27.5 C
Bengaluru
January 17, 2020
Untitled

ഇന്ന് ലോക ഭൗമ ദിനം

earth day 2018

മാനവ സംസ്കാരങ്ങളുടെ കളിതൊട്ടിലുകളാണ് നദി തടങ്ങൾ. നദിതട സംസ്കൃതികളിലാണ് മനുഷ്യൻ അവന്റെ ജീവിതമാരംഭിച്ചതും പിച്ച വെച്ച് വളർന്നു വന്നതും. സിന്ധുവും,നൈലും, യുഫ്രാട്ടീസും,ഹോയാങ്കോ യാങ്ങ്റ്റീസും അങ്ങനെ എണ്ണിയാൽ തീരത്തത്ര ചെറുതും വലുതുമായ എത്രയോ സംസ്കുതി വിളയിച്ച നദീ തടങ്ങളെക്കുറിച്ച് നാം പഠിച്ചിരിക്കുന്നു. ഏതൊരു നാടിനും മറവിയുടെ വരൾച്ച ബാധിക്കാത്ത ഇത്തരത്തിലൊരു പുഴ ജീവിതാമോ കടൽജീവിതാമോ ഉണ്ടായിരിക്കും. നാടിന്റെ ഊര്ജ്ജത്തിന്റെയും ഉണ്മെഷത്തിന്റെയും ജീവനോപധിയുടെയും പവര് ഹൌസുളായിരിക്കും ഇത്തരം ജലസ്രോതസ്സുകൾ. പുഴയും കാടും,മലകളും,കാട്ടുമൃഗങ്ങളും ഉൾച്ചേരുമ്പോഴായാണ് മനുഷ്യജീവിതത്തിന്റെ ഗതിവിഗതികൾ അർത്ഥപൂർണ്ണ മാകുന്നതും,പാരിസ്ഥിതിക സംതുലിനാവസ്ഥ അർത്ഥപൂർണ്ണമാകുന്നതും. പെരിയാറും ഭാരതപ്പുഴയും ചാലിയാറും മീനച്ചിലാറും, മയ്യിയിയും കല്ലായിപ്പുയുമെല്ലാം കേരളിയ സംസ്കാരത്തെയും ജീവിതത്തെയും എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നു സിനിമ, കലാ,സാഹിത്യകൃതിതികളിലൂടെ നാം വായിച്ചും കണ്ടും മനസ്സിലാക്കിയിട്ടുണ്ട്. എന്തിനധികം നിങ്ങളുടെ തൊട്ടയൽ പ്രദേശത്തുകൂടി ഒഴുകുന്ന പുഴയും ആ പുഴയെ പ്രസവിച്ച കുന്നിൻചരിവുകളും നിങ്ങളെ എത്രമാത്രം സ്വാധിച്ചിരുന്നുവെന്നു എപ്പോഴെങ്കിലും ഓർത്ത് നോക്കിയിട്ടുണ്ടോ? നാടിന്റെ ജീവിതം ഏറെ പോയത് പുഴയിൽ നിന്നാണ് എന്ന് അപ്പോൾ മനസ്സിലാക്കാവുന്നതെയുള്ളൂ.
നമ്മുടെ പ്രകൃതിയുടെ ചലന നിയമങ്ങൽക്കനുസ്സരിച്ചു വികസിച്ചു വന്നതല്ല പരിസ്കൃത സമൂഹം എന്ന് നാം വിശേഷിപ്പിക്കുന്ന ആധുനിക സമൂഹം. പ്രകൃതി വിരുദ്ധമായ ജീവിത ശൈലികളുടെ, വിശ്വാസങ്ങളുടെ, മൂല്യങ്ങളുടെ മിഥ്യാഗോപരംതീർത്ത് അതിൽ വളർത്തിയെടുത്തതാണ് ആധുനിക നഗര ജീവിതങ്ങൾ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ നിർവ്വചനങ്ങൾക്ക് കാര്യമായ വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ മനുഷ്യൻ സൃഷ്ടിച്ച സ്വപ്ന ഗോപുരങ്ങൾ ഇടിഞ്ഞു വീഴുകയും ആധുനിക സംസ്കരം നശിക്കുകയും ചെയ്യുമെന്നു പ്രകൃതി തന്നെ നമ്മുടെ കണ്മുന്നില് അടയാളപ്പെടുത്തി തരികയും ചെയ്യാറുണ്ട്. ചെന്നൈ പ്രളയം അതിനുള്ള ഉത്തമ ദൃഷ്ടാന്തമായിരുന്നല്ലോ?.
