25 C
Bangalore
December 17, 2018
Untitled

പെരുമഴയിൽ കുതിരുന്ന കേരളം

പ്രകൃതി പ്രതിഭാസങ്ങൾക്ക് മുമ്പിൽ നിസ്സഹായനായി നോക്കി നിൽക്കുന്ന നാഗരിക മനുഷ്യരെ കാണുമ്പോൾ പ്രാചീന കാലത്തിൽ നിന്നും ഏറെയൊന്നും നാം വളർന്നിട്ടില്ല എന്നു തിരിച്ചറിയുകയാണ്. മനുഷ്യന്റെ മൌനരോദനങ്ങൾക്കുള്ള മറുപടിയായാണ് ശാസ്ത്രവും സാങ്കേതിക വിദ്യയും രൂപം കൊണ്ടത്. കൊടുങ്കാറ്റു വിളവു നശ്ശിപ്പിക്കുന്നതിന് പ്രതിവിധിയായി നിസ്സഹായനായ മനുഷ്യൻ കാറ്റായി അഭിനയിച്ചു കാണിച്ചു കാറ്റിനെ അകറ്റാൻ ശ്രമിക്കുകായിരുന്നു. പ്രാചിനകാലത്ത്. ജപ്പാൻകാരുടെ പോട്ടാറ്റോ നൃത്തം അത്തരത്തിൽ രൂപപ്പെട്ടതാണ്. ലോകത്തുണ്ടായിട്ടുള്ള ഒട്ടല്ലാ അനുഷ്ടാന കലാരൂപങ്ങളും ഇപ്രകാരം പ്രകൃതിയെ പ്രീണിപ്പിക്കാൻ രൂപം കൊണ്ടതായിരുന്നു. വസ്തുനിഷ്ടമായ പ്രതിഭാസങ്ങളെ ആത്മനിഷ്ഠമായി നേരിടുന്ന മനുഷ്യൻ അവക്കൊക്കെ ദേവി ദേവ കൽപനകളാണെന്ന് സങ്കൽപ്പിക്കുകയുമായിരുന്നു. അങ്ങനെ മിന്നലും മഴയും പർവ്വതവും സമുദ്രവും തുടലുപൊട്ടിച്ചോടുന്ന കൊടുങ്കാറ്റുമെല്ലാം ആത്മീയ സങ്കൽപ്പത്തിൽ ആരാധിക്കപ്പെടുകയും ഊര്വ്വരതയുടെ പ്രതീകമായ ഭൂമി ദേവിക്ക്,ആരാധനയിൽ പ്രമുഖ സ്ഥാനം ലഭിക്കുകയും ചെയ്തു…

നഗരങ്ങളും ജനവാസകേന്ദ്രങ്ങളും പ്രകൃതിയുടെ മനോഹരിതയോടപ്പം അതിന്റെ വികൃതികളെയും മുൻകൂട്ടി കണ്ടു ആസൂത്രണം ചെയ്യപ്പെടെണ്ടാതാണ്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഭാരതത്തിന്റെ പൈതൃകമായി നില നിന്നിരുന്ന ഹാരപ്പാൻ സംസ്കര കേന്ദ്രങ്ങളിലെ നഗരാസുത്രണ പദ്ധതികളെക്കുറിച്ചു നാം ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. എത്ര ആസൂത്രിതമായും വൃത്തിയോടും കൂടിയാണവ നിർമ്മിച്ചതും പരിപാലിക്കപ്പെട്ടിരുന്നതും. സിന്ധു നദിയിലെ വെള്ളപൊക്ക ഭീഷണിയെ അതിജീവിക്കാൻപാകത്തിലാണവ നിർമ്മിച്ചതും നില നിർത്തിയിരുന്നതും. എങ്കിലും നദി കവിഞ്ഞോഴുകിയോ,വഴിമാറി ഒഴുകിയോ( മറ്റു കാരണങ്ങളും ഉണ്ട് ) വേരറ്റു തകർന്നു പോയൊരു സംസ്കൃതിയുടെ പൈതൃകം നമുക്കുണ്ട്. ഒരു നഗരം എങ്ങനെയാണ് പണിതുയർത്തെണ്ടത് എന്നുള്ള സൂഷ്മതയെകുറിച്ചുള്ള പാഠം നമുക്കതിൽ നിന്നും ലഭിക്കുന്നതാണ്. കാലം മാറി സാഹചര്യങ്ങളും ജനവും അവിശ്യ ങ്ങളും വർദ്ധിച്ചു. ശാസ്ത്രം വളർന്നു അതോടപ്പം മനുഷ്യരുടെ അത്യാർത്തി യും. ഭൂമിയെതന്നെ നാം പാടെ മറന്നു. അതിന്റെ ദുരന്തമാണ് ഇന്ന് അനുഭവിക്കുന്നത്.

