23.7 C
Bengaluru
June 11, 2020
Untitled

പ്രതിമകൾ വിഴുങ്ങുന്ന ഇന്ത്യൻ യാഥാർഥ്യങ്ങൾ

കൊടുംകാറ്റിലും ഭൂകമ്പത്തിലും ഉലയാത്ത മോദിയുടെ സ്വപനമാണ് നർമ്മദ തീരത്ത് അനാച്ഛാദനംചെയ്യപ്പെട്ട സർദാർ വല്ലഭായ് പട്ടേൽ പ്രതിമ. രാജ്യത്തിന്റെ യശസ്സ് അങ്ങ് വാനോളമുയരാൻ വേണ്ടി ലോകത്തിന്റെ നെറുകയിൽ ഏതാണ്ട് 3000 കോടിയിൽപരം രൂപ ചെലവഴിച്ചാണ് മോദിയുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും വിക്യാതിയുടെയും പ്രതീകമായി കരുതപ്പെടുന്ന ഈ പ്രതിമ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഒരു ഭരണാധികാരിയുടെ യശസ്സ് ഉയരേണ്ടത് ആകാശത്തേക്കാണോ അതോ ഭൂമിലെ പ്രജകളുടെ മനസ്സിലേക്കാണോ എന്നത് അതാത് ഭരണാധികാരികളുടെ നിലപടുകളേയും സ്വാഭാവ മഹാത്മ്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. എണ്ണിത്തീർക്കാൻ തന്നെ ദിവസങ്ങൾ വേണ്ടിവരുന്ന ഈ പണം ഇന്ത്യൻ ഖജനാവിൽ വന്നു നിറഞ്ഞത് ഒരു മലവെള്ളപ്പാച്ചിലിൽ അല്ലെന്ന് എല്ലാവർക്കുമറിയാം. ടൂറിസം ലക്ഷ്യമാക്കി കുമിഞ്ഞു കൂടുന്ന സംഖ്യ സ്വപ്നം കണ്ടാണ് പ്രതിമ നിർമ്മിക്കപ്പെട്ടെതെന്ന് ഒരു വാദത്തിന് പറയാമെങ്കിലും ഉദ്ദേശ്യം അതെല്ലെന്ന് ഏതൊരു രാഷ്രീയ വിദ്യാർത്ഥികൾക്കും തിരിച്ചറിയാം. ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി നിസ്തുലമായ സംഭാവനകൾ നൽകിയ മഹാനാണ് പട്ടേൽ എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. പക്ഷെ അതിനായി ഇത്രയും ഭാരിച്ചൊരു തുക മുടക്കി ആകാശം മുട്ടെ ഒരു പ്രതിമ ഉണ്ടാക്കേണ്ടതുണ്ടോ എന്നതാണ് വിഷയം. വാർത്ത ശരിയാണെകിൽ കൂറ്റൻപ്രതിമ നിർമ്മാണം അവിടം കൊണ്ടും നിൽക്കില്ല എന്നാറിവ്. ചരിത്രപുരുഷന്മാരെ ആദരിക്കേണ്ടത് കൂറ്റൻ പ്രതിമകൾ നിർമ്മിച്ചട്ടാണോ അതോ അവരുടെ ആശങ്ങൾ ഭരണത്തിൽ പ്രതിഫലിപ്പിച്ചിട്ടാണോ എന്ന് ഒരാത്മ പരിശോധന ഏവരും നടത്തുന്നത് ഉചിതമായിരിക്കും .

ഉമ്മറത്തിരുന്നു ഉണ്ണുന്നവന്റെ മാനവികതയല്ല അത് ഉൽപ്പാദിപ്പിക്കുന്നവന്റെ മാനവികത എന്ന് തിരിച്ചറിയുന്നവർക്ക് പട്ടേൽ പ്രതിമ മോദിയുടെ ആഡംബരത്തിന്റെയും അഹംഭാവത്തിന്റെയും പ്രതികമായേ കാണാൻ സാധിക്കൂ.
ഭരണാധികാരികൾ എന്നും അങ്ങനയാണ്.

