വേനൽ വന്നു
വേവുന്നു
വേരു തൊട്ടെൻ
തളിർ വരെ,
ജീവന്റെ തുള്ളിയേ…

കേഴുവാൻ വയ്യ
തൈമരമല്ലെ ഞാൻ,
തേടുനിതായെൻ
തരു ജീവനങ്ങൾ
ജീവന്റെ തുള്ളിയേ…

വേർപെട്ട് പോകിലും
വേരിലിന്നുമെൻ പൈതൃകം
നേർ ദിശ കോറിടും
ആ വഴി തന്നെ ഗതി
ജീവന്റെ തുള്ളിയേ…

ദൂരങ്ങൾ താണ്ടി
കരിമ്പാറ ചെങ്കൽ
കടും വീഥികൾ
തൃഷ്ണയെ കൂർപ്പിച്ചു
കുത്തിപ്പിളർത്തി
മുന്നോട്ട് മുന്നോട്ട്…

ജീവന്റെ തുള്ളിയെ തേടി
എന്റെയുയിരിന്റ യാത്ര.

 

Sujith Kuttanari
Writer & Poet Malayalam

1 Comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: