25 C
Bangalore
December 17, 2018
Untitled

‘പരിണാമസിദ്ധാന്തം’ വെറും കെട്ടുകഥയാണെന്ന് പറയാൻ വരട്ടെ ?

evolution -soman pookkad

1859 നവംബര് 24 നായിരുന്നു ചാൾസ് ഡാർവിന്റെ ‘ഒറിജിൻ ഓഫ് സ്പീസിസ്’ അഥവാ മനുഷൃനും കുരങ്ങും ഏതാണ്ട് ഒരു പൊതുപൂർവ്വികനിൽനിന്നും പരിണമിച്ചവരാണെന്നള്ള വൈജ്ഞാനികരംഗത്ത് ഏറെ ഭൂകമ്പം സൃഷ്ടിച്ച കൃതി പ്രസിദ്ധികരിക്കപ്പെടുന്നത്.

യാഥാസ്ഥിക മത മേധാവികളെ ഈ കൃതി കുറച്ചൊന്നുമല്ല പ്രകോപിപ്പിക്കുകയും ഞെട്ടിക്കുകയുംചെയ്തത് .അവർ അന്നേവരെ കെട്ടിപ്പൊക്കിയ വിശ്വാസത്തിന്റെ കോട്ടകൊത്തളങ്ങളാണ് ഡാർവിന്റെ വൈഞ്ജാനിക വിചാരധാര തകർത്തു തരിപ്പണമാക്കിക്കളഞ്ഞത്.ദൈവം ആറാം നാൾ തന്റെ പ്രതിരൂപമായി സൃഷ്ടിച്ച ആദംവും അവന്റെ വാരിയെല്ലിൽ നിന്നും ചീന്തിയെടുത്ത ഹൌവ്വയും കേവലം വാൽ നഷ്ടപ്പെട്ട കുരങ്ങൻമാരുടെ ഗണത്തിൽപെട്ടവരായിരുന്നു എന്ന് കേട്ടതോടെ വിശ്വാസലോകത്തിന്റെ തലച്ചോറിലൂടെ ആവിപറക്കുന്ന തീവണ്ടി എൻജിനുകൾ തലങ്ങും വിലങ്ങും കിതച്ചോടിക്കൊണ്ടിരുന്നു. അവർ ചാൾസ് ഡാർവിനെ പിശാചിന്റെ സന്തതിയായി ആക്ഷേപിച്ചു അദ്ദേഹത്തിന്റെ പുസ്തകത്തെ കഠിനമായി വെറുക്കുകയും ചെയ്തു. എന്നാൽ കാലമേറെയെടുത്തില്ല. ഒരു ഡാർവിന് പകരം നൂറുക്കണക്കിന് ‘ഡാർവിൻ പതിപ്പുകൾ’ യൂറോപ്പിൽ പാരമ്പര്യവായന ശീലത്തിലേക്ക് അതിക്രമിച്ചു കയറിക്കൊണ്ടിരുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. ഡാർവിന്റെ ആശയത്തെ പിന്തുണക്കുന്നവരുടെ ഒട്ടനവധി കൃതികൾ മലവെള്ളപ്പാച്ചിൽകണക്കെ പിന്നീട് പാശ്ചാത്യ വായമുറികളിൽ നിറഞ്ഞൊഴുകുകയായിരുന്നു. 1870 ആകുമ്പോഴേക്കും എതിര്പ്പിന്റെ ശക്തി ഏതാണ്ടു കുറഞ്ഞെങ്കിലും ഡാർവിനെ ഉൾക്കൊള്ളാനാകാതെ സന്ദേഹികളുടെ ചോദ്യശരങ്ങൾ . പിന്നെയും തുടർന്നുകൊണ്ടിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും കൊണ്ട് സർഗ്ഗാത്മകമായ ധൈഷണിക ലോകത്ത് പലരും അർദ്ധ വിശ്വാസത്തിലേക്കും ചിലർ ഭൗതിക ചിന്തയുലേക്കും യാത്രതുടർന്നുകൊണ്ടേയിരുന്നു. കാറൽമാക്‌സ് അവരുടെ പാത വെട്ടിയൊരുക്കികൊണ്ട് പ്രധാന ചാലകശക്തിയായി നിലകൊണ്ടു. .

