21.5 C
Bangalore
September 23, 2018
Untitled
bus kerala
  • Home
  • Malayalam
  • നഞ്ചു എന്തിനാണ് നാനാഴി
Malayalam Short Stories

നഞ്ചു എന്തിനാണ് നാനാഴി

രണ്ടു വര്ഷം മുമ്പാണ് എന്ന് തോന്നുന്നു… ഭാര്യയും ഞാനും കൂടി കോഴിക്കോട് എന്തോ ആവിശ്യത്തിന് പോയി തിരിച്ചു വരാൻ അല്പം വൈകിയതുകാരണം സ്റ്റാൻഡിൽ നിന്നും വടകരക്ക് സ്റ്റാര്ട്ടാക്കി നിർത്തിയിട്ട ഒരു ലോങ്ങ് റൂട്ട് ബസ്സിൽ കയറിപറ്റി. ആളുകൾ കുറവായത് കാരണം ഇറങ്ങാൻ നേരം അധികം ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നുകരുതി ബാക്ക്ഡോറിൽനടുത്തുള്ള ഒരു സീറ്റിൽ ഞങ്ങൾ ഇരുപ്പുറപ്പിച്ചു ബസ്സ് വെങ്ങാലി എത്താറായപ്പോഴേക്കും ആള് ഫുള്ളായി. അപ്പോഴാണ് നമ്മുടെ കണ്ടക്ടർ സർ ടികെറ്റ്മായി വരുന്നത് എവിടേക്കാണ് എന്ന് അദ്ദേഹം ചോദിച്ചു ഞാൻ പറഞ്ഞു ‘പൂക്കാട്’ അതുകേട്ടതും പുള്ളിക്കാരൻറെ മുഖത്ത് പുച്ഛത്തോടെയുള്ളൊരു ചിരി എന്നിട്ട് ഒരു ചോദ്യവും ‘നിങ്ങൾക്ക് വല്ല കൊയിലാണ്ടി ബസ്സിലും കയറിയാൽ പോരായിരുന്നോ ഇതിൽ കയറി ലോങ്ങ് റൂട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കാണോ’. ഞാൻ പറഞ്ഞു പൂക്കാട് ലിമിറ്റഡ് സ്റ്റോപ്പാണ് മാത്രമല്ല കയറുമ്പോൾ ഇരിപ്പിടം ഒഴുവുള്ളതുകൊണ്ടാണ് ഞങ്ങൾ ഇരുന്നത്. അത് അദ്ദേഹത്തിന് അത്ര പിടിച്ചില്ലെന്ന്തോന്നുന്നു എന്തിനു പറയുന്നു പൂക്കാട് ഇറങ്ങുന്നതുവരെ അയാൾ പല ന്യായികരങ്ങളും മറ്റും നിരത്തി ഞങ്ങളുടെ ഇരിപ്പിനെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഒരു മുട്ടൻ വാക്ക് തർക്കത്തെ തുടർന്നാണ് പൂക്കാട് വരെ എത്തിയത് എന്ന് പറഞ്ഞാൽ മതിയല്ലോ. ഈ റോഡിലൂടെ പോകുന്ന എല്ലാ ബസ്സുകളുടെയും പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് പൂക്കാട് എന്നറിയാമല്ലോ?. അക്കാരണത്താൽ ബസ്സുകാർ തമ്മിലൊരു മത്സരം പോലും നിലനിർത്താറുണ്ട്. കണ്ണൂർ ബസ്സുകൾവരെ ഇവിടെ സാധാരണ സ്റ്റോപ്പ് അനുവദിക്കുന്നു. മാത്രമല്ല ഞാൻ യാത്രചെയ്ത ബസ് നിറഞ്ഞുകവിഞ്ഞാണ് പോയിക്കൊണ്ടിരിക്കുന്നത്, അതിനാൽ ഞങ്ങൾ കാരണം അവർക്കൊരു നഷ്ടവും ഉണ്ടാകാനും പോകുന്നില്ല. കോഴിക്കാടിൽ നിന്നും കയറി വടകര ഇറങ്ങുന്നവർ മാത്രം സീറ്റിൽ ഇരുന്നാൽ മതിയെന്നുള്ളൂ കണ്ടക്ടറുടെ ലോജിക് അത് ഏതായാലും അംഗീകരിക്കാനായില്ല.

ഇതാണ് നമ്മുടെ ലോങ്ങ് റൂട്ട് എന്നുപറഞ്ഞു പോകുന്ന മിക്ക ബസ്സുകളുടെയും പൊതുവായ അവസ്ഥ. ഇത് എല്ലാ ബസ്സ് ജീവനക്കാർക്കും ബാധകമല്ലെന്നും പറയേണ്ടതുണ്ട്.നിഗളിപ്പ് പലർക്കും കൂടുതലാണ്.അടിച്ചു പല്ലുതെറിപ്പിക്കാൻ തോന്നും പലരുടെയും നിലപാടുകണ്ടാൽ സംഘടനാബലം ഉണ്ടെന്നുള്ള അഹംഭാവമാണ് പലർക്കും. യാത്രക്കാർക്ക് ഇല്ലാതെപോകുന്നതും അതാണ്.ഒരു യാത്രക്കാരന്റെ ന്യായമായ പ്രശ്നങ്ങളിൽ പോലും പലരും ഇടപെടാൻ തയ്യാറാകുന്നില്ല എന്നതും ഗൗരവമായകാര്യമാണ്. കണ്ടക്ടർ ഞങ്ങൾക്കുവേണ്ടിയാണല്ലോ സംസാരിക്കുന്നത് എന്നാകും പലരും ചിന്തിച്ചത്. വാസ്തവത്തിൽ അതൊരു ദുരന്തമാണ് ഏതു യാത്രയിലും. തീവണ്ടിയായാലും ബസ്സായാലും. എല്ലാവർക്കും എത്രയും പെട്ടെന്ന് നാടുപിടിക്കേണ്ടെ വ്യഗ്രതയായിരിക്കും. പ്രശ്‌നത്തിന്റെ ശരിയും ശരികേടും ആരും പരിഗണിക്കില്ല.പിന്നെ എങ്ങനെയാണ് സംഘ ബോധമുണ്ടാകുക?. യാത്രക്കാരുടെ ഇത്തരം മനോഭാവത്തെ ബസ്സിലെ ഇത്തിൾക്കണ്ണികൾ നന്നായി മുതലാക്കുന്നു.

ഈ സംഭവത്തിന്ശേഷം കോഴിക്കോട് നിന്നും വരുമ്പോൾ ലോങ്ങ് റൂട്ട് ബസ്സിൽ കയറാൻ ഭാര്യപലപ്പോഴും വിമുഖതകാണിക്കും ചോദിച്ചാൽ പറയും ‘നിങ്ങൾക്ക് അവരുമായി വഴക്കുണ്ടാക്കാനല്ലേ അതുവേണ്ട ‘എന്ന്. വാസ്തവത്തിൽ ഞാനാണോ വാഴക്കാളി ?. എന്ത് തെറ്റാണു ഞങ്ങൾ അന്ന് ചെയ്തത് ?. കോഴിക്കോടിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ ദൂരെയുള്ളൊരു ലിമിറ്റഡ് സ്റ്റോപ്പിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് പെര്മിറ്റുള്ളോരു ബസ്സിൽ ഇരുന്നു യാത്രചെയ്തതോ?. യാത്രക്കാരുടെ പൊതുവായൊരു നിലപാടാണ് അവളും പങ്കുവെച്ചത് എന്നെനിക്കറിയാം. അത്തരം മനോഭാവങ്ങളാണ് ഇത്തരം മൂരാച്ചികളായ ബസ്സ് ജീവനക്കാരെയും മുതലാളിമാരെയും നിലനിർത്തി കൊണ്ട് പോകുന്നതും പൊതജനത്തിന്റെ നെഞ്ചത്ത് കൂടെ റോഡുതൊടാതെ ബസ്സ് ഓടിച്ച് അപകടം വരുത്താൻ ഇടയാക്കുന്നതും.അതിൽ ഗർഭിണികളെന്നോ രോഗികളെന്നോ ഉള്ള ഭേദമൊന്നുമില്ല. സ്‌കൂൾ കുട്ടികളോടും എസ് ടി ക്കു പോകുന്ന കോളേജ് കുട്ടികളോടും ഇവരിൽ പലരുടെയും സമീപനം മനുഷ്യത്വ രഹിതമാണ്‌.കുട്ടികളുടെ അവകാശമാണ് അവർക്കു ലഭിച്ചിട്ടുള്ള ‘യാത്രകൺസക്ഷൻ’ എന്ന് ജീവനക്കാർക്കോ യാത്രക്കാർക്കോ മാത്രമല്ല കുട്ടികൾക്കും അറിയില്ല എന്നതാണ് വാസ്തവം. ആ അറിവില്ലായ്മയാണ് കുട്ടികളോട് തീരെ മോശമായ രീതിയിൽ പെരുമാറാൻ പല ബസ് ജീവനക്കാരെയും പ്രേരിപ്പിക്കുന്നത്. അതേറ്റു വാങ്ങുന്ന കുട്ടികൾക്കുമറിയില്ല ഇതെല്ലാം പലരും അടിയും കുത്തും ജയിൽവാസവും അനുഭവിച്ചു നേടിയടുത്തതാണെന്ന്. അവർ കരുതുന്നത് ഇതെല്ലാം ചില ‘കിളി’യുടെയും കണ്ടക്ടറുടെയും ഔദാര്യമാണെന്നാണ്. ബസ്സ് പെർമിറ്റ് അനുവദിക്കുമ്പോൾ മുതലാളിമാരെങ്കിലും അറിഞ്ഞിരിക്കുമല്ലോ ഇതൊന്നും കേവലം ഔദാര്യത്തിന്റെ ഭാഗമായിചെയ്യുന്നതല്ലെന്നു?.

പല ബസ്സ് ജീവനക്കാരോടും മതിപ്പു തോന്നിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഇല്ലെന്നു പറയാനാകില്ല. തൊഴിലിനോട് കൂറും യാത്രക്കാരോട് ഉത്തരവാദിത്വവും പൗരബോധവുമുള്ളവർ എത്രയോ  പേരുണ്ടിതിൽ. നിയന്ത്രിതമായ സാഹചര്യത്തിൽ തങ്ങളുടെ ഔദ്യാഗിക കൃത്യനിർവ്വഹണത്തിനിടയിൽ യാത്രക്കാരോട് സഹജീവി ബോധത്തോടെ പെരുമാറുന്നവരായി പലരെയും കണ്ടിട്ടുണ്ട്. അവരെയൊന്നും മറന്നല്ല ഞാൻ ഇതെഴുന്നത് എന്നാൽ. ചില ഇത്തിക്കണ്ണികൾ മതിയല്ലോ ചില വന്മരങ്ങളെയും ഉണക്കി വീഴ്ത്താൻ. മറ്റു പല മേഖലയിലെന്നപോലെ. നഞ്ചു എന്തിനാണ് നാനാഴി. കുട്ടികളുടെ കൺസൻഷൻ ഫീ വർദ്ധിപ്പിക്കാനും മിനിമം ചാർജ്ജ് 10 രൂപയാക്കാനുമായുള്ള ബസ് മുതലാളിമാരുടെ സമരം മൂന്നാം ദിവസത്തേക്കു കടന്ന അവസരത്തിൽ ഒന്നോർത്തുപോയതാണ്.

Related posts