മോഡിയുടെ പ്രതിമ പ്രണയം കണ്ടപ്പപ്പോൾ എനിക്ക് ചരിത്രത്തിലെ മറ്റൊരു രാജാവിന്റെ കഥയാണ് ഓർമ്മവരുന്നത്. ഇത് ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്ത് ഭരിച്ചിരുന്ന ഇൻഡോ ഗ്രീക്ക് രാജാവായിരുന്ന മേനാന്ഡറുമായി ബന്ധപ്പെട്ടു പ്രചാരത്തിലുള്ള ഐതിഹ്യമോ ചരിത്രമോ എന്ന് പൂർണ്ണമായി പറയാനാകാത്തൊരു കഥയാണ്. കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായ ‘സെന്റ് തോമസ്’കട്ടെ നമ്മുടെ ദൈവത്തിന്റെ നാടുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ്. ക്രിസ്തുവർഷാരംഭ കാലത്ത് സിയാൽക്കൊട്ട് കേന്ദ്രമായി ഭരിച്ചിരുന്ന ഇന്ഡൊ ഗ്രീക്ക് രാജാക്കന്മാരിൽ പ്രമുഖനായിരുന്നു മേനാന്ഡർ. അദ്ദേഹത്തിന്റെ ഭരണകാലത്താണ് കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചിരുന്നു തോമാശ്ളീഹ ഹിന്ദു കുഷ് പർവത നിരകടന്നു ഇന്ത്യയിൽ പ്രവശിച്ചത്. ഇന്ത്യചരിത്രത്തിലോ പുണ്യാളാ ചരിതത്തിലോ നിങ്ങളിക്കഥ ഒരു പക്ഷെ കേട്ടിരിക്കാം വായിച്ചിരിക്കാം ‘തന്നെപോലെ തന്റെ അയൽ ക്കാരനേയും സ്നേഹിക്കുവാൻ ‘ ഉൽബോധിപ്പിച്ചതിന് കാൽ വരിക്കുന്നിൽ ആണിപ്പഴുതുകളിൽ നിന്നും രക്തം വാർന്നു കുരിശിൽപിടഞ്ഞുമരിച്ച ക്രിസ്തുവിന്റെ ഏറ്റവും പ്രിയങ്കരനായ ശിഷ്യനായിരുന്നു കുഷ് പാർവ്വതനിര കടന്നു ഇന്ത്യയിലെത്തിയ സെന്റ് തോമസ് എന്നറിയപ്പെടുന്ന തോമസ് സ്ലീഹ
ആത്മീയ ചൈതന്യവും പക്വതയാർന്ന വ്യക്തിത്വവും ലോകമെങ്ങും പ്രചരിച്ചിരുന്നു. അധികം വൈകാതെ ആ വാർത്ത മെനാന്ദറുടെ കാതുകളിലുമെത്തി. തോമസ് പുണ്യാളനെ കാണണമെന്ന മോഹം രാജാവിലും അതിയായി ഉണ്ടായി. അധികം വൈകാതെ അദ്ദേഹം രാജാതിഥിയായി രാജകൊട്ടാരത്തിലെത്തിചേർന്നു. അധികം വൈകാതെ ഇരുവരും ആത്മസുഹൃത്തുക്കളായി മാറുകയും പുണ്യാളന്റെ അനിതരസാധാരണമായ കഴിവ് രാജാവിന് നേരിൽ ബോധ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് താൻ വളരെക്കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആ ‘മോഹം’ രാജാവ് അദ്ദേഹത്തോട് ഉണർത്തിക്കുന്നത് . രാജാവ് സെന്റ് തോമസിനോട് പറഞ്ഞു ‘ഭൂമിയിൽ ഇന്നേവരെ മറ്റൊരാൾക്കും അവകാശപ്പെടാൻ പറ്റാത്ത അത്രയും മനോഹരവും വിശിഷ്ടവുമായൊരു രമ്യഹർമ്മ്യം തനിക്കായി പണിത് തരാൻ പറ്റുമോ എത്ര പണം വേണമെങ്കിലും ആവശ്യപ്പെടാം പക്ഷെ മറ്റാർക്കും അതിനെ അതിശയിക്കുന്ന ഒന്ന് നിർമ്മിക്കാനാകരുത്‌ ‘. സെന്റ് തോമസ് ഒന്നാലോചിച്ചു പിന്നെ മധുരമായി പുഞ്ചിരിച്ചു സമ്മതം മൂളി അതീവ സന്തുഷ്ടനായ രാജാവ് ഭാരിച്ച ഒരു തുകയും സമയ പരിധിയും നിശ്ചയിച്ചു പുണ്ണ്യാളനെ യാത്രയാക്കി . പുണ്യാളന് മന്ദസ്മിതത്തോടെ രാജാവിന്റെ ആഗ്രഹം നിറവേറ്റാമെന്നു വാഗ്ദാനം നെല്കി പണവുമായി യാത്രതിരിച്ചു.

kerala_gov_fisherman_home

Picture curtsy :  https://malayalam.samayam.com

കാലം കടന്നുപോയി കൊട്ടാരവാസികൾ പലരും അക്കഥമറന്നെങ്കിലും രാജാവിന്റെ ഉള്ളിൽ തനിക്കായി പണിതുയരുന്ന അത്യന്തം ചേതോഹരമായ ആ മണി മന്ദിരം എന്നും സ്വപ്നത്തിൽ തെളിഞ്ഞുവന്നു. അതൊന്നുകാണാനുള്ള മോഹം രാജാവിനുള്ളിൽ അലയടിച്ചു. പുണ്യാളന് അനുവദിച്ച സമയപരിധി ഏതാണ്ട് പൂര്ത്തിയായിട്ടും അങ്ങനെയൊരു സൗധം രാജ്യത്തെവിടെയും ഉയര്ന്നുവരുന്നതായി ആരും പറഞ്ഞു കേൾക്കാത്തത് കൊണ്ട് രാജാവിന് ആശങ്കയായി,രാജാവ് അതിയായി സംശാലയുവായി. താൻ ചതിക്കപ്പെട്ടുവെന്ന് രാജാവ് കരുതി. അക്കാര്യം മന്ത്രിമാരോട് പ്രകടിപ്പിക്കുകയും ചെയ്തു അവർ സെന്റ് തോമസിനെ കണ്ടത്താനായി രാജ്യത്തുടനീളം ചാരന്മാരെ നിയോഗിച്ചു. നിരാശയായിരുന്നു ഫലം രാജാവ് കോപംകൊണ്ടു വിറച്ചു. നിരാശകൊണ്ടു ആ മുഖം വിവര്ണ്ണമായി. എന്തുചെയ്യണമെന്നറിയാതെ വിഷണ്ണനായിരിക്കെ. ഒരു ദിനം സെന്റ് തോമസ് പുണ്യാളന് രാജ കൊട്ടാരത്തിലെത്തി രാജാവിന് മുഖംകാണിച്ചു. കോപം അടക്കി സന്തോഷം മുഖത്ത് വരുത്തി രാജാവ് അദ്ദേഹത്തോട് പറഞ്ഞു” ഞാൻ കാത്തിരിക്കുയായിരുന്നു. എവിടെയാണ് താങ്കൾ എനിക്കായി പണിത ആ രമ്യഹർമ്മ്യം സ്ഥിതിചെയ്യുന്നത് ? എനിക്ക് കാണാൻ അതിയായ മോഹമുണ്ട് പറയു നമുക്ക് ഒരുമിച്ചു അങ്ങോട്ടു പോകാം ” ഇതുകേട്ട സെന്റ് തോമസ് ഒന്ന് പുഞ്ചിരിച്ചു എന്നിട്ടു ശാന്തനായി ഇങ്ങനെ പ്രതിവചിച്ചു ” മഹാരാജാവ് ക്ഷമിക്കണം താങ്കൾ ആഗ്രഹിക്കുന്ന പോലൊരു രമ്യമഹർമ്മ്യം എനിക്ക് ഈ ഭൂമിയിലെവിടെയും പണിയാൻ സാധിച്ചില്ല. പക്ഷെ അങ്ങ് സ്വർഗ്ഗത്തിൽ ഞാനത് താങ്കൾക്കായി ശ്വാശ്വതമായി പണിതിട്ടുണ്ട്. രാജാവിന് അതുകോട്ടതോടെ കോപം നിയന്ത്രിക്കാനായില്ല ക്രുദ്ധനായി അദ്ദേഹം പുണ്യാളനെ നോക്കി. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ തോമസ് ശ്ലീഹ തുടര്ന്നു” ക്ഷമിക്കണം മഹാശയ തലചായ്ക്കാൻ ഇടമില്ലാതെ മഞ്ഞും വെയിലും മഴയും കൊണ്ട് ജീവിക്കുന്ന അനേകായിരം പാവങ്ങളുണ്ട് താങ്കളുടെ ഈ രാജ്യത്ത് താങ്കൾ അറിയുന്നുണ്ടോ അത് ?. അവരുടെ വേദനയും ദുഖവും എന്നേക്കുമായി ഇല്ലാതാക്കാനായി അവർക്കായി തലചായ്ക്കാൻ ആയിരക്കണക്കായ കിടപ്പാടങ്ങൾ പലയിടങ്ങളിലായി പണിയുകയായിരുന്നു ആ പണം കൊണ്ട് ഞാന്. അവരൊക്കെ ഇപ്പോൾ തങ്ങളുടെ രാജാവിനെക്കുറിച്ചോർത്ത് അഭിമാനിക്കുകയും സന്തോഷം കൊണ്ട് കണ്ണീർ വാ ർക്കുകയുമാണ്. ഇത്രയും മഹാനായൊരു ഭരണാധികാരിയാണല്ലോ രാജ്യം ഭരിക്കുന്നത് എന്നോര്ത്തു അഭിമാനം കൊള്ളൂകയാണ് മഹാരാജന് താങ്കൾക്കായി ഞാൻ സ്വർഗ്ഗത്തിലൊരു ശ്വാശ്വതവും മനോജ്ഞവുമായൊരു സൗധം പണികഴിപ്പിച്ചില്ലേ?പ്രജകളുടെ സന്തോഷത്തേക്കാൾ വലുതായി മറ്റെന്താണ് ഒരു നല്ല ഭരണാധികാരിക്ക് ലഭിക്കാനുള്ളത്?. പറയു മഹാരാജാവേ ഞാൻ ചെയ്തത് തെറ്റാണോ എങ്കിൽ എന്നെ ശിക്ഷിച്ചോളു അതുകേട്ട മെനാന്ഡറുടെ മുഖത്ത് കുറ്റബോധത്തിന്റ നിഴലുകൾ തലങ്ങും വിലങ്ങുംപതിഞ്ഞു കരുവാളിച്ചു കൊണ്ടിരിന്നു . പിന്നെ ആ മുഖത്തൊരു സൂര്യ പ്രഭ വിരിഞ്ഞു. ചുറ്റും ഇരുട്ടകന്നോരു പ്രതീതി ആശ്രിതക്കാർക്കും അനുഭവപ്പെട്ടു. രാജാവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ച സെന്റ് തോമസ് തന്റെ യാത്ര എങ്ങോട്ടോ തുടർന്ന്.

നമ്മുടെ പ്രധാനമന്ത്രിയെ ഇങ്ങനെ ഉപദേശിക്കാനൊരു ശ്രേഷ്ഠൻ ഇല്ലാതെപോയി എന്നുള്ളതാണ് ഇന്ത്യയുടെ വലിയ ദുര്യോഗം. ഉണ്ടായിരുന്നെകിൽ പട്ടിണിപ്പാവങ്ങളുടെ കണ്ണീർ മഴവില്ലു പട്ടേൽ പ്രതിമക്ക് ചുറ്റും വിരിയില്ലായിരുന്നു ഉപദേശികൾ എന്ന പേരിൽ ചുറ്റുമുള്ളവർ ആകട്ടെ അദ്ദേഹത്തെ കൂടുതൽ അഹംബോധത്തിലേക്ക് നയിക്കുന്നവരുമാണ്. എവിടെ വെളിച്ചം പ്രസരിക്കാനാണ്. നാല് കാലിൽ ഉയർത്തിക്കെട്ടിയ ഒരു ബസ് ഷെഡിന് ലക്ഷങ്ങളുടെ ചിലവെഴുതി ചേർത്ത് എം എൽ എ വക എം പി വക എന്നിങ്ങനെ ഓരോ അല്പന്മാരുടെയും പേരുകൾ വെണ്ടയ്ക്ക അക്ഷരങ്ങളിൽ എഴുതി പ്രദർശിപ്പിക്കുന്ന നമ്മുടെ നാട്ടിൽ ഇതെല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനാകുക. അഹഹേളിക്കപ്പെടുന്ന ജനാധിപത്യത്തെ ഓർത്തു സഹതപിക്കുക.

Picture Credit : https://www. indiatoday. in

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.