26 C
Bangalore
October 14, 2018
Untitled

കാമാഖ്യ

kamagya

കാമാഖ്യ അസമിലെ ഒരു സ്ഥലത്തിന്റെ പേരാണ്. താന്ത്രിക മതമനുസരിച്ചുള്ള അൻപത്തൊന്നു ശക്തികേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണിത്.

കാമാഖ്യ എന്ന പദത്തിനർത്ഥം കാമത്തിന്റെ ആഖ്യായിക എന്നാണ്. കാമമെന്നാൽ ആഗ്രഹം എന്നാണ്. ആഗ്രഹം എന്തിനോടുമാകാം. അങ്ങിനെയുള്ള ഏതൊരു ആഗ്രഹത്തെയും സാധിക്കുന്നതിനായി വികൃതിയായ മനസ്സിനെ ചിട്ടപ്പെടുത്തി ഏകാഗ്രമാകേണ്ടതുണ്ട്. അതിനായാണ് കാമകലകൾ അഭ്യസിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചനാ, എഴുത്തു്, വായന, കൃഷി തുടങ്ങിയ നിരവധി കാമകലകളുണ്ട്. അവയിലെ പ്രധാനപ്പെട്ട 64 കാമകലകളുടെ തത്വത്തെ ആണ് 40 കഥകളുടെ രൂപത്തിൽ ഈ നോവലിൽ പ്രതിപാദിക്കുന്നത്.

ചാദ്ദോഗ്യോപനിഷത്തിൽ ഉദ്ദാലക അരുണിയുടെയും മകൻ ശ്വേതകേതുവിന്റെയും ഒരു സംഭാഷണത്തിൽ, ഉദ്ദാലകൻ മകനോട് ആൽമരത്തിന്റെ ഒരു കായ പെറുക്കിക്കൊണ്ടു വരാൻ പറയുന്നു. കായുമായിവന്ന ശ്വേതകേതുവിനോട് അത് രണ്ടായി മുറിക്കാൻ പറയുന്നു.
“ഇപ്പോൾ നീ എന്താണ് കാണുന്നത് ?”
“ചെറിയ വിത്തുകളാണ് ”
“അതിലൊന്ന് രണ്ടായി മുറിക്കൂ ”
ശ്വേതകേതു വിത്തുകൾ രണ്ടായി മുറിച്ചു.
“ഇപ്പോൾ എന്താണ് നീ കാണുന്നത് ?”
“ഒന്നും കാണുന്നില്ല ‘
ഉദ്ദാലകൻ പുഞ്ചിരിച്ചു.
“മകനേ ശ്വേതകേതു, കാണാനാകുന്നില്ല എന്ന് നീ പറഞ്ഞ അതിൽനിന്നാണ്, ആ ശൂന്യതയിൽ നിന്നാണ് ഈ കായ പൊഴിച്ച ആ വലിയ ആൽമരം ഉണ്ടായിട്ടുള്ളത്. അത് പോലെയാണ് നിന്റെ ആത്മാവും. ”

ഈ ഉപനിഷ് കഥയുടെ ബലമാണ് കാമാഖ്യ എന്ന നോവലിന്റെ ഘടന രൂപപ്പെടുത്താനായി ഉപയോഗിച്ചിട്ടുള്ളത്. കായയുടെ പുറംതോടാണ് നോവലിന്റെ മുഖ്യകഥ. കായ്ക്കുള്ളിലെ, ഓരോരോ മരങ്ങളായി വളരേണ്ട ഓരോരോ വിത്തുകളെയാണ് 40 കഥകളായി സങ്കല്പിച്ചിട്ടുള്ളത്. ഓരോ കഥയും മുഖ്യകഥയുമായി ബന്ധമില്ലാത്ത വിധത്തിൽ സ്വതന്ത്രമായ ആഖ്യാനങ്ങളാണെന്നിരിക്കെ തന്നെ, മുഖ്യ കഥയുടെ പൂർണത ആ 40 കഥകളിലൂടെ മാത്രമാണ് സാധ്യമാകുക.

ഭാരതീയ ചിന്താപദ്ധതികളും താന്ത്രിക രീതികളും ഇടകലരുന്ന ആഖ്യാനവും ഭാഷയും കൊണ്ട് വ്യത്യസ്തവും നൂതനവുമായ വായനാനുഭവം നൽകുന്നു.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.