Art & Literature

Rule of the road- malayalam translation

എഴുതിയത് - എ . ജി . ഗാഡ് നേർ - പരിഭാഷ - രാജേഷ്  ആട്ടീരി - താനൂർ )

പാതയുടെ  നിയമം

ഒരു  തടിച്ചുരുണ്ട  സ്ത്രീ  കൈയ്യിൽ  ഒരു  കൊട്ടയുമായി  പാതയുടെ  മദ്ധ്യത്തിലൂടെ  നടക്കുകയാണ് . ഗതാഗതത്തിന്റെ  സുഗമമായ  പ്രവാഹത്തിനും  സ്വന്തം  ജീവന്  തന്നേയും  ഭീഷണിയാകുന്ന  രീതിയിലാണ്  അവരുടെ  നടപ്പ് !

“നടപ്പാതയിലൂടെ  നടന്നു  കൂടെ ? അതല്ലേ  കൂടുതൽ  സൗകര്യം ?”- ഒരു

വാഹന  ഉടമ  ചോദിച്ചു .

“എനിക്ക്  തോന്നിയ  പോലെ  ഞാൻ  നടക്കും ! നമ്മുടെ  രാജ്യമിപ്പോൾ

സ്വതന്ത്രമാണല്ലോ ?”- അവൾ  ധിക്കാരത്തോടെ  പറഞ്ഞു .

പാതയുടെ  മദ്ധ്യത്തിലൂടെ  നടക്കാനുള്ള  അനുവാദമാണ്  യാഥാർത്ഥ  സ്വാതന്ത്ര്യമെങ്കിൽ  അത്  പ്രാപഞ്ചിക  മൂല്യച്യുതിയിലേക്കാണ്

നയിക്കുന്നത് . എല്ലാവരും  എല്ലാവരുടേതായ  മാർഗ്ഗങ്ങളിൽ  ഇടപെടുകയും

അങ്ങനെ  ആരും  എവിടെയും  എത്താതിരിക്കുകയും  ചെയ്യുന്നു .

വ്യക്തിപരമായ  സ്വാതന്ത്ര്യം  സാമൂഹിക  അരാജകത്വത്തിലേക്ക്  നയിക്കുന്നു .

ഇക്കാലത്തു  ലോകം  അതിസ്വാതന്ത്ര്യ  ദാഹത്തിന്റെ  പ്രവണതയിൽപ്പെട്ടു

ഉഴലുകയാണ് . മുൻപറഞ്ഞ  സ്ത്രീയെപ്പോലെ  നമ്മളും  പാതയുടെ

നിയമത്തെക്കുറിച്ചു  അറിയേണ്ടതുണ്ട് . പാതയുടെ  നിയമം  എന്നത്  കൊണ്ട്  അർത്ഥമാക്കുന്നത്  എല്ലാവരുടെയും  സ്വാതന്ത്ര്യം  പരിരക്ഷിക്കപ്പെടണം , അതോടൊപ്പം  ഓരോരുത്തരുടെയും  സ്വാതന്ത്ര്യം

നിയന്ത്രിക്കപ്പെടണം  എന്നതാണ് .

ഗതാഗതത്തെ  നിയന്ത്രിക്കുന്ന  വ്യക്തി  ഒരു  പക്ഷേ  ഏകാധിപത്യത്തിൻ്റെ

പ്രതീകമായി  നിങ്ങൾക്ക്  തോന്നിയേക്കാം ! എന്നാൽ  നിങ്ങൾ  വിവേകചിന്തയുള്ളവനാണെകിൽ  അതിൻ്റെ  പ്രസക്തി  ബോദ്ധ്യപ്പെടും .

ആ  വ്യക്തി  അതിൽ  ഇടപെട്ടില്ലെങ്കിൽ  ആരും  അതിൽ  ഇടപെടുകയില്ല .

