27.1 C
Bengaluru
January 17, 2020
Untitled

നമ്മൾ ഒരു മധ്യവർഗ്ഗ ജാഡ സമൂഹമാണ്

പണ്ട് ജന്മിക്കെതിരെ സമരം ചെയ്തു അവരുടെ പത്തായപ്പുരകൾ കുത്തിത്തുറന്ന് നെല്ല് മോഷ്ടിച്ച നമ്മുടെ മുഗാമികൾക്കും ഏതാണ്ട് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മധുവിന്റെ രൂപവും ഭാവവും തന്നെയാണയിരുന്നു. ഇന്ന് മധുവിനെ അടിച്ചു കൊന്നവരുടെ പഴയ മാതൃകളായ ഗുണ്ടകൾ അന്നും ഉണ്ടായിരുന്നു ജന്മിമാരുടെ ഉപ്പുംച്ചോറും തിന്ന് തടിച്ചു കൊഴുത്ത്. മാറ്റം കാലത്തിന്റേതാണ്. സ്വാതന്ത്ര്യബോധവും രാഷ്രീയ ഇശ്ചാശക്തിയുമാണ് അന്നത്തെ സമൂഹത്തെ ആധുനിക മനുഷ്യരാക്കി ഇന്നത്തെ കോലത്തിലേക്കും പൊതുസമൂഹത്തിന്റെ ഭാഗമാക്കിയും മാറ്റിയത്. അതൊരു നൈരന്തര്യമായ പ്രക്രിയയായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ ആ നേട്ടവും രാഷ്രീയബോധവും ആദിവാസികൾക്കും അതുപോലെ സാമൂഹ്യ ശ്രേണിയിലെചവിട്ടിമെതിക്കപ്പെട്ടവർക്കും ലഭിക്കാതെ പോയി. അഥവാ ഉന്നമനം ആർജ്ജിച്ചവരെണ് ഊറ്റംകൊള്ളുന്ന നമ്മൾ അതിനായി ശ്രമിച്ചില്ല. പുരോഗമനരാഷ്രീയ പാർട്ടികളും സമൂഹവും അതിനായി തയ്യാറായില്ല. വർഗ്ഗബോധമുള്ളവർ കാടുകയറിയപ്പോൾ അവരെ വെടിവെച്ചു കൊല്ലാൻ എല്ലാവരും ശ്രമിച്ചു. കാടും അവിടെത്തെ വിഭവങ്ങളും നാട്ടുകാർക്ക് വേണമായിരുന്നു അവരുടെ പ്രകൃതിവിഭവങ്ങളും. അവർക്ക് കലാകാലങ്ങളിൽ ഗവര്മെന്റ് അനിവദിച്ചുകൊണ്ടിരുന്ന ക്ഷേമപ്രവർത്തന പദ്ധതിമൂലധനം മധ്യവർത്തികൾ പലവിധേന കൊള്ളയടിച്ചുകൊണ്ടിരുന്നു . അതിന് ഭൂമാഫിയയും സന്നദ്ധസംഘടനകളും രാഷ്രീയ പാർട്ടികളുടെ ഒത്താശയോടെ കൈകോർത്ത് മുന്നേറി. കോടിക്കണക്കിനു രൂപയാണ് ഇങ്ങനെ പട്ടിണി പാവങ്ങളെ കബളിപ്പിച്ചു ഇടനിലക്കാര് തട്ടിയെടുത്തത്. ഒരാ ൾ വിശന്ന് അന്നപാനീയങ്ങൾ മോഷ്ടിക്കാൻ ഇടവന്നിട്ടുണ്ടെങ്കിൽ പട്ടിണികൊണ്ടു മരണപ്പെട്ടിട്ടുണ്ടെങ്കിൽ കിരീടം വെച്ച് ഒരാൾക്കും ആധുനിക ലോകത്ത് അധികാരിയായിരിക്കാൻ യോഗ്യതയില്ലെന്ന് പറയേണ്ടിവരും. സോഷ്യലിസം എന്നത് ഉപരിപ്ലവമായി നടപ്പിലാക്കേണ്ട ഒന്നല്ല. അത് ആരംഭിക്കേണ്ടത് കീഴെ തട്ടിൽ നിന്നാകണം ഒരു കാലത്ത് അത് പിന്നോക്ക ഹരിജന വിഭങ്ങളിൽ ആയിരുന്നെങ്കിൽ ഇന്നത് ആദിവാസി ഗോത്ര വിഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. നിർഭാ ഗ്യവശാൽ അതുണ്ടായില്ല. അവരെ ഇന്നും തീണ്ടാപ്പാട് അകലെ നിർത്താനാണ് വ്യവസ്ഥാപിത സമൂഹവും എന്നും ശ്രമിച്ചിരുന്നത്. കാടുകയറിയവരെ തീവ്രവാദികൾ എന്ന് മുദ്രകുത്തി വെടിവെച്ചു കൊല്ലാൻ നാം ഒരു പടയെത്തന്നെ കോടിക്കണക്കിന് രൂപ ചിലവഴി ച്ച്‌ നിലനിർത്തിപോന്നു. ആദിവാസികൾ പലരും അവരുടെ നോട്ടപ്പുള്ളിയായും മാറി. അതിനിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞ ജന്മമാണ് വാസ്തവത്തിൽ മധുവിന്റേത്. ഇവിടെ കുറ്റവാളി നിങ്ങളോ ഞാനോ അടങ്ങുന്ന പൊതു സമൂഹത്തെക്കാളുപരി നമ്മെ ഭരിക്കുന്ന കേന്ദ്ര സംസ്ഥാന ഗവര്മെന്റുകളാണ്. ആദിവാസിയും മനുഷ്യരാണ് കരുതാതെ അവനെ കൊള്ളയടിക്കാൻ നടക്കുന്ന ഇടനിലക്കാരാണ്. അവരെ താങ്ങിനിർത്തുന്ന അന്ധവിശ്വാസികളായ അനുയായികളാണ്. നിസ്സഹാരായ മനുഷ്യരെ കൊന്നു തള്ളാം എന്ന് വിശ്വസിക്കുന്ന വരേണ്യ ചിന്ത ധാരയാണ്. വിശപ്പറിയാൻ നോമ്പ് നോൽക്കുന്നവർക്കും വൃതം അനുഷ്ഠിക്കുന്നവര്ക്കുമറിയല്ല യഥാർത്ഥ വിശപ്പിന്റെ കാഠിന്യം. കോടികൾ കട്ട് മുടിപ്പിക്കുന്നവർക്കറിയില്ല വിശപ്പിനായി കക്കുന്നവന്റെ ദൈന്യത. നമ്മൾ ഒരു മധ്യവർഗ്ഗ ജാഡ സമൂഹമാണ്.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.