ദൗർഭാഗ്യവശാൽ, അധികമാളുകളും ശരീരത്തെ വെറും മജ്ജയും മാംസവുമായിട്ടാണ് കാണുന്നത്. യാതനകളും വിഷയസുഖങ്ങളും അനുഭവിക്കാനുള്ള ഒരു പാത്രം മാത്രം ! അങ്ങനെയാവുമ്പോൾ അതിന്റെ സൂക്ഷ്മവും ഗഹനവുമായ ഭാവം ഒരിക്കലും പ്രകാശിതമാകുന്നില്ല. ഔഷധികമായ ശാസ്ത്രവും (മെഡിക്കൽ ഫിസിയോളജി) ജീവശാസ്ത്രപരമായ ധർമ്മങ്ങളും മറ്റും അതിന്റെ പുറംതോടു മാത്രമാണ്. യോഗശാസ്ത്രത്തിൽ മനുഷ്യശരീരം പ്രപഞ്ചത്തിലെ ഓരോ കണികയുമായി ബന്ധപ്പെട്ടതും സദാ സ്പന്ദിച്ചുകൊണ്ടിരിക്കുന്നതും അതിസൂക്ഷ്മമായി സൃഷ്ടിക്കപ്പെട്ടതുമായ ഒരു വസ്തുവായി പരിഗണിക്കുന്നു.

മനുഷ്യന് അവന്റെ ശരീരമാണ് ശരിയായ ഉപകരണം. നാമറിയുന്ന മറ്റെല്ലാ ഉപകരണങ്ങളും അതിൽനിന്നു വന്നവയാണ്. ശരീരമെന്ന ഉപകരണത്തിന്റെ എത്ര ശതമാനമാണ് നിങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്ന് എപ്പോഴെങ്കിലും ഊഹിച്ചുനോക്കിയൊട്ടിണ്ടോ? വെറും ഒരു ശതമാനത്തിലും കുറവ്. എന്തെന്നാൽ, അതിജീവനത്തിനും ലൗകികജീവിതം നയിക്കാനും നിങ്ങളുടെ പ്രാപ്തിയുടെ ഒരു ശതമാനംപോലും ആവശ്യമില്ല. നിങ്ങളുടെ ശരീരത്തിന് ഈ പ്രപഞ്ചത്തെയാകമാനം നിരീക്ഷിക്കാനുള്ള നിപുണതയുണ്ട്. അതിനെ കൃത്യമായി സജ്ജീകരിച്ചാൽ, ഒരു ആന്റിനപോലെ അത് ജഗത്തിലെ സർവ്വവും ഗ്രഹിക്കും.

ഭൂമിയിലെ ഏറ്റവും ഉദാത്തവും അതുല്യവുമായ മനുഷ്യശരീരം എന്ന ഉപകരണത്തിന്റെ അവതരണമാണ് സദ്ഗുരു ഈ കൃതിയിൽ നടത്തുന്നത്.

Mv Sasidharan
A man's mind may be likened to a garden, which may be intelligently cultivated or allowed to run wild.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.