മിന്നാമിന്നി

മിന്നാമിന്നീ കട്ടയിരുട്ടിൽ ചൂട്ടും കത്തിച്ചെങ്ങോട്ടാ ?.

തിങ്കളിറങ്ങുന്നമ്പലമുറ്റത്താട്ടം കാണാൻ പോകുന്നോ ?.

 

ഞം ഞം ഞം

പേക്രോം പേക്രോം പാടി നടന്നിട്ടീച്ചേത്തിന്നും തവളേച്ചാ

നോക്കി നടന്നോ അല്ലേ നിന്നെ ചേരച്ചേട്ടൻ ഞം ഞം ഞം

 

ചമ്മന്തി

 

മുക്കണ്ണനെ മുറിച്ചൊത്ത ചിരവകൊണ്ടൊന്നു ചുരണ്ടിയിട്ട്

ഉപ്പുമുളകുപുളിയുള്ളിയെന്നിവ വേണ്ടപോലൊപ്പിച്ച്

അമ്മിക്കുഴവി കൊണ്ടമ്മ ചതയ്ക്കുമ്പം ചമ്മന്തി കിട്ടൂലോ …

ഇഞ്ചിത്തരിയൊരല്പം കൂടൊണ്ടെങ്കിലെന്തു പറയാനാ

കഞ്ഞി കുടിക്കുവാനെന്തൊരു

സ്വാദാണെന്റമ്മേ ! നമിച്ചു പോകും .

 

തള്ള് 

            

 

കരിവണ്ടത്താനെന്തൊരു തണ്ടാ,ണവനുണ്ടേ പൂവുകളുണ്ടാവൂത്രേ

പൂച്ചെടിയമ്മ കനിഞ്ഞില്ലെങ്കിൽ

എന്തോന്നുണ്ണും കുന്ത്രാണ്ടം .

പൂങ്കോഴിത്താൻ പറയണ കേട്ടാലമ്പോ അതു തന്നന്ന്യായം.

പുലരീക്കതിരോനുയരണമെങ്കിൽ കൂവണമത്രേ അദ്ദേഹം.

പിന്നേ, പിന്നേ, രണ്ടും കൊള്ളാം

തള്ളേ , തള്ളാ ,തള്ളിക്കോ.

 

കോഴിക്കുഞ്ഞ്

 

കോഴിക്കുഞ്ഞൊരു കുഞ്ഞാന്നേ

പാറിപ്പോകാനറിയില്ലേ

നുള്ളാഞ്ചെന്നാലയ്യെന്റമ്മോ

വയ്യാ തള്ള കലിപ്പിക്കും

 

കറുത്ത വാവ്

 

അമ്മാനക്കിളി ചെമ്മാനക്കവിളമ്പിളി ചായം പൂശില്ലേ ..?.

വാവു കറുത്തതു കൊണ്ടാ കുഞ്ഞേ പോട്ടേ പാവം പിന്നെ വരും

 

Santhosh S Cherumoodu
പ്രണയമേയുള്ളൂ നിറയേ ... പ്രണയിക്കാനാരുമില്ലാതിരുന്നിട്ടും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.