32.2 C
Bangalore
April 22, 2019
Untitled

മോഹം

കാക്ക കളിക്കാൻ മോഹം
പിന്നെ തുമ്പി പിടിക്കാൻ മോഹം
കുഴിയിലുറങ്ങും കുഴിയാനകളെ തോണ്ടിയെടുത്തു കളിക്കാൻ മോഹം
തൊട്ടാ പൊട്ടിയെടുത്തിട്ടെന്റെ സ്ലേറ്റ് മയച്ചിട്ടെഴുതാൻ മോഹം
കാറ്റ് പൊഴിക്കും മാങ്ങക്കായി
അടിപിടികൂടി എടുക്കാൻ മോഹം
ആറ്റിൽ ചാടി മദിക്കാൻ മോഹം
ചേറ്റിലെ മീന് പിടിക്കാൻ മോഹം
കാട്ടിലെ കുയിലോടേറ്റു പിടിക്കാൻ
കൂട്ടരു കൂട്ടി കൂകി ജയിക്കാൻ മോഹം
കാറ്റുപറത്തും നോവുണ്ണിയെ
കൂട്ടു നടന്നു പിടിക്കാൻ മോഹം
ഓണക്കോടിയുടുക്കാൻ മോഹം
ഓണപ്പൂക്കൾ പറിക്കാൻ മോഹം
തിരുവാതിരയുടെ ഊഞ്ഞാൽ തുമ്പിൽ
ആകാശം തൊട്ടാടാൻ മോഹം
കൂട്ടു വരുന്നൊരു സുന്ദരി മണിയെ
ചേർത്തു പിടിച്ചു നടക്കാൻ മോഹം
അച്ഛനുമ്മ കൊടുക്കാൻ മോഹം
അമ്മയുടെ മടിയിലിരിക്കാൻ മോഹം
പറയാൻ മോഹം എഴുതാൻ മോഹം
ലോകം കീഴ്മേൽ മറിക്കാൻ മോഹം
മോഹം കെട്ടിയ വലയിൽ നിന്നും
ഊരിയിറങ്ങി ജയിക്കാൻ മോഹം .

Related posts

1 comment

Rajesh Attiri
Rajesh Attiri May 24, 2018 at 3:20 pm

Nostalgic

Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: