21 C
Bangalore
September 23, 2018
Untitled
  • Home
  • Politics
  • പൊളിച്ചെഴുതേണ്ടത് കുടിപ്പകയുടെ രാഷ്രീയം…
Malayalam Politics

പൊളിച്ചെഴുതേണ്ടത് കുടിപ്പകയുടെ രാഷ്രീയം…

കണ്ണൂരിന്റെ കണ്ണീരിന് അറുതിവരാത്ത കാലത്തോളം കേരളം ദൈവത്തിന്റെ നടനെന്ന് അഭിമാനം കൊള്ളുന്നതിൽ യാതൊരു അർത്ഥവുമില്ല. മരണമെത്തുന്ന നേരത്തെക്കുറിച്ച്‌ മനുഷ്യർക്കാർക്കും അത്ര നിശ്ചയം പോരാ എന്നാണു പൊതുവെ പറയാറുള്ളതെങ്കിലും കണ്ണൂരിലെ ചില യുവാക്കൾക്കത്‌ നല്ല ബോധ്യമുണ്ടാകും.ഏതു നേരവും ഒരു കത്തിയുടെ/ വാൾത്തലയുടെ മൂർച്ച ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് അവരിൽ പലരും. കൂവി തെളിയുന്നതിന് മുമ്പേ കത്തിക്കിരയാകുന്ന പൂവൻ കോഴിയുടെ ജന്മമാണ് കണ്ണൂരിലെ പല യുവാക്കൾക്കമുള്ളത് .ഏതെങ്കിലുമൊരു ജന്മിയുടെ അതിർത്തിയിലെ ചക്കപ്ലാവിന്റെ അവകാശത്തർക്കം പരിഹരിക്കാൻ അങ്കത്തട്ടിൽ ചോരചിന്തി പിടഞ്ഞുവീണു മരിക്കുന്ന വടക്കൻപ്പാട്ടിലെ പഴയ ചേകവന്മാരുടെ പിന്തുടർച്ചക്കാരാണവർ.തോക്കിൻ കുഴലിലൂടെ അധോലോകം അടുക്കിഭരിക്കുന്ന ഗുണ്ടകളുടെ നേരും നെറിയും പാലിക്കുന്ന ചോരത്തിളപ്പിന്റെ പുത്തൻ വിധാതാക്കൾക്ക് മരണം ഒരു വിഷയമേയല്ല.

പൊതുവെ വൈകാരികമായി പ്രതികരിക്കുന്നൊരു ജനവിഭാഗമാണ് കണ്ണൂരുകാർ എന്ന് തോന്നാറുണ്ട്.ഭവിഷ്യത്തുകളെക്കുറിച്ചു ഏറെയൊന്നും വീണ്ടുവിചാരമില്ലാത്തവർ.രാഷ്രീയം അവരുടെ ജീവാത്മാവും പരമാത്മാവുമാണ്.അവര്ക്കിടയിൽ വന്നുവീഴുന്ന ഏതൊരു തീപ്പൊരിയും കൊലപാതകത്തിലാണ് കലാശിക്കുക. ആർ എസ് എസും സി പി എം ബദ്ധവൈരികളായി പരസപരം കൊയ്ത തലകളെത്രെയെന്ന് അതത് പാർട്ടികക്കാർ കണക്ക് നിരത്താറുണ്ട്.ജീവച്ഛവമായി കിടക്കയുന്നവരുടെ കണക്കുകൾ ആരും പറഞ്ഞു കേൾക്കാറില്ല.പക്ഷെ ഇതിലെ ഏറ്റവും വലിയ വിരോധാഭാസം എന്തെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ വർഗ്ഗത്തെ അതായത് തൊഴിലാളി വർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് എന്നതാണ്.ഒരു ദിവസം അന്നം തേടി പോയില്ലെങ്കിൽ അന്ന് വീട് പട്ടിണിയാകുന്ന ഓട്ടോ റിക്ഷാ തൊഴിലാളികളും സമാനമായ നിത്യതൊഴിലും ചെയ്തു ഉപജീവനം നടത്തുന്ന സാധാരണക്കാരിൽ സാധാരണക്കാർ.നിരന്തരമായി നടന്ന സമാധാന യോഗങ്ങളുടെ ഫലമായി ഉണ്ടായ ഇടവേളയിലാണ് യാതൊരു പ്രകോപനവുമില്ലാതെ ഒരു കമ്യുണിസ്റ്റുകാരൻ ദാരുണമായി കോലചെയ്യപ്പെടുന്നത് .ശാന്തമായ ജലാശത്തിലേക്ക് കല്ലെറിഞ്ഞു രസിച്ചവർ ആരായാലും കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കിമാറ്റി.ഒരു കൊലപാതകത്തെയും ന്യായികരിക്കാനാകില്ല.കൊലപാതകങ്ങള് ഒരാളുടെ ജീവന് മാത്രമല്ല അപഹരിക്കുന്നത് അത് അയാളെ ആശ്രയിച്ചു കഴിയുന്ന പലരുടെയും ജീവിതംകൂടിയാണ് അനാഥമാക്കുന്നത്. ഫാസിസത്തിന് കണ്ണില്ല വിവേകവും.ലക്ഷ്യമേയുള്ളു.അവർ പൊതുബോധത്തിന് മേൽ എപ്പോഴും വിള്ളലുകൾ സൃഷ്ടിക്കുകയും തങ്ങൾക്ക് നുഴഞ്ഞു കയറാനുള്ള ഇടങ്ങൾ കണ്ടെത്തിക്കൊണ്ടിയിരിക്കുകയും ചെയ്യും.ആ നുഴഞ്ഞു കയറ്റത്തെ ചെറുക്കുവാനുള്ള സി പി എമ്മിന്റെ പ്രതിരോധമാണ് ആർ എസ് എസിനെ വിറളിപിടിപ്പിക്കുന്നതും തുടരെ തുടെവരെയുള്ള അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്നതും.ആശയത്തെ ആശയം കൊണ്ട് നേരിടാനാകാതെ ആയുധത്തിൽ ആശ്രയം കണ്ടത്തിയ ആർ എസ് എസ് കാർ തുടരെ തുടരെ ജീവഹാനി വരുത്തിയപ്പോൾ ഗത്യന്തരമില്ലാതെ സി പി എം നും തിരിച്ചടി ആരംഭിക്കേണ്ടിവന്നു.അത് രാഷ്രീയകൊലപാതകങ്ങളുടെ അണമുറിയാത്ത ഒരു തുടർച്ചയെ കുറിക്കുന്നതായിതീർന്നു.

ആദ്യം ഒരു കേസ് പിന്നെ അതിന്റെ തുടർച്ച കോടതി വ്യവഹാരങ്ങൾ പിന്നെ എന്നന്നേക്കുമായി മരണമെന്ന ശ്വാശ്വതമായമോചനം. അവർ ബലിദാനികളും രക്ത സാക്ഷികളുമായി ചുമരുകളിൽ തൂങ്ങിയാടിയേക്കാം.ചില സമ്മേളന നഗരികളിലെ മൈക്കിലൂടെ അപധാനങ്ങൾ വാഴ്ത്തി പാട്ടുകളായി ഒഴുകിയേക്കാം.ഏതെങ്കിലും ബസ് സ്റ്റോപ്പിന്റെ പേരായി വെണ്ടയ്ക്ക അക്ഷരങ്ങളിൽ കുറഞ്ഞ കാലം തെളിഞ്ഞു നിന്നേക്കാം.പിന്നെ പുതിയൊരാൾ ആ പേരിന്റെ സ്ഥാനത്ത് തെളിഞ്ഞു വരും.അതൊരു തുടർപ്രക്രിയയുടെ ഭാഗമാണ്. പലരും അർദ്ധ പ്രാണനാനായി ചോർന്നൊലിക്കുന്ന മേൽക്കൂരയിൽ കണ്ണും നട്ട് പുറംലോകത്തിന്റെ വ്യവഹാരങ്ങളിൽ നിന്നെല്ലാമൊഴിഞ്ഞു നാളുകൾ എണ്ണി മരണം കാത്തുകിടക്കുന്നുണ്ട്. നൊന്തുപെറ്റ അമ്മയുടെ വാത്സ്യല്യ നിധിയായ കൂടെപ്പിറപ്പുകളുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ, കണ്ണീർനിലച്ചുപോയ പിതാവിന്റെ,ആത്മ നൊമ്പരം കൊണ്ട് വീർപ്പുമുട്ടുന്ന പ്രിയതമമാരുടെയും തേങ്ങൽ കൊണ്ട് വിറങ്ങലിച്ചു പോകുന്ന പ്രദേശമാണ് കണ്ണൂർനഗരവും പ്രാന്തപ്രദേശങ്ങളും.പക്ഷെ നേതാക്കലധികവും പടവുകൾ ഓരോന്നായി കയറി കേന്ദ്ര സംസ്ഥാന ഭരണ സന്നിധാനത്തിലെത്തി സുരക്ഷിതരായി മാറിയിട്ടുണ്ടാകാം.എന്നാലും വന്ന വഴി മറക്കാത്ത നേതാക്കൾ ഒന്നോർക്കുന്നത് നല്ലതാണ്.പടവുകൾ ഒന്നൊന്നായി കയറി മുകളിലേക്ക് പോകുമ്പോൾ നിരാലബരായ വിധവുകളുടെയും അച്ഛൻ നഷ്ടപെട്ടകുഞ്ഞുങ്ങളുടെയും സഹോദരൻ അകാലത്തിൽ പൊലിഞ്ഞുപോയ പെങ്ങന്മാരുടെയും താങ്ങു നഷ്ടപ്പെട്ട അച്ഛനമ്മമാരുടെയും ചുടു കണ്ണീർ നിങ്ങളുടെ പാദങ്ങളെ നനക്കാതിരിക്കില്ല.ആർത്തലപ്പ്‌ നിങ്ങളുടെ കാതുകളിൽ മുഴങ്ങാതിരിക്കില്ല.മനസാക്ഷി മരവിച്ചവരായത് കൊണ്ട് നിങ്ങൾക്കാർക്കും ഉറക്കം നഷ്ടപ്പെടില്ല എന്നറിയാം. പശ്ചാത്താപം ഒരിക്കലുമുണ്ടാകില്ലെന്നും അറിയാം.പക്ഷെ ഇത് തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും കണ്ണൂരിലെ യുവാക്കൾക്ക് എന്ന് ഉണ്ടാകുന്നുവോ അന്നേ അവിടെ സമാധാനം പുലരുകയുള്ളു.കേരളം ദൈവത്തിന്റെ നാടായി എങ്ങും പ്രശോഭിക്കുകയുള്ളു.പ്രതീക്ഷിക്കാം നമുക്ക് എല്ലാം നഷ്ടപ്പെട്ടില്ലെന്നആത്മ
വിശ്വാസത്തോടെ.കാത്തിരിക്കാം ആ നല്ല പുലരിക്കായി..

Related posts