21 C
Bangalore
September 23, 2018
Untitled
karuna
Malayalam Poems

മറന്നിട്ടില്ല

കളിയായ്മെതി
ക്കുവാനൊരു കറ്റ
രണ്ടായ് പകുത്തുതന്നത്

നെല്ലിന്നരം കൊണ്ടു കീറിയ പിഞ്ചുകാൽവെള്ള
ഊതിയുണക്കിയത്

നീറ്റലിറുമ്മിക്കു
ടിച്ചുറങ്ങുവോളം
പാട്ടുമൂളിയും
താളംപിടിച്ചും
കൂട്ടിരുന്നത്

ഏഴിനൊന്ന്
പതമളന്ന്
വട്ടിനിറഞ്ഞപ്പോൾ
നിറമിഴി കവിഞ്ഞത്
കനമൂർന്നുടൽ
പതിരായത്

വാ പൊട്ടിച്ചു പുഴുങ്ങി
നിരത്തിയും ചിക്കിയും
നെല്ലിനോടൊ ത്തുണങ്ങിയത്

ഉച്ചവിട്ടെത്തി
നേരം പോകുമോ
എന്നാധിപൂണ്ട്
വഴിക്കണ്ണുമായ്
കഞ്ഞിയുടെയും
പയറിന്റെയും മണം
കടമ്പ കടക്കുന്നത്
കാത്തിരുന്നത്

ചുരുൾമുടി കോതിയും
മെല്ലെ തരുവാടിയും
മാനത്ത് നോക്കിയും
ഇറയത്തെ
നിഴലുനോക്കിയും
നേരമിനിയുമുണ്ട്
ബെല്ലടിക്കാനെന്ന്
പറഞ്ഞത്

തഴചെത്തിയും
മുള്ളുകോതിയും
മെടഞ്ഞുണങ്ങി
നിവർത്തിയും
പൊളികുത്തിയും
നെയ്തുനെയ്ത്
നിരങ്ങിപ്പോയത്

നീളുന്ന പായയിൽ
കുട്ടിക്കരണം മറിഞ്ഞ്
കിട്ടാനുള്ളത് ചൂടോടെ
വാങ്ങിയത്

തേങ്ങിക്കരഞ്ഞുകിട ന്നുറങ്ങിപ്പോയത്.

Related posts