ഒരു ഫ്രെയിമിൽ നിന്ന് ഒരു നിശ്ചിത അളവിൽ പ്രകാശം ക്യാമറയുടെ സെൻസറിൽ പതിച്ചാൽ മാത്രമേ നല്ല ഒരു ഫോട്ടോ ലഭിക്കുകയുള്ളു സെൻസറിൽ ആവശ്യത്തിൽ കൂടുതൽ പ്രകാശം പതിച്ചാൽ ഫോട്ടോ “വെളുത്തു പോകും ” ഇതിനെ ഓവർ എക്സ്പോഷെർ എന്നും ,ആവശ്യത്തിൽ കുറവ് പ്രകാശം പതിച്ചാൽ ഫോട്ടോ ഇരുണ്ടും പോകുന്നു ഇതിനെ “അണ്ടർ എക്സ്പോഷെർ എന്നും വിളിക്കുന്നു ഒരു ഫ്രെയിമിൽ നിന്ന് വരുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ക്യാമെറയിൽ ഉള്ള സംവിദാനങ്ങൾ ആണ് ഷട്ടർ ,aperture ,iso ഇവമൂന്നും ഉപയോഗിച്ചാണ് ഫോട്ടോഗ്രാഫർ തന്റെ മനസ്സിൽ ഉള്ള ഒരു ഫ്രെയിം കിട്ടുന്നതിന് വേണ്ടി ഫ്രെയിമിൽ നിന്ന് വരുന്ന പ്രകാശത്തെ നിയന്ത്രിക്കുക ഇവ മൂന്നിന്റേയും ഒരു കോമ്പിനേഷൻ ആണ് ഫോട്ടോയുടെ ക്വാളിറ്റി നിശ്ചയിക്കുക ഇവയുടെ പ്രവർത്തനങ്ങൾ എങ്ങനെ യാണ് എന്ന് വളരെ ചുരുക്കി താഴെ വിവരിക്കുന്നു 


——————————————————————————–
ഷട്ടർ :-ക്യാമറയുടെ സെൻസെറിന് മുൻപിലായി തുറക്കുവാനും അടയ്ക്കുവാനും സാധിക്കുന്ന രീതിയിൽ ഒരു വാതിൽ പോലെ ഉറപ്പിച്ചിരിക്കുന്ന ഒരു മെക്കാനിക്കൽ ഭാഗമാണ് ഷട്ടർ

