കാലയവനികയ്ക്കുള്ളിൽ നിന്നൊരു
ദീന പ്രാണന്റെ രോദനം
പോയ്മറഞ്ഞൊരു വസന്ത സ്വപ്നമായ്
വിസ്മരിച്ചോ നീയെന്നെയും?
നാം നടന്നൊരാ പൂ വഴിത്താരകൾ
ശൂന്യമായതെന്തിങ്ങനെ?
നമ്മിലൂറിയ പ്രണയ സൗരഭം
കാറ്റിനേകിയോ നിത്യമായ്
നേർത്ത സ്പർശവും ലോല ശ്വാസവും
നഷ്ടമായതിന്നെങ്ങനെ?

മൗനമാണെന്റെയുത്തരം അതിൽ
വീണുടയട്ടെ ചോദ്യവും
സ്വപ്നമെന്നേമറന്നവൾക്കെന്തു
തപ്തനിശ്വാസത്തിനപ്പുറം ?
കാലചക്രവും രൗദ്ര ഭൂതവും
വികൃതമാക്കിയ ചിന്തകൾ
വീണ്ടെടുക്കുവാൻ സാധ്യമല്ലാത്ത
ഇരുളിനപ്പുറം നിൽക്കവെ
ആകുമോ നിന്നെ ഓർത്തെടുക്കുവാൻ
ഒരു മിഴി തുളളിക്കുമപ്പുറം

Rathi Arun
Who loves letters and its beauty and lives in the world of fascinating literature to view it, to conquer it and to be blended into it.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.