22 C
Bangalore
October 14, 2018
Untitled

കൊല

”അസ്വാഭാവികമരണം”

എന്തൊരു വാക്കാണത്‌..!
പട്ടിയെപ്പോലെ തല്ലിക്കൊന്നവനുമേല്‍
ചാര്‍ത്തിക്കൊടുത്ത ആഭരണം.

ആരാണ് നിയമം
ആരാണ് കുറ്റവാളി
എവിടെയാണ് നീതി..!

നാളെ നമ്മളേയും തേടിവരും.
കറുത്തുപോയതിനാല്‍
മുടി നീണ്ടുപോയാല്‍
അഴുക്കുള്ള വസ്ത്രം ധരിച്ചാല്‍
ഉറക്കെ സംസാരിച്ചാല്‍
തീരെ നിശബ്ദനായാല്‍
……..
കൊന്നതിനുശേഷം
നിങ്ങള്‍
പലപേരുചാര്‍ത്തും.
കള്ളന്‍
മനോരോഗി
മാവോയിസ്റ്റ്
അങ്ങനെ പലതും…..

ആള്‍ക്കൂട്ടങ്ങളാല്‍
കൊല്ലപ്പെട്ടവന്
അന്ത്യാഞ്ജലി, എന്നൊരു ബോര്‍ഡും….

കാലുമുറിഞ്ഞ്
വീട് ജപ്തിയായി തെരുവിലെത്തി
രോഗിയായി
പുറന്തള്ളപ്പെട്ട്
അവസാനം ,
വിശന്ന് വിശന്ന്
ആരുടെ നേരെയെങ്കിലും
കൈനീട്ടിയാല്‍
ഭിക്ഷനിരോധനമെന്ന് പറഞ്ഞ്
മരണം എളുപ്പമാക്കും.

എവിടെ നിയമം
എവിടെ കോടതി
എവിടെ പോലീസ്……

കരളുറപ്പുള്ളവന്
കറുപ്പൊരു ചിഹ്നമാണ്.
പക്ഷെ,
കൊല്ലപ്പെടേണ്ടവനെന്നാണ്
കാലം
അടയാളപ്പെടുത്തിയത്….

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.