ഇവ തുറന്നിരിക്കുന്ന സമയം ക്രെമീകരിച്ചാണ് സെൻസറിൽ പതിക്കുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നത് ഫോട്ടോ എടുക്കുമ്പോൾ നമ്മൾ കേൾക്കുന്ന ക്ലിക്ക് എന്ന ശബ്ദം ഷട്ടർ തുറന്നു അടയുന്നതിന്റേതാണ് ഷട്ടർ എത്ര സമയം തുറന്നിരിക്കണം എന്ന് ഷട്ടർ സ്പീഡ് ഡയൽ ഉപയോഗിച്ചു ക്രെമീകരിക്കാൻ സാധിക്കും സാദാരണ ഒരു എൻട്രി ലെവൽ dslr ൽ 30 സെക്കന്റ് മുതൽ ,1/4000 സെക്കന്റ് വരെ ഷട്ടർ തുറന്നിരിക്കുന്ന സമയം സെറ്റ് ചെയ്യാൻ കഴിയും [ ബൾബ് മോഡിൽ എത്രസമയം വേണമെങ്കിലും ഷട്ടർ തുറന്നു വെക്കുവാൻ കഴിയും ] കയ്യിൽ കാമറ പിടിച്ചു ഫോട്ടോ എടുക്കുമ്പോൾ ഉപയോഗിക്കുന്ന ഫോക്കൽ ലെങ്ങ്തിനേക്കാൾ കൂടുതൽ ഷട്ടർ സ്പീഡ് ഉപയോഗിക്കുക ഇല്ലെങ്കിൽ ഫോട്ടോ ഷെയ്ക് ആകാനുള്ള സാദ്യത യുണ്ട് ഉദാ : -100 mm =1 / 100 നേക്കാൾ കൂടുതൽ സ്പീഡ് [ കാമറ ലെൻസിന്റെ ഫോക്കൽ ലെങ്ത് പറയുക ഫുൾ ഫ്രെയിം ക്യാമറയെ അടിസ്ഥാനമാക്കിയാണ് അത് കൊണ്ട് ക്രോപ് സെൻസർ കാമറ ഉപയോഗിക്കുമ്പോൾ ലെൻസിന്റെ ഫോക്കൽ ലെങ്ത് ക്യാമറയുടെ സെൻസറിന്റെ ക്രോപ് ഫാക്ടർ കൊണ്ട് ഗുണിക്കുക അതായത് 100 mm ലെന്സ് നിക്കോൺ ക്രോപ് ക്യാമെറയിൽ ഉപയോഗിക്കുമ്പോൾ അതിന്റെ ഫോക്കൽ ലെങ്ത് 100 *1 .5 =150mm ആയിരിക്കും ഇത് കൂടി ഷട്ടർ സ്പീഡ് സെറ്റ് ചെയ്യുമ്പോൾ പരിഗണിക്കുക ] ഫോക്കൽ ലെങ്ങ്തിനേക്കാൾ കൂടുതൽ ഷട്ടർ സ്പീഡ് ഉപയോഗിക്കുക എന്ന് നിർബന്ധം ഇല്ല ലെൻസിന്റെ വൈബ്രെറ്റ് റിഡക്ഷൻ പെർഫോമൻസ് ഫോട്ടോഗ്രാഫറുടെ കൈ വിറയ്ക്കാതെ ഫോട്ടോ എടുക്കാനുള്ള കഴിവ് ഇതിനു അനുസരിച്ചു ഷട്ടർ സ്പീഡ് കുറക്കാവുന്നതാണ്  } ഷട്ടർ സ്പീഡ് കൂട്ടുമ്പോൾ നമ്മൾ ചെയ്യുന്നത് ഷട്ടർ തുറന്നിരിക്കുന്ന സമയം കുറയ്ക്കുകയാണ് അതുകൊണ്ടു തന്നെ ഫ്രെയിമിൽ നിന്നും സെന്സറിൽ പതിക്കുന്ന പ്രകാശത്തിന്റെ അളവ് കുറയുന്നു ഷട്ടർ സ്പീഡ് കുറയ്കുമ്പോൾ ഷട്ടർ തുറന്നിരിക്കുന്ന സമയം കൂടുകയും സെൻസറിൽ കൂടുതൽ പ്രകാശം പതിക്കുകയും ചെയ്യുന്നു ചലിക്കുന്ന ഒരു വസ്തുവിന്റെ ഫോട്ടോ ഫ്രീസ് ആയി കിട്ടുവാൻ അതിന്റെ വേഗത അനുസരിച്ചു ഉയർന്ന ഷട്ടർ സ്പീഡ് ഉപയോഗിക്കുക .മൂവിങ് ഒബ്ജെക്ടിനെ ഫ്രീസ് ചെയ്ത് എടുക്കുന്ന ഫോട്ടോയ്ക് കുറച്ചു ഉദാഹരണം താഴെ കൊടുക്കുന്നു 

     Shutter speed:- 1/1000sec

      Shutter speed:- 1/2000

        Shutter speed:-1/200

     Shutter speed:-1/320

  ഷട്ടർ സ്പീഡ് കുറഞ്ഞാൽ ചലിക്കുന്ന വസ്തുക്കൾ ബ്ലർ ആയി പോകും പക്ഷെ ഫ്ലാഷ് ഉപയോഗിച്ച് സ്ലോ ഷട്ടർ സ്പീഡിലും ഹൈ സ്പീഡിൽ മൂവ് ചെയ്യുന്ന സബ്ജെക്ട് ഫ്രീസ് ചെയ്യാൻ കഴിയും സ്ലോ ഷട്ടറിൽ ഫ്ലാഷ് ഉപയോഗിച്ച് മൂവ് ചെയ്യുന്ന സബ്ജെക്ടിനെ ഫ്രീസ് ചെയ്യുമ്പോൾ ഫ്രെയിമിൽ നിന്നുള്ള നോർമൽ ലൈറ്റ് സെൻസറിൽ വരാൻ പാടില്ല അതിനു f പോയിന്റ് കൂട്ടി വെച്ചാൽ മതി അതായതു ഫ്ലാഷ് ഇല്ലാതെ എടുക്കുമ്പോൾ സൈം ഫ്രെയിം ഡാർക്ക് ആയിരിക്കണം ഫ്ലാഷ് അടിക്കുന്ന വളരെ ചെറിയ ഒരു സമയത്തു മാത്രമേ സെൻസെറിന് സബ്‌ജെക്ടിൽ നിന്ന് ഡാറ്റ റീഡ് ചെയ്യാൻ കഴിയു അത് കൊണ്ട് സുബ്ഞെച്റ്റ് ബ്ലർ ആയി പോകില്ല താഴെയുള്ള ഫോട്ടോ സ്ലോ ഷട്ടറിൽ ഫ്ലാഷ് ഉപയോഗിച്ച എടുത്തതാണ്

Shutter speed:-1/6sec

എന്നാൽ ചില ഫോട്ടോകളിൽ ഇങ്ങനെ ഉണ്ടാകുന്ന ബ്ലർ ഫോട്ടോയിൽ കൂടുതൽ ഭംഗി നൽകും അങ്ങനെ ഉള്ള ഒരു ഫോട്ടോയ്ക് ഉദാഹരണം ആണ്   താഴെ യുള്ള ഫോട്ടോ ഈ ഫോട്ടോയിൽ പത്തു സെക്കന്റ് ഷട്ടർ തുറന്നു വെച്ച് stwaberry യുടെ മുകളിൽ പഞ്ചസാര ഇട്ടതാണ്

Shutter speed:- 10sec

താഴെ യുള്ള ഫോട്ടോയിൽ ഒരു വര പോലെ കാണുന്നത് റോഡിൽ കൂടി വാഹനം പോയ ലൈറ്റ് ആണ് ഷട്ടർ കൂടുതൽ സമയം തുറന്നു വെച്ചത് കൊണ്ടാണ് ആ ഒരു എഫക്ട് കിട്ടിയത്

             Shutter speed:-15sec

 

  പ്രകാശം കുറവ് ഉണ്ടാകുമ്പോൾ കൂടുതൽ സമയം ഷട്ടർ തുറന്നു വെച്ച് ഫോട്ടോ എടുക്കുക അപ്പോൾ സെൻസറിൽ കൂടുതൽ പ്രകാശം പതിക്കുകയും നല്ല തെളിച്ചമുള്ള ഫോട്ടോ ലഭിക്കുകയും ചെയ്യും അങ്ങനെ യുള്ള ഒരു ഫോട്ടോയ്ക് ഉദാഹരണം താഴെ കൊടുക്കുന്നു [നൈറ്റ് ഫോട്ടോഗ്രാഫി ]


aperture:-ലെൻസിൽ കൂടി കടന്നു വരുന്ന പ്രകാശത്തെ സെൻസറിൽ പതിക്കുന്നതിനു മുൻപായി ഫോട്ടോ ഗ്രാഫർകു ആവശ്യാനുസരണം നിയന്ദ്രിക്കുന്നതിനു വേണ്ടി ലെൻസിന്റെ അകത്തു സെൻസെറിന് തൊട്ടു മുൻപിലായി ക്രെമീകരിച്ചിരിക്കുന്ന ഒരു മെക്കാനിക്കൽ ഭാഗം ആണ് ഡയഫ്രഉം നിരവധി തകിടുകൾ ഉപയോഗിച്ചാണ് ഡയഫ്രത്തെനിര്മിച്ചിരിക്കുന്നതു ഈ തകിടുകളെ ഒരു പ്രത്യക രീതിയിൽ ക്രെമീകരിക്കുമ്പോൾ അവയുടെ നടുവിലായി ഒരു സുഷിരം രൂപ പെടുന്നു ഈ സുഷിരത്തെ ആണ് .APERTURE എന്ന് വിളിക്കുന്നത് .

