27.5 C
Bengaluru
January 17, 2020
Untitled

WINGS OF PASSION

സോമൻ പൂക്കാട്

ഇത് ദീപ്തിജയൻ: പ്രകൃതി സംരക്ഷണമാണ് തന്റെ ചിത്രങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യമെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ദീപ്തി ജയന്റെ ചിത്രങ്ങളുടെ ഒരു സോളോ പ്രദർശനം ‘WINGS OF PASSION’ എന്നപേരിൽ കോഴിക്കോട് ലളിതകലാ അക്കാദമിയിവെച്ച് 2018 മെയ് 15 മുതൽ 25 വരെ നടക്കുകയാണ്.

ചെന്നെയിലെ ബഹുനില കോൺഗ്രീറ്റ് കെട്ടിടത്തിൽ താമസിക്കുമ്പോഴും പ്രകൃതിയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം പ്രകൃതിയിൽ താൻ കാണാൻ ആഗ്രഹിക്കുന്ന ദൃശ്യങ്ങൾ ഒരാവേശത്തോടെ ക്യാൻ വാസിലിലേക്ക് വർണ്ണങ്ങളിൽ ചാലിച്ചെഴുതുകയാണ് ദീപ്തി ജയൻ. ആഹ്ലാദിച്ചു നിൽക്കുന്ന പൂമരങ്ങളായും അഹങ്കരിച്ച് തലയെടുപ്പോടെ നിൽക്കുന്ന റോസാച്ചെടികളായും പരോപകാരം ചെയ്യാൻ തയ്യാറായി മാനം നോക്കി നിൽക്കുന്ന വൻമരങ്ങളായും സന്യാസികളെപോലെ മൂകമായി പ്രകൃതിയോട് സംവദിക്കുന്ന ഭൂപ്രേദേശളായും ആ ഓർമ്മകൾ അങ്ങനെ ക്യാൻവാസിലൂടെ വർണ്ണചാരുത പകർന്ന് പരന്നൊഴുകയാണ്. മനുഷ്യന്റെ സ്വാഭാവസവിശേഷതകൾ പോലെ തന്നെ മരങ്ങൾക്കും വ്യത്യസ്ത ഭാവങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ദീപ്തി ജയൻ.

deeptijayan-WINGS OF PASSION-calicut

ഇഷ്ടപ്പെട്ടതും മോഹിപ്പിക്കുന്നതുമായ കാഴ്ചകളെ തന്നോടപ്പവും അതിലൂടെ കാലത്തിനോപ്പവും കൊണ്ട്പോകാനുള്ള മനുഷ്യന്റെ അതമ്യമായ ആഗ്രഹമാകാം ചിത്രകലയ്ക്ക് നിദാനമായി തീർന്നത്. വിശ്രമവേളകളിൽ നവീനകാല മനുഷ്യർ ഗുഹാഭിത്തികളിലും മറ്റും കോറിയിട്ട ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് ഇന്ന് നാം കാണുന്ന ഗുഹാചിത്രങ്ങളുടെ പിറവിയിലേക്കും അതിലൂടെ മനുഷ്യന്റെ സർഗ്ഗാത്മക കലാരൂപമായ ചിത്രമെഴുത്തിലെക്കും നയിച്ചിട്ടുണ്ടാകുക എന്ന് വിദഗദർ ചൂണ്ടികാണിക്കുന്നു. ഏതെങ്കിലും കാഴ്ച്ചാനുഭവത്തെ അതെ പോലെ പകർത്തിവെക്കുന്ന റിയലിസ്റ്റിക് രീതിമാത്രമല്ല ഇന്ന് ചിത്രകലയിൽ പലരും അനുവർത്തിച്ചു വരുന്നത്.

