22 C
Bangalore
September 24, 2018
Untitled
  • Home
  • Poems
  • കുട്ടിയും തത്തയും.

കുട്ടിയും തത്തയും.

കുട്ടി – ”അത്തിപ്പഴം തിന്നും തത്തപ്പെണ്ണേ നിന്റെ പച്ചയുടുപ്പു കൊള്ളാം .
പച്ചിലക്കാട്ടിൽ പറന്നു കളിക്കുമ്പം കട്ടെടുത്തെങ്കിലെന്താ
ഇഷ്ടം പിടിച്ചു നീ ,മേടിച്ചു പോയല്ലോ കൂട്ടുകാരിക്കുറുമ്പീ .

തത്ത – ”കട്ടെടുത്തില്ല ഞാനീപ്പച്ചക്കമ്പള, മമ്മ കനിഞ്ഞതാണേ
കള്ളത്തരം നമുക്കുള്ളിൽ വേണ്ടല്പവും നന്മകൾ മാത്രം മതി.
സൂര്യനും ചന്ദ്രനും താരങ്ങളും ചേരുന്നാകാശം സത്യമല്ലേ .?.
തോടും പുഴകളും തേന്മാവുമുള്ളൊരീ ഭൂതലം സത്യമല്ലേ .?.
നിത്യമാം സത്യമാണി, പ്രപഞ്ചം കുഞ്ഞേ നീയതു കണ്ടറിയൂ”.

കുട്ടി – ”ചെത്തിപ്പഴം കട്ടു തിന്നതിൻ ചോപ്പെല്ലാം ചുണ്ടത്തിരിക്കുന്നല്ലോ
വായ് കഴുകാതെ നീ കൂട്ടിലെത്തീടുമ്പോളമ്മ ചൊടിക്കുകില്ലേ?”

തത്ത – ” എന്തു ചോദിച്ചാലുമുത്തരമൊന്നു താൻ സത്യ സ്വരൂപ നീശൻ
ഓരോന്നിനോരോന്നിനോരോ തരം പോലെ വേണ്ട പോൽ ചെയ്തിടുന്നോൻ.
കണ്ണുണ്ട് കാതുണ്ട്,
ബുദ്ധി വിവേകവും വേണ്ട പോലുള്ള നീയോ
സത്യം തിരിച്ചറിഞ്ഞക്ഷരം തൊട്ടെടുത്തുത്തമയായി മാറൂ”.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.