ്ത്രീപോരാളികൾ…..

ബി സി നാലാം നൂറ്റാണ്ടുതൊട്ടു സ്ത്രീകൾ പടക്കളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി യത്രേ ! രണ്ടാംലോക മഹായുദ്ധമായപ്പോഴേക്കും സ്ത്രീകളുടെ എണ്ണം പട്ടാളത്തിൽ വളരെ ഉയർന്നു. സോവിയറ്റ് സേന ഏതാണ്ട് ഒരുകോടിയോളവും.

യുദ്ധത്തെക്കുറിച്ചു് ഇനിയുമൊരു പുസ്‌തകം ? അതിന്റെ ആവശ്യമുണ്ടോ ? ചെറുതും വലുതുമായി, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി ഒരായിരം യുദ്ധങ്ങൾ നടന്നുകഴിഞ്ഞു. അതിനെക്കുറിച്ചെല്ലാം വേണ്ടത്ര എഴുതപ്പെട്ടിട്ടുമുണ്ട്. എന്നാൽ അതെല്ലാം എഴുതിയിട്ടുള്ളത് പുരുഷന്മാരാണ്. ആ കാര്യം സ്പഷ്ടമാണ്. യുദ്ധത്തെക്കുറിച്ചു് നമ്മൾ മനസ്സിലാക്കിയിട്ടുള്ളതെല്ലാം പുരുഷശബ്ദത്തിലൂടെ കേട്ടറിഞ്ഞിട്ടുള്ളതാണ്. നമ്മളെല്ലാവരും പുരുഷന്മാരുടെ യുദ്ധസങ്കല്പങ്ങളുടെയും യുദ്ധബോധത്തിന്റെയും തടവുകാരാണെന്നു പറയാം. ശബ്ദങ്ങൾ പുരുഷന്മാരുടേതാണ്. സ്ത്രീകൾ ഇവിടെ നിശ്ശബ്ദരാണ്.

എന്തുകൊണ്ടാണങ്ങിനെ ? ഞാൻ പിന്നെയും പിന്നെയും എന്നോടുതന്നെ ചോദിച്ച ചോദ്യം. സ്ത്രീകളുടെ വാക്കുകളും വികാരങ്ങളും എന്തുകൊണ്ട് പുറത്തറിയിച്ചില്ല ! അവർക്ക് അവരെത്തന്നെ വിശ്വസിക്കാനായില്ല. ഒരു ലോകം മുഴുവനായും തന്നെ നമ്മുടെ കൺമുമ്പിൽ തെളിയാതെ മറഞ്ഞു കിടക്കുകയാണ്. അവരുടെ യുദ്ധങ്ങൾ ഇന്നും നമുക്കജ്ഞാതമാണ്.

ആ യുദ്ധത്തിന്റെ ചരിത്രമാണ് ഞാൻ എഴുതാനാഗ്രഹിക്കുന്നത്.
അതൊരു സ്ത്രീയുടെ യുദ്ധചരിത്രമാണ്.

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇരുനൂറില്പരം റഷ്യൻ വനിതകളുമായ് നടത്തിയ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന് ആധാരം. സ്ത്രീ മാതാവാണ്, ജീവൻ നല്കുന്നവളാണ്, മുലയൂട്ടുന്നവളാണ്. യുദ്ധത്തിൽ അവർക്കെങ്ങനെ മറ്റൊരു ജീവൻ കവർന്നെടുക്കാനാവും ? അമ്മമാരുടെ യുദ്ധകാലത്തെ ആയിരമായിരം കദന കഥകൾ ഇതിലുണ്ട്. എല്ലാ യുദ്ധങ്ങളെക്കാൾ മേലെയാണ് മനുഷ്യൻ എന്നു Svetlana Alexievich ഉദ്‌ഘോഷിക്കുന്നു.

In war there are many people around you,
but you are always alone,
because before death the human being is always alone.
I remember that terrible loneliness.

പുസ്തകം തുടങ്ങുന്നത് ഒസിപ് മണിഡേൻസ്റ്റാം ന്റെ ഒരു കവിതയോടെ :

അർത്ഥമില്ലാതെ കൊലചെയ്യപ്പെട്ട
കോടിക്കണക്കിനാളുകൾ. അവർ അന്ധകാരത്തിന്റെ
പാതയിലൂടെ കടന്നുപോയി.

ലോക പത്രപ്രവർത്തനരംഗത്തെ ഇതിഹാസമാണ് സ്വെറ്റ്ലാന. 2015 ഇൽ ലിറ്ററേച്ചർ നുള്ള നോബൽ സമ്മാനം ലഭിച്ചു

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.