27.5 C
Bangalore
December 8, 2018
Untitled

അടിമജീവിതം 

 

“എൻ്റെ  പാട്ടു  പരിപാടി  കാണാൻ  അച്ഛൻ  വരുമോ ?”

“ഇല്ല ! മോനെ ! ഞാൻ  ഇവിടെയൊരു  അടിമയാണ് ! അടിമക്ക്  ഒന്നിനും  അവകാശമില്ല !”

“അച്ഛനെ  ഇനി  എന്നാ  കാണാൻ  പറ്റുവാ ?”

“അറിയില്ല  മോനെ ! അവർ  അച്ഛനെ  വില  കൊടുത്തു  വാങ്ങിയതല്ലേ ?

ശമ്പളം  മേടിക്കുന്നവൻ  മേലധികാരികളുടെ  കാലിൻ  ചുവട്ടിൽ  ചവിട്ടിയരക്കാനുള്ള  പുഴുക്കളാണ് !”

“എനിക്ക്  ആരൂല്യാ !” കരഞ്ഞു  കൊണ്ട്  തൊഴുത്തിൽ  നിന്ന് ആ  കുട്ടി  ഓടിയകന്നു .

ഒരു  പശു  അയാളെ  നോക്കി . മറ്റു  പശുക്കൾ  ഇതൊന്നും  അറിയാത്തമട്ടിൽ  നിൽക്കുകയാണ് .

അങ്ങകലെ  അതാ  മകൻ  ഓടിപ്പോകുന്നു . ഫാമിന്റെ  ഗേറ്റിനു  സമീപം  നിൽക്കുന്നത്  അവളല്ലേ ?

മകൻ !

അവനും  ഒരു  ഭാവി  അടിമയല്ലേ ?

 അവൾ !

മുതലാളിയുടെ  നിറമാർന്ന  കളിപ്പാട്ടങ്ങളിൽ  ഒരുവൾ !

വയറ്റിൽ  ജീവൻ  തുടിക്കുന്നുവെന്നു  അറിഞ്ഞപ്പോൾ  നാട്ടുകാർക്ക്  മുമ്പിൽ  താനൊരു  ഭർത്താവായി !

സമൂഹത്തിന്റെ  മുന്നിൽ  മാത്രം !

അവൾ  ഇന്നും  അതേ  കളിപ്പാട്ടം !

അന്ന്  മോൻ  ജനിച്ച  ദിവസം , പേറ്റുനോവ്  തുടങ്ങി  എന്ന്  വയറ്റാട്ടി  ഓടിവന്നു പറഞ്ഞപ്പോൾ  എന്തോ  തനിക്കും  സന്തോഷം  തോന്നി !

ആരുമല്ലാതെ  ആരൊക്കെയോ  ആകുന്നു !

പക്ഷേ …

ഒരു  വർഷം  കഴിയേണ്ടി  വന്നു  ആ  മുഖം  കാണാൻ !

അതും  ആരുമറിയാതെയുള്ള  ഒരു  ഒളിച്ചോട്ടം !

ഒരു  നോക്കേ  കണ്ടുള്ളൂ ! അപ്പോഴേക്കും  മുതലാളി  ചാട്ടവാറുമായെത്തി .

അന്ന്  കിട്ടിയ  അടിയുടെ  പാടുകൾ  ഇന്നും  തൻ്റെ  മനസ്സിനെയും  ശരീരത്തെയും  നീറിക്കുന്നു .

എങ്കിലും  അച്ഛാ  എന്നുള്ള  ആ  വിളി ഏതു   കഠിന  ഹൃദയത്തിലും  തീർത്ഥം  ഒഴുക്കില്ലേ ?

സമയം  അതിൻ്റെ  നീണ്ട  കാൽവെപ്പുകളോടെ  മുന്നോട്ടു  നീങ്ങി .

സൂര്യന്  അസ്തമിച്ചാലും  തിരികെവരാം ! അരപ്പട്ടിണിക്കാരന്  ജോലിപോയാലോ ?

അവൾക്കൊന്നുമില്ല ! മുതലാളിക്കും  ഒന്നുമില്ല !

തന്തയില്ലാത്തവൻ  എന്ന  ചീത്തപ്പേര്  വരാതിരിക്കാൻ  മാത്രമുള്ള  ഒരു  കളിപ്പാവ .

അങ്ങകലെ  നിന്ന്  ഒരു  ഈണം  ഒഴുകിയെത്തുന്നു .

എത്ര  മധുരം !

പക്ഷേ …

ആ  വരികളിൽ  തൻ്റെ  ജീവിതമല്ലേ ?

അവനെ  ആര്  പാട്ടുപഠിപ്പിച്ചു .

വിശപ്പിന്റെ  സംഗീതം  പുറപ്പെടുമ്പോൾ  എന്തിനു  ശ്രുതി  മീട്ടാൻ  ഒരു  തംബുരു !

“നിന്നെ  സ്നേഹിക്കാൻ  എനിക്കാരുടെയും  അനുവാദം  വേണ്ടല്ലോ ?”

അയാൾ ഒരു  പശുവിന്റെ  കഴുത്തിൽ കെട്ടിപ്പിടിച്ചു  ആ  തൊഴുത്തിൽ  മുട്ടുകുത്തി  നിന്നു .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.