22 C
Bangalore
October 14, 2018
Untitled

സപ്തനദികളുടെ നാട്

saptanadikalude-nadu

ഇന്ത്യാചരിത്രത്തെക്കുറിച്ചു് ധാരാളം രചനകൾ ഉണ്ടായിട്ടുണ്ട്. എല്ലാംതന്നെ രാഷ്ട്രീയ സംഭവവികാസങ്ങളെ സംബന്ധിച്ചുള്ളവയാണ്. സാമ്രാജ്യങ്ങളുടെയും രാജവംശങ്ങളുടെയും ഉയർച്ചയും വീഴ്ചയും, യുദ്ധങ്ങൾ എന്നിവയെ ആധാരമാക്കി. അതെസമയം കേവലം രാഷ്ട്രീയമല്ല ചരിത്രം. അനേകം ഘടകങ്ങളുടെ പ്രതിപ്രവർത്തനങ്ങളുടെ ഫലമാണത്. ഇതിൽ പ്രധാനമുള്ള ഒന്നാണ് ഭൂമിശാസ്ത്രം. ഈ ബന്ധം രണ്ട് വിധത്തിലും പ്രവർത്തിക്കുന്നുണ്ട്. ഭൂമിശാസ്ത്രം ചരിത്രത്തെ സ്വാധീനിക്കുന്നതുപോലെ ചരിത്രം ഭൂമിശാസ്ത്രത്തെയും സ്വാധീനിക്കുന്നുണ്ട്.

നദികൾ, പർവതങ്ങൾ, നഗരങ്ങൾ തുടങ്ങിയ ഭൂമിശാസ്ത്രഘടകങ്ങളെ അവലംബിച്ചു രചിക്കപ്പെട്ട ഇന്ത്യാ ചരിത്രം. ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിന്റെ ചരിത്രത്തോടൊപ്പം അതിന്റെ ചരിത്ര – സംസ്കാരങ്ങളുടെ ഭൂമിശാസ്ത്രവും ഇവിടെ അനാവരണം ചെയ്യുന്നു. ഇത്രയധികം മാറ്റങ്ങൾക്ക് വിധേയമായിട്ടും, നമ്മുടെ സാംസ്കാരികത്തനിമകൾ സഹസ്രാബ്ദങ്ങളെ അതിജീവിച്ചു. വിഭിന്നങ്ങളായ ആശയസംഹിതകളുടെയും സംസ്കാരങ്ങളുടെയും ജീവിതരീതികളുടെയും ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന സംസ്കാരശേഷിയുള്ള നാടാണ് ഇന്ത്യാ എന്നിവിടെ തെളിയുന്നു.

ഇന്ത്യയുടെ ഭൂപ്രകൃതിക്ക് അതിന്റെ സംസ്കാരത്തെക്കാളും ഒരു പക്ഷെ മനുഷ്യരാശിയെക്കാളും പഴക്കമുണ്ട്. അതിനാൽത്തന്നെ ഇന്ത്യയെ മനസ്സിലാക്കുന്നതിന് അതിന്റെ പ്രാരംഭ ഘട്ടത്തിലേക് പോകേണ്ടിയിരിക്കുന്നു നമ്മൾ.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.