25 C
Bangalore
December 17, 2018
Untitled

മെഴുകുതിരി 

അത്താഴത്തിനായി  രാമചന്ദ്രൻ  തീൻമേശക്കരികിൽ  എത്തിയപ്പോഴാണ്

ബൾബ്  അണഞ്ഞത് .

അയാൾ  തപ്പിപ്പിടിച്ചു  അടുക്കളയിലെത്തി  മെഴുകുതിരി  കത്തിച്ചു  ഒരു

മരക്കട്ടയിൽ  ഒട്ടിച്ചു  തീൻമേശയുടെ  അടുത്തേക്ക്  വന്നു .

ഭക്ഷണമെല്ലാം  മേശപ്പുറത്തു  ഒരുക്കിവെച്ചിട്ടാണ്  വേലക്കാരി  പോയിട്ടുള്ളത് . അയാൾ  മെഴുകുതിരി  മേശയുടെ  മദ്ധ്യത്തിൽ  വെച്ചു .

എന്തോ  ഭക്ഷണം  കഴിക്കാൻ  തോന്നുന്നില്ല ! മെഴുകുതിരിയെത്തന്നെ

നോക്കിയിരിക്കാൻ തോന്നുന്നു !

മെഴുകുതിരി -സ്വയം  കത്തിയുരുകി  മറ്റുള്ളവർക്ക്  പ്രകാശമേകുന്നു .

അതുപോലെ  സ്വയം  ഉരുകുന്ന  എത്രയോ  ഗൃഹനാഥന്മാരും  ഗൃഹനാഥകളും  ഈ  ലോകത്തിലുണ്ട് . ഉരുകിക്കഴിഞ്ഞാൽ  ബാക്കിയുള്ള

മെഴുകുതിരിപോലെ  അവരും പുറംതള്ളപ്പെടുന്നു !

ഒരു  പ്രാണി  അതാ  മെഴുകുതിരിയുടെ  അടുത്തേക്ക്  പാറിവരുന്നു .

വെളിച്ചം  പ്രതീക്ഷയാണ് .പ്രതീക്ഷയോടടുക്കുവാൻ   മനുഷ്യൻ  എന്നും

വെമ്പൽ  കൊള്ളുന്നു .ധനം  സുരക്ഷിതത്വം  നൽകുമെന്ന  തൻ്റെ  പ്രതീക്ഷക്ക്  മങ്ങലേറ്റില്ലേ ? അവകാശങ്ങൾ  എല്ലാവരും  നേടിയെടുത്തു . എൻ്റെ  ഈ  ശരീരത്തിന്റെ  അവകാശി  ഞാൻ  മാത്രമോ ? പ്രതീക്ഷ

അണഞ്ഞ  തൻ്റെ  മനം  പോലെ  ആ  ജ്വാലയിൽ  എരിഞ്ഞമർന്നുവോ  ആ  ജീവൻ ?

അയാൾ  ആ  നാളത്തിലേക്കുതന്നെ  നോക്കിയിരിക്കുകയാണ് . ആ  ജ്വാലക്കുള്ളിൽ  മറ്റൊരു  ജ്വാലയുണ്ടോ ?

പെട്ടെന്ന്  ബൾബ്  കത്തി .ആ  മെഴുകുതിരി  ഊതിയണക്കുമ്പോൾ

 അയാളുടെ  മനസ്സിൽ  ദൈവപ്രകാശമെന്ന  മെഴുകുതിരി  ജ്വലിക്കാൻ  തുടങ്ങിയിരുന്നു

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.