തിരുവന്തപുരത്തുള്ള എന്റെ വീടിന്റെ മുറ്റത്ത് ഞാൻ ഇരുന്നു ഡയറി എഴുതുന്നു. എന്തോ മനഃപ്രയാസത്തിലാണ് ഞാൻ. പക്ഷെ നിങ്ങൾ കാണുന്നത് എന്തോ എഴുതി കൊണ്ടിരിക്കുന്ന ഒരാളെ മാത്രം ആണ്. ഇവിടെ ഇരുന്ന് നോക്കുമ്പോൾ തൊട്ടപ്പുറത്തുള്ള വസ്തുവിൽ ആരും നോക്കാനില്ലാത്തത് കാരണം പുല്ലും ചെടിയുമൊക്കെ അമിതമായി വളർന്ന് കിടക്കുന്നത് കാണാം. പാമ്പോ മറ്റോ അവിടെ ഉണ്ടോ എന്ന ഭയവും എനിക്കുണ്ട്. പക്ഷെ നിങ്ങൾ നോക്കുമ്പോൾ കാണുന്നത് കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലം മാത്രമാണ്. തൊട്ടപ്പുറത്തു റോടിന്റെയും പാടത്തിന്റെയും ഇടയിലൂടെ ഒരു അരുവി പോകുന്നത് കാണാം. അതിൽ ആരൊക്കെയോ മാലിന്യങ്ങൾ ഒഴുക്കി വിട്ടിട്ടുള്ളത് കാരണം ദുർഗന്ധം വമിക്കുന്നുണ്ട്. പക്ഷെ നിങ്ങൾ കാണുന്നത് ഒരു ജലാശയം മാത്രമാണ്. സഹിക്കാൻ കഴിയാത്തത്ര ചൂടാണ് അന്തരീക്ഷമെങ്കിലും, രാത്രി സമയം ആയത് കൊണ്ട് ചന്ദ്രനെ നിങ്ങൾക്ക് കാണാം. എന്റെ നായ്ക്കുട്ടി ഡാനി എന്റെ അടുത്ത് നിന്നും ഉറക്കെ കുരച്ചുകൊണ്ടിരിക്കുന്നു. ആ ശബ്‌ദം എന്റെ എഴുത്തിനെ വല്ലാതെ ബാധിക്കുന്നുണ്ട്. എങ്കിലും നിങ്ങൾ കാണുന്നത് എന്റെ അടുത്ത് നിന്ന് വാലാട്ടുന്ന എന്റെ നായ്ക്കുട്ടിയെ മാത്രമാണ്.

ഇനി ഇതെല്ലം ഒന്നിച്ചെടുത്തു വെച്ച് യോജിപ്പിച്ച്‌ രംഗസജ്ജീകരണം ഒന്ന് വലുതാക്കി നോക്കു. ‘നിലാവുള്ള ഒരു പൗർണ്ണമി രാത്രിയിൽ, ഒരു പുല്‍ത്തകിടിക്ക് സമീപമായി, റോടും പാടവും മുറിച്ചു ഒഴുകുന്ന ഒരു സുന്ദര അരുവിയുടെ ഓളം കേട്ട് കൊണ്ട്, തന്റെ ഇഷ്ടനായ്കുട്ടിയോട് കളിച്ചും, ഇടയ്ക്കു മനസ്സിൽ വരുന്നത് ഡയറിയിൽ കുറിച്ചും ഇരിക്കുന്ന ഒരു എഴുത്തുകാരൻ.’ ഇപ്പോൾ അതൊരു സുന്ദര ഛായാചിത്രമായിമാറിയില്ലേ? ശരിക്കും പറഞ്ഞാൽ ഒരു സീനറി. ഈ ഒരു പറ്റിക്കൽ ആണ്, ഞാൻ എന്നോട് നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും ഒന്ന് എന്നെ അലട്ടിയാൽ , ഞാൻ അതൊക്കെ എടുത്ത് ഒരു വലിയ ക്യാന്‍വാസ്‌ ആയി ചിന്തിച്ചു, ഒരു കൊച്ചു സീനറി ആക്കും. ഇപ്പോൾ നമുക്ക് അനുകൂലമല്ലാത്ത പല സാഹചര്യങ്ങളിലും ഒരു കൊച്ചു സീനറി ഒളിഞ്ഞു കിടപ്പുണ്ട് എന്ന് ആശ്വസിച്ചു അങ്ങ് മുന്നോട്ടു പോകും. എന്തെങ്കിലുമൊക്കെ കള്ളം സ്വയം പറഞ്ഞു അങ്ങ് ഹാപ്പി ആകും…

Praveen P Gopinath (Mr Mallu )
Praveen P Gopinath (born on November 1st 1981) is a bestselling Indian Author. He graduated in History from Annamalai University and is an astrologer of repute. His debut book Being Moon on 31st Crossroad, his autobiography which are inspiring and touching little anecdotes that takes the reader through the journey of his life, is one of the most sold books in India in 2014. His first fiction ‘In Our next life, at the Salsa Class’ was critically acclaimed for his poetic writing and justification of extra-marital affairs. One of his stories was published by Penguin Book’s anthology titled, ‘Something Happened on the way to Heaven’ edited by eminent author Sudha Murthy. His first Malayalam book Thanthonniyude Maryathakal, accounts of a live-in relationship with a girl called Mantra, is an instant hit and is being made into a movie. Praveen’s 4th English book, ‘People I See- 43 inspiring real life stories’ is considered India’s answer to ‘Chicken Soup for the Soul’ series. His verified Facebook page Praveen P Gopinath (Mr. Mallu) where he writes excerpts from his life, has over one lakh fans.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.