തത്‌ഫലമായി  നിങ്ങൾക്കു  ഗതാഗതക്കുരുക്കിൽനിന്ന്  ഒരിക്കലും

പുറത്തുവരാൻ  കഴിയില്ല . അത്  അനുസരിക്കുക  വഴി  നിങ്ങൾ

വ്യക്തിപരമായ  സ്വാതന്ത്ര്യത്തെ  നിയന്ത്രിക്കുകയും  അതിൻ്റെ  ഫലമായി

ഒരു  സാമൂഹ്യ  വ്യവസ്ഥ  ആസ്വദിക്കുകയും  ചെയ്യുന്നു . ഇത്  തന്നെയാണ്

സ്വാതന്ത്ര്യത്തെ  യാഥാർഥ്യമാകുന്നത് .

സ്വാതന്ത്ര്യം  എന്നത്  ഒരു  വ്യക്തിപരമായ   വിഷയം  മാത്രമല്ല , മറിച്ചു  ഒരു  സാമൂഹിക  കരാർ  ആണ് . അത്  മറ്റുള്ളവരുടെ  താത്പര്യങ്ങളെ  സംരക്ഷിക്കലാണ് . മറ്റുള്ളവരുടെ  സ്വാതന്ത്ര്യത്തെ  ഹനിക്കാത്ത  എന്തും

ചെയ്യുവാൻ  നമുക്ക്  സ്വാതന്ത്ര്യമുണ്ട് . ഉദാഹരണത്തിന്  ഒരു  പുരുഷൻ

സ്ത്രീയുടെ  വസ്ത്രം  ധരിച്ചു  പുറത്തിറങ്ങിയാൽ   ആർക്കാണ്  ചേതം ?

നിങ്ങൾക്കു  അയാളെ  പരിഹസിക്കാൻ  അവകാശമുണ്ട് . അതേ  സമയം  വ്യത്യസ്തനായിരിക്കാൻ  അയാൾക്കും  അവകാശമുണ്ട് . അവനവൻ  ഏതു  വസ്ത്രം  ധരിക്കണം  എന്നതും  എപ്പോൾ  ഉറങ്ങണം  എന്നതും  ഏതു  മതം

 പിന്തുടരണം  എന്നതും  ഏതു  പുസ്തകം  വായിക്കണം  എന്നതുമെല്ലാം  വ്യക്തിപരമായ  സ്വാതന്ത്ര്യമാണ് .

ഇത്  പോലെ  പലപല  കാര്യങ്ങളിൽ  വ്യക്തിപരമായ  സ്വാതന്ത്ര്യത്തിന്റെ

 സാമ്രാജ്യത്തിന്റെ  അധിപനായി  നിങ്ങൾക്കു  വാഴാം . ബുദ്ധിമാനോ , പരിഹാസ്യനോ , പരുക്കനായിരിക്കുകയോ , സൗമ്യനോ , പരമ്പരാഗത  ചിന്താഗതിക്കാരനോ  വ്യത്യസ്തനോ  ആകാം . എന്നാൽ  നമ്മളുടെ  പെരുമാറ്റം  മറ്റുള്ളവർ  അംഗീകരിക്കുമ്പോഴാണ്  യഥാർത്ഥ  സ്വാതന്ത്ര്യത്തിന്  മൂല്യം  കൈവരുന്നത് . മറ്റുള്ളവരുടെ  അവകാശങ്ങളെക്കുറിച്ചും  വികാരങ്ങളെക്കുറിച്ചുമുള്ള  യുക്തികരമായ

പരിഗണനയാണ്  സാമൂഹിക  കരാറിന്റെ  യഥാർത്ഥ  അടിത്തറ .

പെരുമാറ്റ  രീതിയിലും  പാതയുടെ  നിയമം  പാലിക്കുന്നതിന്റെ  അടിസ്ഥാനത്തിലും  നാം  ചിലരെ പരിഷ്കൃതരെന്നും  അപരിഷ്കൃതരെന്നും

മുദ്ര  കുത്തുന്നു . പാലനത്തിനായുള്ള  വീരവും  പരിത്യാഗവും  അപൂർവ്വമാണ് . ഈ  പാലനമാണ്  ജീവിത  പാതയെ  മധുരകരമാക്കുന്നത് .

ഇതിന്റെ  അവഗണനയോ  ജീവിതത്തിന്റെ  കയ്പുനീർ  രുചിക്കാൻ  നമ്മളെ  നിർബന്ധിതരാകുന്നു .

Rajesh Attiri
Writer, Malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.