23.7 C
Bengaluru
June 11, 2020
Untitled

പൊതിച്ചോറ്

കെട്ടിപ്പൊതിഞ്ഞു
തന്നുവിടുന്ന ‘പൊതിച്ചോറ് ‘
പോലെയാണ്
വൈവാഹിക ജീവിതം…
നല്ല വിശപ്പോടെ,
ആർത്തിയോടെ, വാരിയുണ്ണുന്നത് കണ്ടാൽത്തന്നെ കൊതിതോന്നണം…
എല്ലായിഷ്ടങ്ങളും,
വെന്തലിഞ്ഞ രുചിമണം
സ്വാദുമുകുളങ്ങളിൽ
മോഹത്തോണി തുഴയാൻ
ഇങ്ങനൊക്കെ,
ഉന്തിത്തള്ളി വിടാനും
നമുക്കും ആരേലുമൊക്കെ
വേണം…
അതിൽ കുറവുകളെ
കാണാതെ, കൈയ്യിട്ടുവാരുന്ന
സൗഹൃദങ്ങളാണ്
ജീവിതത്തിന്റെ ഓർമ്മപ്പകുതിയെ
അർത്ഥവത്താക്കുന്ന
വല്യൊരു സമ്പാദ്യം…

വിവാഹങ്ങൾക്ക്
കൗതുകവും,
വൈവിധ്യങ്ങളും നിറഞ്ഞ രീതികളും,
സമ്പ്രദായങ്ങളും
അനുവർത്തിച്ചുപോരുന്നത്
വിശ്വാസങ്ങളുടെയും,
ആചാരങ്ങളുടെയും,
കാഴ്ചപ്പാടുകളുടെയും
അടിസ്ഥാനത്തിൽ
ആണെന്ന് കരുതാം…
കുടുംബത്തിന്റെയും,
സമൂഹത്തിന്റെയും
നിയമത്തിന്റെയുമൊക്കെ
പിന്തുണയോടെ
‘നാലാളെ’ സൽക്കരിച്ചു
നടത്തിയാലും,
ലളിതമായ ചടങ്ങുകളോടെ
വിവാഹിതരായാലും
‘മനസ്സുണ്ടെങ്കിൽ ജീവിക്കാം’
അതെല്ലാം രണ്ടുപേർക്കുമിടയിലെ
സ്വകാര്യതകളാണ്…

ആള് കൂടിയാലും
ആരും വന്നില്ലെങ്കിലും,
കുടുംബജീവിതത്തിൽ
‘പൊട്ടലും ചീറ്റലും’
ഉണ്ടാവും…
അത് ചർച്ചചെയ്ത് വഷളാക്കി ഒത്തുതീർപ്പിനും,
കൂട്ടിചോദ്യത്തിനും
പോവുന്നതുകൊണ്ടാണ്,
ബന്ധം പിരിയുന്നതിനും,
പുന:വിവാഹങ്ങൾക്കും,
വിവാഹേതര ലൈംഗിക ബന്ധങ്ങൾക്കും
വഴിതെളിക്കുന്നത്…

ഇതിനൊരു
വ്യക്തമായ കാരണമുണ്ട്…
എല്ലാരെക്കൊണ്ടും
നല്ലത് പറയിക്കാൻ
ജീവിക്കുമ്പോൾ,
ഒത്തിരി അഭിനയിക്കേണ്ടി വരും…
‘ഇമേജ് ‘ നോക്കേണ്ടി വരും..
അതെല്ലാം നേരുവിശ്വസിച്ചു
കൂടെപ്പോരുമ്പോഴേലും,
തുറന്നു സംസാരിക്കുന്നില്ലെങ്കിൽ,
ഒപ്പം ജീവിച്ച് വേഗം മടുക്കും..
സഹികെടുമ്പോൾ,
അറിയാമായിരുന്നിട്ടും
പറയാതിരുന്ന കുറ്റങ്ങൾ
വിളിച്ചു പറഞ്ഞുപോവും…
നിങ്ങൾ ഒന്നൊറക്കെ
വഴക്കിട്ട് തല്ലുകൂടിയാൽ
തീരുന്ന പ്രശ്‌നേയുള്ളൂ…
അപ്പൊ, ഉള്ളിലെ സംശയോം,
പരാതീം,ദേഷ്യവുമൊക്കെ
അസഭ്യമായും,അല്ലാതെയും
പുറത്തുവരും…
പിന്നെ അരിശം തീരുമ്പോൾ
സങ്കടോം വരും…
വേണേൽ ഒരുമ്മേം കൊടുക്കാം…
അങ്ങനൊക്കെയാ
വീട്ടിൽ ‘ജനസംഖ്യ’ കൂടുന്നേ..!

എന്തോ…?
നമ്മള് മലയാളികള്
അടി തൊടങ്ങിയാ, അപ്പൊ
നാട്ടുകാരേം,വീട്ടുകാരേം
വിളിക്കും…
അതുവരെയുള്ള
കിടപ്പറ രഹസ്യങ്ങളും,
ഇച്ചീച്ചിക്കഥകളും,
സകല കുറ്റോം കുറവും
അവിടെയങ്ങു കൊടഞ്ഞിടും..
ആകെ നാണക്കേടായി..!
തലപോയാലും, ഇമേജ്
പോവരുതല്ലോ…?
കട്ടക്ക് പൊരുതും…
അങ്ങനെ,
അപ്പനും,അമ്മാച്ചനും,
നാത്തൂനും,അമ്മായിയമ്മേം
എന്തിനധികം,
വഴിയേപോയ വർക്കിച്ചൻവരെ വന്ന്
അഭിപ്രായ പ്രകടനം നടത്തും..
ആ ‘കതിന’ പൊട്ടി
തീരുമ്പോഴേക്കും ജീവിതം
ഈർക്കിലിയില്ലാത്ത ചൂലുപോലെ,
എടുത്ത് ദൂരോട്ടും കളയും…

ഇതാണോ കല്യാണം..?

കാശ്..കാശ്..കാശ്…!
അതില്ലേലും ജീവിക്കാം…
ഹൊ..! അപ്പനില്ലാത്ത
കുറ്റങ്ങളില്ല…
അതിയാനെ അടിച്ചേനാത്ത്
കേറ്റൂല്ലന്നൊക്കെയാ
വീരവാദം…
തന്തേ പോലീസ് കൊണ്ടോവട്ടെ..!
“പോലീസ് വിവരമറിയും..”
അതാഡോ സ്നേഹം…
ഈ ‘സ്റ്റൈൽ’ ഒക്കെ വെറുതെയാ…
നിങ്ങളെന്തിനാ മനസ്സിനെ
നിയന്ത്രിക്കുന്നേ..
അങ്ങഴിച്ചുവിട്….!!!!!
വഴക്കിട്ട്…തല്ലുകൂടി…
സ്നേഹിച്ച്…തുറന്ന് സംസാരിച്ച്.. അന്യോന്യം
തോറ്റുകൊടുക്ക്…
ചാകാൻ നേരോം..അവര്
കൂടെക്കാണും…
സത്യം….!!!!!

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.