ഈ സുഷിരത്തിന്റെ വലുപ്പം കുറച്ചും കുട്ടിയുമാണ് ലെൻസിൽ നിന്നും സെൻസറിൽ പതിക്കുന്ന പ്രകാശത്തെ നിയന്ദ്രിക്കുന്നതു .ഇവയുടെ വലുപ്പത്തെ സൂചിപ്പിക്കാൻ” F” എന്ന ലെറ്റർ ആണ് ക്യാമെറയിൽ ഉപയോഗിക്കുന്നത് F നമ്പർ കുറയുന്നതിന് അനുസരിച്ചു ഈ സുഷിരത്തിന്റെ വലുപ്പം കൂടുന്നു F നമ്പർ കൂടുന്നതിനനുസരിച്ചു സുഷിരത്തിന്റെ വലുപ്പം കുറയുന്നു ,തൽ ഫലമായി F നമ്പർ കുറയുമ്പോൾ സെൻസറിൽ കൂടുതൽ പ്രകാശവും കൂടുമ്പോൾ കുറവ് പ്രകാശവും സെൻസറിൽ പതിക്കുന്നു
മാത്ര മല്ല .APERTURE ന്റെ വലുപ്പം കൂടുന്നതിനനുസരിച്ചു ഡെപ്ത് ഓഫ് ഫീൽഡ് കുറയുന്നു [DOF ]. { ഒരു ഫ്രെയിമിൽ കാമറ ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിന് മുൻപിലും പിന്നിലുമായി ഫോക്കസ് ആയിരിക്കുന്ന ഭാഗം }ചില ഫോട്ടോകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും സബ്ജെക്ടിന്റെ ബാക് ഗ്രൗണ്ട് ഔട്ടോഫോക്കസ്‌ ആയി ബ്ലർ ആയി ഇരിക്കുന്നത്

ചെറിയ f നമ്പർ =വലിയ aperture,കുറഞ്ഞ ഡെപ്ത് ഓഫ് ഫീൽഡ്
വലിയ f നമ്പർ =ചെറിയ aperture,കൂടുതൽ ഡെപ്ത് ഓഫ് ഫീൽഡ്

  f point :-5.6@250mm

            point :- 5.6@250mm

f

ഇങ്ങനെ യുള്ള ഫോട്ടോ എടുക്കാൻ ചെറിയ f നമ്പർ ആണ് ഉപയോഗിക്കുന്നത് ചെറിയ f നമ്പർ ഉപയോഗിക്കുമ്പോൾ APERTURE ന്റെ വലുപ്പം കൂടുകയും ഡോഫ് കുറയുകയും ചെയ്യുന്നു
DOF നെ F പോയിന്റ് മാത്രമല്ല സാധീനിക്കുന്നതു ,ലെൻസിന്റെ ഫോക്കൽ ലെങ്ത് ,ക്യാമെറയിൽ നിന്ന് സബ്ജെക്ടിലേക്കു ഉള്ള ദൂരം , ഇവയും സ്വാധീനിക്കുന്നു

NB :-ഉയർന്ന ഫോക്കൽ ലെങ്ത് ഉള്ള ലെൻസും ഫോക്കസ് ഡിസ്റ്റൻസ് കുറവും ആണെങ്കിൽ വലിയ f നമ്പറിലും BG ബ്ലർ ആകും താഴെയുള്ള ഫോട്ടോ നോക്കുക അത് എടുത്തിരിക്കുന്നത് f 11 ഉപയോഗിച്ചാണ്

                  f11@140mm


ISO :-ഷട്ടർ സ്പീഡും aperture ഉം മെക്കാനിക്കൽ ആയി ആണ് പ്രവർത്തിക്കുന്നത് എങ്കിൽ ISO തികച്ചും വ്യത്യസ രീതിയിൽ ആണ് പ്രവർത്തിക്കുന്നത് ഐസോ വ്യത്യസം വരുത്തുമ്പോൾ ക്യാമെറയിൽ മെക്കാനിക്കൽ ആയി ഉള്ള ഒരു പ്രവർത്തനവും നടക്കുന്നില്ല ISO കൂട്ടുമ്പോൾ സെൻസറിൽ നിന്ന് ലഭിക്കുന്ന സിഗ്നലിനെ അംബ്‌ളിഫൈ ചെയ്യുകയാണ് ചെയ്യുന്നത് അങ്ങനെ ചിത്രത്തെ കൂടുതൽ തെളിച്ച മുള്ളതാക്കി മാറ്റുന്നു ഇങ്ങനെ ചെയുമ്പോൾ ഉള്ള ഒരു ദോഷമാണ് സെൻസറിൽ നിന്ന് ലഭിക്കുന്ന സിഗ്‌നനിലനെ അംബിളിഫൈ ചെയ്യുന്നതിനോടപ്പം സിംഗ്‌നലിന്റെ ഒന്നിച്ചു ഉള്ള ബേസ് നോയ്‌സും അമ്ബളിഫൈ ചെയ്യപ്പെടും എന്നുള്ളത് അത് കൊണ്ട് തന്നെ കൂടിയ ISO ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോയിൽ നോയ്‌സ് കൂടുതൽ ആയിരിക്കും അത് കൊണ്ട് ഷട്ടർ സ്പീഡും .f പോയിന്റും നമ്മുടെ ആവശ്യത്തിന് അനുസരിച് കുറച്ചിട്ടും ഒരു ഫോട്ടോ എടുക്കാൻ വേണ്ട ലൈറ്റ് ഫ്രെയിമിൽ ഇല്ല എന്നാൽ എക്സ്ട്രാ ലൈറ്റ് സെറ്റപ് ചെയ്യാനും കഴിയാത്ത ഒരു സിറ്റുവേഷൻ ആണ് ഫോട്ടോ നഷ്ട്ട പെടാനും പാടില്ല ഇത്തരം ഒരു സാഹചര്യത്തിൽ മാത്രം ഉയർന്ന ISO ഉപയോഗിച്ച് ഫോട്ടോ എടുക്കുക താഴെയുള്ള രണ്ടു ചിത്രങ്ങൾ നോക്കുക ആദ്യത്തേത് ISO 100 ഉം രണ്ടാമത്തേത് ISO 6400 ആണ് രണ്ടാമത്തെ ചിത്രത്തിൽ നോയ്‌സ് വളരെ വ്യക്തമായി കാണാം

                   ISO :- 100

                   ISO :- 6400


അപ്പോൾ കൂട്ടുകാർക്ക് ഒരുസംശയം ഉണ്ടാകാം ഒരു ഫോട്ടോയുടെ ശരിയായ എക്സ് പോഷെർ നമ്മൾ എങ്ങനെയാണു മനസ്സിലാകുക ?.അതിനാണ് നമ്മളെ സഹായിക്കാൻ ക്യാമറയുടെ വ്യൂ ഫൈൻഡറിന്റെ താഴെ വശത്തായി ലൈറ്റ് മീറ്റർ ഇൻഡിക്കേറ്റർ ഉള്ളത് നമ്മൾ ചെയ്തിട്ടുള്ള സെറ്റിങ്ങിൽ ഫ്രെയിമിൽ നിന്ന് സെൻസറിൽ എത്ര ലൈറ്റ് പതിക്കും എന്ന് ഈ മീറ്റർ ഇൻഡിക്കേറ്റർ നമുക്ക് കാണിച്ചു തരും

അതിൽ ഇൻഡിക്കേറ്റർ സീറോയിൽ ആണെങ്കിൽ “ടെക്‌നിക്കൽ” ആയി ശരിയായ എക്സ്പോഷെർ ആണ് . [ഷട്ടർ സ്പീഡ്, aperture, ഐസോ,ഇവയിൽ മാറ്റം വരുത്തുമ്പോൾ നമുക്ക് ലഭ്യമായ പ്രകാശത്തിനു അനുസരിച്ചു മീറ്ററിൽ മാറ്റം വരുന്നത് ശ്രദിക്കുക ] .മീറ്റർ +ആകും തോറും ഫോട്ടോ കൂടുതൽ പ്രകാശമുള്ളതാകുന്നു .മീറ്റർ മൈനസ് ആകുംതോറും ഫോട്ടോ ഇരുണ്ടതാകുന്നു . എക്സ്പോഷെർ സെറ്റ് ചെയ്യുവാൻ മീറ്ററിങ് റീഡിങ് റെഫറൻസ് ആയി എടുകുന്നില്ലെങ്കിൽ മീറ്റർ റീഡിങ് നോക്കേണ്ടതില്ല മീറ്റർ റീഡിങ് റഫറൻസ് ചെയ്യാതെ എടുക്കുന്ന ഒരു ടൈപ്പ് ഫോട്ടോയ്ക് ഉദാഹരണം ആണ് ഫുൾ ഡാർക്ക് ഏരിയയിൽ വെച്ച് ചെയ്യുന്ന ലൈറ്റ് പെയിന്റിംഗ് etc……………

——ഈ പോസ്റ്റിൽ കുട്ടുകാർക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമെന്റിൽ പങ്കുവെക്കുക എനിക്ക് അറിയുന്ന കാര്യങ്ങൾ ആണെങ്കിൽ പറഞ്ഞു തരാം ————————————————–

.

Sha Abdulla
'Taking an image by freezing a moment reveals how deep reality truly is.' Sha Abdulla is a man of passion on photography who checks his happiness on the clicks of camera.

Leave a Reply