26 C
Bangalore
October 14, 2018
Untitled

പർദ്ദ

എന്നെ പടച്ചവന് തെറ്റിയതാകാം

അല്ലെങ്കിൽ ഇതെപ്പോഴോ

അവനും അംഗീകരിക്കുകയാവാം

വിയർപ്പുനീരിനാൽ ഇഴഞ്ഞുനീങ്ങുന്ന

ഈ കറുത്തകുപ്പായം

മധുരപതിനേഴിനെ കഴിച്ചിട്ട

ആ കറുത്ത കൈകളിൽ ആരോ

എന്നെ ബന്ധിക്കുന്നു

അതെ,എൻറെ അവസാനത്തെയും

നിറങ്ങളവസാനിച്ചിരിക്കുന്നു

കഴുത്തിലൊട്ടിയ നൂലിനാൽ

തൂകുകയറൊരുക്കിയവർ

കാമമെന്ന തിരമാല വലിച്ചിഴച്ചു

എന്നെയും ആ ഇരുട്ടിന്റെ വീഥിയിലേക്കു

കറുപ്പിന് അഴകല്ല മറിച്

അഴകിനെ മറയ്ക്കുന്നതാണെന്നാരോ

ഓര്മിപ്പിച്ചതാകാം ഞാനും

ആ കറുപ്പിനെ സ്വന്തമാക്കി

ഈ കറുപ്പ് മറച്ചതോ എന്റെ

ശരീരത്തെയും ഒപ്പം മനസിനെയും

തടം കറുപ്പിച്ചെന്ൻറെ കണ്ണുകൾ

നിന്നുതിരുന്ന കണ്ണുനീരിനെ

എവിടെയോ തടഞ്ഞു നിർത്തി

തോല്കുകയില്ലെന്നുറപ്പോടെ

പക്ഷേ,ആ കറുത്തദിനതിൽ

പകൽമറവിൽ  മൂന്നുവാകുകളിൽ

മൊഴിചൊല്ലി തീർത്ത മുറിപ്പാടുകൾ

പടിയിറങ്ങിയതിന്റെ ശരീരമല്ല

കറുത്ത ആത്മാവായിരുന്നു

നഷ്ടപ്പെടുത്തിയ ജീവിതവും

അതിലേറെ സ്വപ്നങ്ങളും

കാലത്തിന്റെ ഇരുട്ടിലമർന്നുപോയി …..

ഇന്നെനിക് മുഖമില്ലാതായിരിക്കുന്നു

അത് എവിടെയോ എപ്പോഴോ

നഷ്ട്ടപെട്ടുപോയിരിക്കുന്നു

ഒരുപക്ഷെ,കണ്ണുകൾ മാത്രമുള്ള

കറുത്ത ആത്മാക്കൾക്കൊപ്പമായിരിക്കാം

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.