കാലം മാറുകയും ചരിത്രത്തിന്റെ ക്രമാനുഗതമായ മുന്നേറ്റത്തോടപ്പം പടിപടിയായ വളർന്നു മനുഷ്യൻ വ്യാവസായിക സാങ്കേതിക വളർച്ചയുടെ മദ്ധ്യാഹ്നന്നമെല്ലാം പിന്നിട്ടു പ്രകൃതിയെ ചോൽപ്പെടിക്ക് നിർത്താൻ പാകത്തിൽ വളർന്നു കഴിഞ്ഞെന്നു അഹങ്കരിച്ചു. പ്രകൃതി പ്രതിഭാസങ്ങളെ അവഗണിക്കുകയും പ്രകൃതിയെ നിർല്ലജ്ജം ചൂഷണം ചെയ്യാനായി പുതിയ പുതിയ ശാസ്ത്രിയ മുന്നേറ്റങ്ങളിൽ പരീക്ഷണ നിരീക്ഷണങ്ങളിൽ എർപ്പട്ടു. വികസന വീക്ഷണത്തിന്റെ കാണാപ്പുറങ്ങളിൽ തേങ്ങുന്ന ഭൂമിയെ ശ്രദ്ധിക്കാതെ അതിനെ വലം വെച്ച നാം ആകാശത്തിന്റെ വിദൂര ദേശങ്ങളിലേക്ക് മനുഷ്യവാസയോഗ്യതക്കായി അന്യേഷണ യാത്രകൾ സാധാരണമാക്കി. കടിച്ചാൽ തിരിച്ചു കടിക്കാത്ത എന്തിനെയും മനുഷ്യൻ വെറുതെ വിടാറില്ലല്ലോ?ഒഴുകി വരുന്ന മഴവെള്ളം ഒരു സ്പോൻജ് പോലെ ഏറ്റെടുത്തിരുന്ന ചതുപ്പുകൾ, തണ്ണീർത്തടങ്ങൾ, കായലുകൾ, പുഴയോരങ്ങൾ, നെല്പാടങ്ങൾ മുതലായവ നികത്തുന്നത് വികസനമാണന്നു നാം തെറ്റിദ്ധരിച്ചു. അംബരചുംബികളായ കെട്ടിട സമുച്ചയം വികസനത്തിന്റെ മാത്രകയായി നാം ആഘോഷിച്ചു. ഐ ടി എന്ന മഹാ വികസനത്തിന് വേണ്ടി വെളാച്ചേരിയിലെ ചതുപ്പുകൾ നികത്തിയതാണു ചെന്നയിൽ രണ്ടുവർഷം മുമ്പുണ്ടായ മഹാ പ്രളയം ഇത്രയ്ക്കു രൂക്ഷ മാക്കിയതെന്നു വിദഗ്ദർ ചൂണ്ടി കാണിസിച്ചിരുന്നു . അങ്ങനെയെങ്കിൽ കൊച്ചിയിൽ നാം നികത്തിയ ചതുപ്പുകളും കായലും നശിപ്പിച്ച കണ്ടലും കയ്യേറിയ പുഴയോരങ്ങളും വെണ്ടുരുത്തി, ഇടപ്പള്ളി തുടങ്ങിയ തോടുകളും നമ്മോടു പക വീട്ടാതിരിക്കുമോ? ഏഷ്യാ ഉപഭൂഖണ്ഡത്തിന്റെ ഏതു കോണിലും സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ ചെറു ചലനം നമ്മുടെ കൊച്ചിയെയുംപ്പിടിച്ചു കുലുക്കുന്നത് നല്ല സൂചനയായി ആരും കരുതുമെന്ന് തോന്നുന്നില്ല.

റോഡുകളും വിമാനത്താവളങ്ങളും കിടപ്പാടവും പ്രളയജലത്തിൽ മുങ്ങിയ കേരളത്തിലെ പല സ്ഥലങ്ങളും നാളെ മാരകമായ പകർച്ച വ്യാധിക്കായി കാത്തിരിക്കുകയല്ല എന്ന് ഉറപ്പിച്ചു പറയാനാകില്ല. ഐടിയുടെ വികസനത്തിലൂടെ ഇന്ത്യയുടെ കുതിപ്പ് ലക്ഷ്യമിട്ട മദ്രാസ് നഗരം അന്ന് ദിവസങ്ങളോളമാണ് വെളിച്ചമോ വാർത്ത വിതരണ സംവിധാനമോ ഇല്ലതെ ഇരുട്ടിലാണ്ടു പോയത് . മനുഷ്യൻറെ ആർത്തി പൂണ്ട വികസന ലക്ഷ്യതിനെറ്റെ തിരിച്ചടിയാണ് അതി വർഷവും കഠിനമായ ചൂടും. പാരിസ്ഥിതിക സന്തുലനം എന്ന ആശയം പോലും എട്ടിലെ പശുവായി മാറിയതിന്റെ ഫലം. മനുഷ്യൻ വളർത്തിയെടുത്ത ശാസ്ത്രിയ മുന്നേറ്റങ്ങളൊന്നും ഇത്തരം പ്രകൃതി പ്രതിഭാസങ്ങളെ തടഞ്ഞു നിർത്താനാവില്ല എന്നു ആവർത്തിച്ചാവർത്തിച്ചുള്ള ദുരന്തങ്ങൽ തെളിയിച്ചു കൊണ്ടിരിക്കുകയാണ് . ഭൂമുഖത്ത് പിറന്നു വീണ ഏതൊരു ജീവിയെക്കാളും ദുർബലനാണ് മനുഷ്യനെന്നു അപ്പോൾ നാം തിരിച്ചറിയുന്നു. ജാതിയോ മതമോ പണമോ അല്ല അടിസ്ഥാന പരമായി നാമെല്ലാം കേവലം മനുഷ്യരാണന്ന ചിന്ത ഇതിനു മുമ്പും കേരളൈയർ തിരിച്ചറിഞ്ഞിരുന്നു പഴമക്കാർ തൊണ്ണൂറുകളിലെ വെള്ളപ്പൊക്കം എന്ന് വിളിച്ചിരുന്ന 1922 ലെ അതിരാത്രത്തിൽ ഒരു നേരത്തെ ആഹാരത്തിനായി കാതോർത്തിരുന്ന കാത്തിരുന്നവരുടെ മുമ്പിൽ തകർന്നുവീണത് നാളതുവരെ കെട്ടിപ്പൊക്കിയ തൊട്ടു കൂടായ്മയും തീണ്ടി കൂടായ്മയും കൂടിയായിരുന്നു. വിശപ്പിനുമുമ്പിൽ കിടപ്പാടമില്ലായ്മയുടെ അവശതക്ക് ജാതിയുടെയും മതത്തിന്റെയും മതിലുകൾ ഇടിഞ്ഞുവീണ്. പ്രകൃതി സകല ചരാചരങ്ങളെയും ഒന്നായി കാണുന്നു എന്നുള്ള മഹത്തായ മാതൃക കാണിച്ചിട്ടും നാം ആ ദുരന്തങ്ങൾക്കു മുകളിലും പുതിയ സൗധങ്ങളുടെ സ്വപ്നങ്ങൾ പണിതുകൂട്ടുന്നു. ജാതിയും മതവും ധനമഹിമയും കൊണ്ട് കോലാഹലം കൂട്ടുന്നു.
പണത്തിനായി ഇതെല്ലാം ചെയ്തു കൂട്ടുന്ന റിയാൽ എസ്റ്റേറ്റ് മാഫിയകളും വമ്പൻ പണച്ചാക്കുകളും ഏതു പ്രളയെത്തെയും അതിജീവിക്കും ജീവിതം മുങ്ങി പോകുന്നത് പാവങ്ങളുടെതാണ്. പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഒരു രാജ്യവും മോചിതമല്ല എന്നത് നടുക്കുന്ന സത്യമാണ്. ഏതാനും വർഷങ്ങൾ മുമ്പ് ലോകത്തെ അകെ ഭീതിയിലേക്കറിഞ്ഞ സുനാമി ആരും മറന്നു കാണില്ലല്ലോ?എല്ലാ വികസനവും ഒറ്റ മഴയിൽ, ഒരു ചലനത്തിൽ, ആഞ്ഞടിക്കുന്ന ഒരു കാറ്റിൽ നിലം പരിശാകും എന്ന കാര്യം നാമാരും ഓർക്കാറില്ല. ഒരു ദുരന്തവും നമ്മെ ഒരു പാഠവും പഠിപ്പിക്കാറുമില്ല. നാം ദുരന്തങ്ങൾക്കു മുകളിലും പുതിയ സ്വപ്നങ്ങൾ . പണിതുകൊണ്ടേയിരിക്കും. . എത്ര കിട്ടിയാലും പാഠം പഠിക്കാത്തൊരു കുട്ടിയെപ്പോലെയാണ് മനുഷ്യൻ. പ്രതീക്ഷയെന്നോ പ്രത്യാശയെന്നോപേരുള്ള മനുഷ്യനെ ദുരന്തങ്ങളും വിടാതെ പിന്തുടരുന്നത് സ്വാഭാവികം.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.