എല്ലാം സ്വപ്നങ്ങളും നഷ്ടപ്പെട്ട് ഡൽഹി എന്ന മഹാനഗരത്തിൽ നിന്ന് തീവണ്ടി കയറുമ്പോൾ എന്നും കണ്ണീർ മാത്രം വിധിച്ച എന്റെ അമ്മയുടെ മുഖത്ത് അന്നോളം ഞങ്ങൾ കണാത്ത ഒരു ഭയം ഉണ്ടായിരുന്നു.എന്തു ചെയ്യണം, എവിടെയ്ക്ക് പോകണം എന്നറിയാതെയുള്ള ഒരു തരം പരിഭ്രാന്തി.അച്ഛനെ നഷ്ടപ്പെട്ട വേദനയിൽ .. ഇനിയെന്ത് എന്ന ചേദ്യവും ഉള്ളിൽ ഉയരുമ്പോൾ…. അതിനുത്തരം മൗനം മാത്രമായിരുന്നു ആ മുഖത്ത്. ആ വലിയ യാത്രക്കോടുവിൽ കേരളത്തിൽ ഞങ്ങൾ എത്തി. ഞങ്ങൾ പ്രതീക്ഷിച്ച വരവേൽപ്പുകളുടെ സ്ഥാനത്ത് ഒരു പാട് കുറ്റപ്പെടുത്തലുകൾ മാത്രമായ് ചിലർ … അതെല്ലാം കേട്ട് ഞങ്ങൾ അമ്മയെ നോക്കുമ്പോൾ കണ്ണമർത്തിയടച്ച് നിൽക്കുന്നുണ്ടായിരുന്നു ആ പാവം. ഞങ്ങൾ മൂന്നു പിഞ്ചു മക്കളുടെയും കൈ പിടിച്ച് ഒരു ബന്ധു ബലത്തിന്റെയും അകമ്പടിയുമില്ലാതെ അമ്മയും ഞങ്ങളും ചെന്നു കയറിയത് “അണ്ണാച്ചി കമ്മളുടെ ഓലപ്പുര ” യിലേക്കായിരുന്നു. ഒരു ഹാളും ചാക്കുക്കൊണ്ട് മറച്ച ഒരു കുഞ്ഞടുക്കളയും ഉള്ള ഒരോലപ്പുര… അവിടെ നിന്നാണ് ആദ്യമായി അമ്മ ജീവിത നേതൃത്വം ഏറ്റേടുത്തത്. അമ്മേയോടപ്പം അമരത്ത് വല്ല്യേട്ടനുo ചേർന്നപ്പോൾ ആ ജീവിത നൗക ഇന്നിത്ര ദൂരം താണ്ടി…..

“ചുമ്മാ ഓർമ്മകളെ പൊടി തട്ടിയതാണു ഞാൻ.വന്ന വഴി മറക്കാതിരിക്കൻ…. “

Viresh K Nair
Story writer Malayalam

1 Comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: