MalayalamPolitics

ഉന്നം വെക്കേണ്ടത് അന്നം തന്നവരുടെ നെഞ്ചത്തേക്കല്ല

സോമൻ പൂക്കാട്

pistol shots fired in Gwalior at Bharath bandhANI

രാജ്യത്തുടനീളമുള്ള കർഷകരും ദളിതരും ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ പെട്ടു മുമ്പെങ്ങുമിൽ ലാത്തവിധം നിലനിൽ പിനായുള്ള പോരാട്ടത്തിന്റെ പാതയിലാണ്. കൊണ്ഗ്രെസ്സ് ഭരണകാലത്ത് മയങ്ങികിടന്നിരുന്ന അവർ ഉണർന്നെഴുന്നേറ്റ് ‘ജീവിക്കണോ അതോ മരിക്കണോ’ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ഒരുമിച്ചുകൂടുകയും ഭരണകൂടസ്ഥാനത്തേക്ക് വെള്ള മോ ആഹാരമോ ഉറപ്പുള്ള പാതരക്ഷയോ ഇല്ലാതെ പാദങ്ങൾ പൊട്ടിയൊലിച്ചും ജീവന് തൃണവൽ ക്കരിച്ചും യാത്ര തുടരുകയാണിപ്പോൽ . മഹാരാഷ്ട്രയിൽ അവരുടെ പ്രക്ഷോഭം വിജയംകണ്ടപ്പോൾ മറ്റെടങ്ങളിലും സമാനമായ സഹചർയങ്ങളിലുള്ള വർ നിലനിൽ പിനായുള്ള പോരാട്ടപാതയിലാണ്. ബ്രിട്ടീഷുകാരുടെ കരിനിയമങ്ങളെയും ഉപ്പു നിയമങ്ങളെയും ലഘിക്കാനായി ഗാന്ധി സബർമതിയിൽ നിന്നും ദണ്ഡിയിലേക്ക് നടത്തിയ മഹത്തായ യാത്ര ഒരു സമാധാനവിപ്ലവത്തെയാണ് ഓർമ്മപ്പെടുത്തുന്നത്. ഒരു ജനതയുടെ സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തിന്റെ കുന്തമുനയായിരുന്നു ആ യാത്ര. അവിടെ ഒരു തുള്ള ി രക്തം ചിന്താനോ വെടിയുതിർക്കുവാനോ ബ്രിട്ടീഷ് ഭരണകൂടം പോലും തയ്യാറായിരുന്നില്ല. എന്നാല് സ്വതന്ത്ര ഭാരതത്തിലെ ഒരു ഭരണകൂടം നിരായുധരും സമാധാന കാംക്ഷികളുമായ കർഷകർക്കെതിരെ ഇന്നലെ ദയരഹിതമായി വെടിയുതിർത്തതിൽ നിരവധി പേർക്ക് ജീവന് നഷ്ട്ടിരിക്കുന്നു അതിലുമെത്രയോ അധികം പേർക്ക് മാരകമായിപരിക്കേറ്റ് ആശുപത്രിയിലായിരിക്കുന്നു.

വെടിയുണ്ടകളധികവും ഉതിർന്നത് ഭരണകൂടത്തിന്റെ സിൽ ബന്ധികളിൽ നിന്നായിരുന്നു എന്നതാണ് ഏറ്റവും വലിയ ഭീകരത. . ഒരു ഭരണകൂടത്തിന് എത്രമാത്രം അധഃപതിക്കാമോ എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. നിങ്ങൾ നിറയൊഴിക്കുന്നത് കള്ള ന്മാരുടെയോ പിടിച്ചുപറിക്കാരുടെയോ നേർക്കല്ല നിങ്ങളെ തീറ്റിപോറ്റാന് അഹോരാത്രം കഷ്ടപ്പെടുന്നൊരു സമൂഹത്തിനു നേരെയാണ് എന്നോർക്കണം. കാഞ്ചിവലിക്കാനും അധ:സ്ഥിതന്റെ വാരിയെല്ല് ചവിട്ടിമെതിക്കാനും ഉള്ള ശക്തിയും ഊർജ്ജവും നിങ്ങളുടെ ശരീരത്തിൽ സംഭരിക്കപ്പെടുന്നത് വായു ഭക്ഷണം കഴിച്ചതുകൊണ്ടല്ല എന്നും നിങ്ങളുടെ ഉന്നംപിഴക്കാത്ത തോക്കിൽ നിന്നും പാഞ്ഞുപോയ ഉണ്ടതറച്ച് പിടഞ്ഞുവീഴുന്ന ഹതഭാഗ്യന്മാരുടെ അധ്വാന ഫലം കൊണ്ടാണെന്നും തിരിച്ചറിയനുള്ള ബുദ്ധി നിങ്ങൾക്കുണ്ടാകണം. അതൊരു മഹത്തായ സംസ്കാരം കൂടിയാണ്. ഉമ്മറത്ത് വെടിവട്ടം പറഞ്ഞും ആനന്ദനൃത്തമാടിയും ഉണ്ണാനായി ചമ്രംപടിഞ്ഞിരിക്കുന്നവർ അറിയണം തങ്ങൾ ഉണ്ണുന്ന ഓരോ മണിയരിയും കഴിക്കുന്ന ഓരോ പദാർത്ഥവും വായുവിൽ നിന്നും സ്വയം നിർമ്മിക്കപ്പെടുന്നതല്ലെന്ന്. അത് പലരുടെയും വിയർപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന്. അതുതിരിച്ചറിഞ്ഞവന് ഒരിക്കലും കർഷകത്തൊഴിലാളികളുടെ നേരെ വെടിയുതിർക്കില്ല. അവരുടെ വാരിയെല്ലുകൾ ചവിട്ടിമെതിക്കില്ല. നിങ്ങൾക്ക് ആഹാരം തന്നവനെ തന്നെ ചെകിടത്തടിക്കുന്നത് ഭാരത സംസ്കാരത്തിന് ചേർന്നതല്ല. ഇന്ത്യയുടെ രാഷ്രപിതാവിന് അത് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നും കർഷകരാണ് ഇന്ത്യയുടെ യഥാർത്ഥ പുത്രന്മാരെന്നും നമ്മോടു പറഞ്ഞത്.

ഭാരതത്തിന്റെ മഹത്തായ പൈതൃകത്തിൽ ഊറ്റംകൊള്ളുന്നവർ എപ്പോഴും ചാരുകസേരയിലിരുന്നു മുറ്റത്തേക്ക് മുറുക്കിത്തുപ്പി ഉമ്മറത്തിരുന്നാൽ മാത്രം പോരാ ഇടക്കൊക്കൊയൊന്ന് അടുക്കളയിൽ പോയി പുകയേറ്റു തളരുന്ന അമ്മയെയും പെങ്ങളെയും സഹധാർമ്മിണിയേയും കാണുക. അതുവഴി പാടത്തും പറമ്പിലും പോയി അധ്വാനിച്ചു അന്നം ഉൽ പ്പാദിപ്പിക്കുന്നവന്റെ വേദനയും കഷ്ടപ്പാടും മനസ്സിലാക്കണം. അപ്പോൾ മനസ്സിലാകും ഉമ്മറത്തിരുന്നു ഉണ്ണുന്നവന്റെ മാനവികതയല്ല അത് ഉൽ പ്പാദിപ്പിക്കുന്നവന്റെ മാനവികത എന്ന്. അപ്പോൾ നിങ്ങളുടെ കൈകളിലെ തോക്ക് കർഷകർക്ക് നേരെ ഉയരില്ല. പകരം ഉയർത്തേണ്ടത് കർഷകക്ക് ജീവിക്കാനുള്ള അവസരം നിഷേധിച്ചു തെരുവിലിറക്കിയ ഭരണകൂടത്തിന് നേരെയാകണമെന്ന്. . അത് തിരിച്ചറിയുക എന്നതാണ് യഥാർത്ഥ സംസ്കാരം…. അധ:സ്ഥിതനോടുള്ള അനുകമ്പ ജ്യോലിപ്പിക്കുന്ന മഹത്തായ സംസ്കാരം. അന്നം തന്നവനെ ദൈവമായി കരുതുന്ന ഭാരതത്തിന്റെ യഥാർത്ഥ പൈതൃകം എന്ന് പറയുന്നത് അതാണ്. .

Soman Pookkad
Document Controller,Drama artist and Columnist .....

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.