21 C
Bangalore
September 23, 2018
Untitled
Malayalam Short Stories

വീണ്ടുവിചാരം

കൊക്കയുടെ  സമീപത്തുള്ള  പാറക്കെട്ടിൽമേൽ  സുരേന്ദ്രൻ 
ഇരിക്കുകയാണ് .
മനസ്സ്  വളരേ  അസ്വസ്ഥമാണ് ….
വീട്  ജപ്തി  ചെയ്യാനുള്ള  നോട്ടീസ്  വന്നിട്ടുണ്ട് .
തന്നെക്കൊണ്ട്  കൂട്ടിയാൽ  കൂടില്ല !
ആത്മഹത്യ  ചെയ്യാനായി  മനസ്സ്  ഉപദേശിക്കുന്നു …
ഒരു  നിമിഷത്തെ  തീരുമാനം  മതി എല്ലാം  അവസാനിപ്പിക്കാൻ ……
ഏകാന്തത …..
അത്  ചിലപ്പോൾ  മനസ്സിനെ  ചെകുത്താനാക്കും !
ആരുടെയൊക്കെയോ  മുഖങ്ങൾ  മനസ്സിൽ  തെളിയുന്നു ….
വാടിത്തളർന്ന  ആ  മുഖം  അച്ഛന്റേതല്ലേ ?
കരഞ്ഞു  വീർത്തു  കാണപ്പെടുന്ന  ആ  കണ്ണുകൾ  അമ്മയുടേതല്ലേ ?
താൻ  ഈ  ലോകത്തിൽനിന്നു  വിടവാങ്ങിയാൽ  എന്തായിരിക്കും 
അവരുടെ  അവസ്ഥ ?
മനസ്സിലെ  മുറിവുകൾ  കാലം  ഒരു  പക്ഷേ  ഉണക്കിയേക്കാം !
എന്നാലും …
വീടില്ലാതെ  അവർ  തെരുവുകളിലൂടെ  അലഞ്ഞു  തിരിഞ്ഞു 
നടക്കുന്ന  ആ  രംഗം  സങ്കൽപ്പിക്കാൻ  പോലും  കഴിയുന്നില്ല !

അവരുടെ  കൂടെ  താനുണ്ടെങ്കിൽ  ആ  മനസ്സുകൾക്ക്  അല്പം 
ആശ്വാസമുണ്ടാകില്ലേ ?
അതെ ! എന്തുവന്നാലും  അത്  നേരിടുകയാണ്  വേണ്ടത് !
അവൻ  ചിന്തകളുടെ  മായാലോകത്തു  നിന്നു  ജീവിതമാകുന്ന 
യാഥാർഥ്യത്തിലേക്ക്  തിരികെ  നടന്നു.

Related posts