മരണത്തോളം തന്നെ

മരിക്കാതിരിക്കാനും തോന്നുമ്പോൾ

ഏറ്റവും പിടയ്ക്കുന്ന

ഒരവയവം എന്നിൽ നിന്നും ഞാൻ

മുറിച്ചിടും …

 

എന്നെപ്പോലതും

പിടയ്ക്കും…

ഞാനെന്ന്,

കവിതയെന്നൊക്കെ

നിങ്ങൾ വായിച്ചെടുക്കുമ്പോഴേക്കും

പാതിയുയിർ ചേർത്തു പിടിച്ച്

ചുവരിരുളിലേക്ക് ഞാൻ

അള്ളിപ്പിടിച്ച് കിടക്കും ..

 

ഒരു പുസ്തകം പോലെ

തുന്നിയെടുക്കുന്നയന്ന്

എന്നെ മാത്രം നിറച്ച

ഒരു മോർച്ചറിച്ചുവരിൽ

അതേയിരുട്ടിനെ

അള്ളിപ്പിടിച്ച്

പകച്ചിരിപ്പുണ്ടാവും..

 

ഒരിക്കലേ

മരിക്കൂ എന്ന്

ആരാണ് പഠിപ്പിച്ചത് ?!

 

Laju GL
Story writer and poet in Malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.