‘പടിഞ്ഞാറിന്റെ പതനമെന്ന’ (Decline of the west) വിശ്വ വിഖ്യാത ചരിത്രകൃതിയിലൂടെ ഓസ്വാൾഡു സ്പൻഗ്ളർ അത് വളരെ വ്യക്തമായി രേഖപ്പടുത്തിയിട്ടുണ്ട്. ഓരോ സംസ്കാരത്തിനും ജനനവും വളർച്ചയും പതനവും സംഭവിക്കും. പ്രാകൃതസമൂഹത്തിൽ നിന്നും ആരംഭിച്ചു രാഷ്ട്രിയ,ശാസ്ത്രിയ മുന്നേറ്റങ്ങളിലൂടെ വളർന്നു വന്നു ഒരു ക്ലാസ്സിക്കൽ കാലഘട്ടത്തിലേക്ക് പുഷ്കല മാകുന്ന സംസ്കാരങ്ങൾ തുടർന്ന് ജീർണ്ണതയിലേക്ക് കൂപ്പു കുത്തുകയും തകർന്നടിയുകയും ചെയ്യുമെന്നു എന്നദ്ദേഹം ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട്. ഈ ജീർണ്ണത സൃഷ്ടിക്കുന്നത് മനുഷ്യന്റെ അദമ്യമായ പ്രകൃതി ചൂഷണങ്ങൾ കൊണ്ടായിരിക്കും. പ്രകൃതി വിഭവങ്ങൾ എല്ലാ കാലത്തേക്കുമുള്ള സമ്പത്താണെന്നു നാം വിസ്മരിച്ചു കളയുകയുമാണ്. നമ്മുടെ അമിതമായ ഭോഗാസക്തി ജീവിതത്തിൽ കൂടുതൽ വിഭവങ്ങൾ ആവിശ്യമാക്കിതീര്ക്കുയാണ്. അമിതവിഭവചൂഷണം നടത്തുന്ന ഈ തലമുറ ഭാവി തലമുറയോട് കടുത്ത അനീതിതിയല്ലേ കാണിക്കുന്നത്?. ഒരു മരം വെട്ടിയാൽ ഒരു പുഴ ഇല്ലാതാക്കിയാൽ അതിനൊരു പുനർജ്ജനി അസാദ്ധ്യമാണെന്ന് നാം മറന്നു പോകുകയാണ്. നമ്മുടെ വികസന പദ്ധതികൾ എങ്ങനെയാണ് നിത്യ ജീവിതത്തെ തകർത്തെറിയുന്നതു എന്ന് നാം കണ്ണും കാതും കൂർപ്പിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ആറു മാസത്തോളം മഴ ലഭിച്ചിരുന്ന കേരളം ഇന്ന് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ ചെന്നയിലതു കണ്ണീർ മഴയായി പെയ്തിറങ്ങിയത് നാം തിരിച്ചറിയെണ്ടതുണ്ട്. ചരിത്രത്തിലോന്നു മില്ലാത്തത്ര ചൂട് കാരണം കേരളമിന്ന് ചുട്ടു വേവുകയാണ്. ചുറ്റുമുള്ള മരങ്ങൾ ഓരോന്നായി വെട്ടി മാറ്റി നാം സ്വൊപ്നതുല്യം പണിത കൊട്ടാരസദൃശ്യമായ മണിമാളിക ഫാനോ ഏസിയോ ചതിച്ചാൽ ഇന്ന് നമുക്ക് വേണ്ടാതാകുന്ന സ്ഥിതി വിശേഷത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. നിഴലുകളില്ലത്ത വീടും പരിസരവും മനുഷ്യവാസയോഗ്യമല്ലാതാകുക സ്വാഭാവികമാണല്ലോ?പ്രകൃതിയുടെ സമതുലിതാവസ്ഥ മനുഷ്യര് തകർത്തിത്തിന്റെ ദുരന്ത ഫലം.
നദികൾ ഒരു ദേശത്തിന്റെ കണ്ണുകളാണ് ആ കണ്ണുകളെ കുത്തിപൊട്ടിച്ചു വൻകിട രമ്മ്യഹര്മ്മിങ്ങൾ ഉയർത്തുന്നവർക്ക് ലാഭക്കൊതി മാത്രമേ കാണു. പെയ്തിറങ്ങുന്ന വള്ളം ഒഴുകി പോകാനാകാതെ വീർപ്പു മുട്ടുമ്പോൾ പൊലിഞ്ഞു പോകുന്നത് സാധാരണക്കാരുടെ സ്വൊപ്നങ്ങളാണ്. പുഴയെ നശിപ്പിച്ചു വൻ വികസന പദ്ധതിയോരുക്കുന്നവരും,കുടിവെള്ളം ഊറ്റിയെടുത്തു വൻ വികസനം സാധ്യമാക്കിയവരും നാളെ ഇത്തരത്തിലുള്ള പല ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടതായി വരും. നമുക്ക് വൈദ്യതി വേണം അതോടപ്പം പുഴയും വേണമെന്നോർത്തുകൊണ്ടുള്ള വികസന സങ്കൽപ്പമായിരിക്കണം നാം ലക്ഷ്യമിടെണ്ടത്. സംസ്ഥാന മലിനികരണ ബോര്ഡ് നടത്തിയ അഭിപ്രായ സർവെയിൽ പൊതു ജനങ്ങളുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു പദ്ധതിയാണ് അതിരപ്പള്ളി ജല വൈദ്യുത പദ്ധതി. അതുപോലെ തന്നെ ആറന്മുളയിൽ പാടവും തോടും നികത്തി വിമാനത്താവളം വേണോമോയെന്നു നാം പുന:പരിശോധിക്കണം.

മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ടുകളിൽ ഏതാണ് നമ്മുടെ പരിസ്ഥിതിക്ക് കൂടുതൽ അഭികാമ്യമെന്നു പഠിച്ചു കക്ഷിരാഷ്ട്രിയ താൽപര്യത്തിനതീതമായി നടപ്പാക്കാനുള്ള ആര്ജ്ജവം ഗവേര്മെന്റ്റ് കാണിക്കണം. അതിനെതിരായുള്ള വിയോജിപ്പ് ആരുടെ ഭാഗത്ത് നിന്നായാലും അവഗണിക്കണം. പാരിസ്ഥിതിക്കാഘാതമാകുന്ന ഒരു നയവും നടപ്പിലാക്കില്ല എന്നൊരു പൊതു നിലപാട് ഭരണകൂടം കൈക്കൊള്ളേണ്ടാതയുണ്ട്. അതിനു ആദ്യം വേണ്ടത് നമ്മുടെ ഗവേർമെന്റുകൾക്ക് വ്യക്തമായൊരു പരിസ്ഥിതിക നയമാണ്. അതുണ്ടോ എന്ന് മാറി മാറി വരുന്ന ഗവർമെന്റുകൾ പരിശോധിക്കണം. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജനകിയ എതിർപ്പുകളെല്ലാം വികസന വിരോധം വെച്ച് കൊണ്ടുള്ളതല്ലെന്നു ജനങ്ങളും ചില രാഷ്ട്രിയ പാർട്ടികളും തിരിച്ചറിയുകയും വേണം.
” മക്കൾക്ക് നല്ല വിദ്യാഭ്യാസവും ബാങ്ക് ബാലൻസും കരുതുന്ന നാം അവർക്ക് ഇവിടെ ജീവിച്ചു പോകാൻ പറ്റിയൊരു പാരിസ്ഥിതിക അവസ്ഥയും നില നിർത്തികൊണ്ട് പോകാൻ ബാധ്യസ്ഥ മാണ്. അതിനായി പഴം തിന്നുന്ന അവരെകൊണ്ട് അതിന്റെ വിത്ത് പാകാനും പഠിപ്പിച്ചേ മതിയാകൂ. ഈ ഭൂമിയെ നില നിരത്തികൊണ്ട് പോകാനുള്ള ബാധ്യത നാം തന്നെ ഏറ്റടുക്കണം,. ”OUR EARTH OUR TOMORROW” ഇതാകട്ടെ ഓരോ വ്യക്തിയുടെയും ഗവര്മെന്റിന്റെയും ‘മോട്ടോ’. എല്ലാവർക്കും എന്റെ ഭൌമ ദിനാശംസകൾ

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.