യൂറാപ്പിൽ നവോത്ഥന കാലം മുതൽ മൈക്കൽ ആഞ്ചലോ ഡാവിഞ്ചി റാഫേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ചിത്രകലാധാരകൾ നിലനിന്നിരുന്നുവെങ്കിലും മോഡേണിസം ആരംഭിക്കുന്നത് ലെണ്ടനിൽവെച്ചു 1910 ൽ വാൻഗോഗ് പിക്കാസോ എന്നിവരുടെ ചിത്ര പ്രദർശനം നടന്നതോടുകൂടിയാണ്. ഇന്ത്യയിലാകട്ടെ രവിവർമ്മയുടെ റിയലിസ്റ്റിക് ചിത്രരചനാ രീതിയെ മറികടന്ന ഒരു സംഘം മാർക്സിസ്റ്റ് ചിന്താധാരയിൽപെട്ടവർ അബീനീന്ദ്ര നാഥ് ടാഗോറിന്റെ നേതൃത്തിൽ ബംഗാളിലും മോഡേണിസത്തിന് തുടക്കം കുറിച്ച്. കാല്പനിക ബിംബങ്ങളകാം, ഭൂമിയുടെ അവസ്ഥാവിശേഷങ്ങളാകം അവന്റെ മനസ്സിലെ തോന്നലുകളാകാം ആധുനിക ചിത്രകലക്ക് വിഷയ സ്വീകരണത്തിലും രചനാസാങ്കേതങ്ങളിലും പഴയ പോലെ കടുംപിടുത്തങ്ങലോ പാരമ്പര്യ വാദങ്ങളോ ഇന്നില്ല. അതിനാൽ ഒരു ചിത്രകാരനെയോ ചിത്രകാരിയേയോ ഏതെങ്കിലുമൊരു ഗണത്തിൽപ്പെടുത്താനോ കള്ളിയിൽ തളച്ചിടാണോ സാധ്യമല്ല. അത്തരത്തിലുള്ളപാരമ്പര്യത്തെയും ശൈലികളെയും പൊളിച്ചടുക്കി തന്റെതായ ഒരു ശൈലിയും വർണ്ണലോകവും നിർമ്മിച്ചെടുത്ത കലാകാരിയാണ് ശ്രീമതി ദീപ്തി ജയൻ . തന്റെ സഹജചോദനകളെ തന്റെതായ ശൈലിയിലും ഭാവനയിലും ദൃശ്യവൽക്കരിച്ച്‌ ഉദാത്തമായ തലംതേടാനുള്ള ഈ ചിത്രകാരിയുടെ അപാരമായ കഴിവിന് ഉദാഹരങ്ങളാണ് ദീപ്തിയുടെ ഓരോ ചിത്രങ്ങളും. ക്യാമറകൊണ്ട് വിസ്മയം തീർക്കുന്ന ശ്രീ വി കെ രാജുവിന്റെ മകളിൽ നിന്നും മനോഹരമായ ചിത്രങ്ങൾ ജന്മം കൊണ്ടില്ലെങ്കിലെ അത്ഭുതപ്പെടെണ്ടതുള്ളു.

deeptijayan

കുട്ടിക്കാലത്ത് മുത്തച്ഛന്റെ കളരിയിൽ പഠിക്കുന്ന സമയത്ത് കളമെഴുത്തിൽ ആകൃഷ്ടയായ ദീപ്തി അതിലെ വരകൾ സ്വയം വരക്കുകയും ഒപ്പം തന്റെ ചിത്രങ്ങളും ചേർത്തുവരാഞ്ഞാണ് പ്രാഥമിക പഠനം സാധ്യമാക്കിയത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഈ രംഗത്ത് കാര്യമായതൊന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും വിവാഹശേഷമാണ് ജയചന്ദ്രന്റെയും മക്കളുടെയും പൂർണ്ണ പിന്തുണയോടെ ഒരു മുഴുവൻ സമയ ചിത്രകാരിയയായി മാറുന്നത്

ചെന്നൈയിൽ ഒരധ്യാപികയായി ജോലിചെയ്യുന്ന അവർ ഒരു വർഷത്തോളം ലീവെടുത്ത് ചിത്രകലക്കായി മാത്രം ചിലവിടുകയുണ്ടായി. ഇന്റർ നേഷനൽ വാട്ടർ കളറിസ്റ് സദു വലിയൂരിന്റെ ശിഷ്യയായി മൂന്നുവർഷത്തോളം വാട്ടർ കളറിംഗ് പഠിക്കുകയുണ്ടായി. കേരളമ്യുറൽസും ആഫ്രിക്കൻ മ്യുറൽസും പഠിച്ചു.

പതിനായിരക്കണക്കിന് ചിത്രങ്ങൾവരച്ച ദീപ്തി ജയന്റെ ആദ്യ സോളോ ചിത്രകലാ പ്രദർശനം നടന്നത്‌ തൃശൂർ ലളിത കലാ അക്കാഡമിയിലാണ്. പിന്നീട് ഗ്രൂപ് എക്സിബിഷന്റെ ഭാഗമായി പലയിടെങ്ങളിലും നടക്കുകയുണ്ടായി. കാശ്മീരിൽ വെച്ച് ഇന്റർ നേഷണൽ ആര്ട്ട് ഫെസ്റ്റിവലിന്റെ ഭാഗമായി മൂന്നു തവണ ദീപ്തിയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇവയിലേക്കെ വിഷയമായി തീർന്നത് പ്രകൃതി തന്നയായിരുന്നു. ഒരു ലാൻഡ്‌സ്‌കേപ് പെയിന്റർ ആയി അറിയപ്പെടാനാണ് അവർക്കെന്നും ആഗ്രഹവും. അതിനായി അവർ ഉപയോഗിക്കുന്ന കളർ ടോണുകളാണ് ദീപ്തിയുടെ ചിത്രങ്ങളെ വേറിട്ട അനുഭവമാക്കിമാറ്റുന്നത്. ഒരാൾ അയാളുടെതായ ഒരു കളർ ടോൺ കണ്ടെത്തണമെന്ന അഭിപ്രായകാരിയാണ് ദീപ്തി. അത് അവരവരുടെ ആത്മാവിൽ നിന്നും ഉരുത്തിരിഞ്ഞു വരേണ്ട ഒന്നാണ്. ഗുരുമുഖത്ത് നിന്നും ഉപദേശങ്ങൾ തേടാമെന്നല്ലാതെ തന്റെ കളർ ടോൺ സ്വയം തന്നെ കണ്ടത്തുന്നവരാണ് ചിത്രകലയെ ആത്മാവിനോട് ചേർത്തുവെക്കുന്നവർ എന്ന് ദീപ്തി സ്വ അനുഭവംകൊണ്ടു തെളിയിച്ചിട്ടുണ്ട്.

 

Awards:-

1. Best women Artist award 2016 North Chennai Malayali Association

2. Best Painter Award 2017 Aksharakoottam Thoolika Group Kerala

3. The Heart of Arts Contest 2017 Special Award

4. United Artist Award 2017 Special of Amazing Art Work

5. Fine Art Universal 2017 for the Glory of Art Award

എതെരാസ്വദകനെയും രസിപ്പിക്കാനും ചിന്തിപ്പിക്കാനും ദീപ്തിജയന്റെ ചിത്രങ്ങൾക്ക് നിസ്സംശയം സാധിക്കുമെന്ന് നിങ്ങൾക്കും ബോധ്യപ്പെടും. അതിനായി എല്ലാ ആസ്വാദകരെയും ‘WINGS OF PASSION’ കാണാൻ ആർട്ട് ഗ്യാലറിയിലേക്ക് സസന്തോഷം ആദരവോടെ ക്ഷണിക്കുകയാണ്. എല്ലാ പ്രിയസുഹൃത്തുക്കളും ദീപ്തിയുടെ ചിത്രങ്ങൾ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തി ആ കലാകാരിയുടെ ചിത്രപ്രദർശനം വൻവിജയമാക്കണെമെന്ന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ് . .

deeptijayan-WINGS OF PASSION-calicut

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.