evolution-soman pookkad

കാലാന്തരത്തിൽ കുരങ്ങൻ മനുഷ്യനായി പരിണമിച്ചത്പോലെ എന്ത് കൊണ്ട് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാൽ മനുഷ്യന് കുരങ്ങിലേക്കും ഒരു തിരിച്ചു പോക്ക് സാധ്യമായിക്കൂടെയെന്ന ചിന്തയും ഇതിനിടയിൽ പലരിലും വീർപ്പുമിട്ടിച്ചുകൊണ്ടിരുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദഫലമായി എന്തുകൊണ്ട് മനുഷ്യനു ഡാർവിന്റെ convergent എവലൂഷനും parallel എവലൂഷനും പോലെ ഒരു തിരിച്ചു പോക്ക് ആയിക്കൂടാ എന്നവർ ആലോചിച്ചു. . നാഗരികനായ മനുഷ്യൻ അവന്റെ സംസ്കാരം കൈവെടിഞ്ഞു പ്രാകൃതവാസനയുള്ള കിരാതനായ മനുഷ്യനായി മാറുമോ എന്ന ആശങ്ക പലരിലും ബലപ്പെട്ടു.

1954 നോബൽ പുരസ്‌കൃതനായ വില്യം ഗോൾഡിങ്ങിന്റെ ‘ലോര്ഡ് ഓഫ് ദി ഫ്‌ളീസ്’ എന്ന നോവൽ അത്തരത്തിലുള്ളൊരു ചിന്തയുടെ ഭാഗമായി രചിക്കപ്പെട്ട ഒരു നോവൽ ആയിരുന്നു. നഗരത്തിലെ അത്യാധുനികമായൊരു വിദ്യാലത്തിൽ പഠിച്ചിരുന്ന ഒരു കൂട്ടം കുട്ടികൾ ഒരു ടൂറിനിടയിലെ ഹെലികോപ്റ്റര് അപകടത്തിൽപ്പെട്ടു ഒരു നിബിഢ വനന്തരത്തിൽ അകപ്പെടുന്നതാണ് നോവലിന്റെ ഇതിവൃത്തം. വന്യമൃഗങ്ങൾ അധിവസിക്കുന്ന ഘോരവനത്തിൽ അകപ്പെട്ട അവർ പ്രാണരക്ഷാർത്ഥം നാലുപാടും ഓടിയെങ്കിലും നിരാശയായിരുന്നു ഫലം. ഭക്ഷണമില്ലാതെ ആശ്രയമില്ലാതെ അവർ കാടിനകത്ത് ദിവസങ്ങൾ തള്ളിനീക്കി. ക്രമേണ അവർക്കിടയിൽ എങ്ങനെയെങ്കിലും ജീവിക്കാനുള്ള അഭിവാഞ്ഛ ഉടലെടുത്ത് . അവരിൽ തന്നെ നേതാവുണ്ടായി. ആദ്യമാദ്യം കായ് കനികൾ ഭക്ഷിച്ചവർ പിന്നീട് വേട്ടയാടലിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഒടുവിലവർ കാട്ടുമൃഗങ്ങളെ കൊന്നു തിന്നുന്ന കാട്ടുമനുഷ്യരായി രൂപത്തിലും ഭാവത്തിലും മാറുകയാണ്. തികച്ചും പ്രാകൃതമായ കാട്ടുമനുഷ്യരുടെ ജീവിതാവസ്ഥ. പച്ച മാംസം പോലും തിന്നാൻ കൂസലില്ലാത്ത ശിലായുഗ മനുഷ്യരായി അവർ മാറുകയായിരുന്നു.
ജീവിത സാഹചര്യമാണ് മനുഷ്യരെ മാറ്റിമറിക്കുന്നത് എന്ന് ഭംഗ്യന്തരനെ ബോധ്യപ്പെടുത്താനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. പിന്നീട് ഇത്തരത്തിലുള്ള അനവധി കൃതികൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും രചിക്കപ്പെട്ടുവെങ്കിലും ‘ലോര്ഡ് ഓഫ് ദി ഫ്‌ളീസ്’ ന് അക്കാലത്തെ വലിയ എതിർപ്പുകളാണ് പാശ്ചാത്യ ലോകത്ത് നേരിടേണ്ടിവന്നിരുന്നത്. ഡാർവിന്റെ പരിണാമസിദ്ധത്തിന് നേരിടേണ്ടിവന്ന അത്രത്തോളം ഇല്ലെങ്കിലും വില്യം ഗോൾഡിങ്ങിനും തന്റെ രചനയുടെ പേരിൽ യാഥാസ്ഥികരിൽ നിന്നും കടുത്ത എതിർപ്പ് നേരിടേണ്ടി വരികയുണ്ടായി. ഒരു മനുഷ്യന്റെ അവിശ്യസിനിയമായ ജീവിതാ അനുഭവകഥയിലൂടെ ബെന്യമിൻ വരച്ചിട്ട ‘ആട് ജീവിതം’ വായിച്ചു ഉറക്കം നഷ്ടപ്പെട്ടവരാണ് നമ്മൾ. അതുപോലെ ഫ്രാൻസിസ് കാഫ്ക്കയുടെ ‘രൂപാന്തരണവും’ യാൻ മാർട്ടലിന്റെ ‘ലൈഫ് ഓഫ് പി’യുമടക്കമായുള്ള റിയാലിസ്റ്റിക്കോ കാല്പനികമോ എന്ന് വേർതിരിച്ചുപറയാനാകാത്ത സമാനമായ ഒട്ടനവധി കഥകളും ഉപകഥകളും നോവലുകളും നല്ലവായനക്കാരായ പലർക്കും ഓർത്തെടുക്കാനാകും മാനസികമായ അപപരിവർത്തനം സംഭവിക്കുമ്പോൾ മനുഷ്യൻ തന്നെയാണ് ദൈവവും രാക്ഷസനുമായി മാറുന്നത് എന്ന് ഭാരതീയ വിജ്ഞാന സ്രോതസ്സുകളും ധാരാളം വ്യക്തമാക്കുന്നുണ്ട് . സാഹചര്യമാണ് ഇതിനെല്ലാത്തിനും നിദാനം. മനുഷ്യൻ ഒരു സാമൂഹ്യ സൃഷ്ടിയാണ് എന്ന് അരിസ്റ്റോട്ടിലും അടിവരയിടുന്നു.
ചാൾസ് ഡാർവിന്റെ convergent എവലൂഷനും parallel എവലൂഷനും കേവലമൊരു സിദ്ധത്തേക്കാളുപരി ജീവിക്കുന്ന തെളിവുകളാണെന്ന് ബോധ്യപ്പെടുത്തുന്ന ചില ശാസ്ത്രീയ കണ്ടെത്തെലുകൾ ഇപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട് . “use it or lose it” എന്നത് പ്രകൃതി നിയമമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന ഒരു വാർത്തയായിരുന്നു ടെട്രാ എന്ന മെക്സിക്കന്‍ മത്സ്യത്തെക്കുറിച്ചു ഈയിടെ വായിക്കാനിടയായ റിപ്പോർട്ട്‌ . ‘ടെട്രാ’ അമേരിക്കയുടെ ദക്ഷിണ ഭാഗങ്ങളിലും മെക്സിക്കോയിലും കാണുന്ന ഒരു സാധാരണ മത്സ്യമാണ്. അധികം താഴ്ച്ചയില്ലാത്ത പുഴകളിലും കുളത്തിലും മറ്റു പല തരം ആവാസവ്യവസ്ഥകളിലും ജീവിക്കുന്ന അവയെ പക്ഷെ മെക്സിക്കോയിലെ കുറ്റാകൂരിരുട്ട് നിറഞ്ഞ ഒരു ഗുഹയിലെ കുഞ്ഞരുവിയിൽ കണ്ടത്തിയ ഗവേഷകർ ആദ്യമൊന്നു ഞെട്ടുകതന്നെ ചെയ്തു. കാരണം മെക്സിക്കൻ ടെട്രകൾക്കൊന്നും കണ്ണ് കാണില്ലായിരുന്നു. ഒന്ന് കൂടി സൂക്ഷിച്ചു നിരീക്ഷിച്ചപ്പോൾ അവക്കൊന്നിനും കണ്ണ് എന്ന അവയവം പോലും ഇല്ലായിരുന്നു എന്നും കണ്ടെത്തിയ ഗവേഷകർ അത്ഭുതപ്പെട്ടു. ഇരുട്ട് നിറഞ്ഞ പരിതസ്ഥിതിയിൽ കാഴ്ചയുടെ ആവിശ്യമില്ലാത്തതിനാൽ കണ്ണ് ഉപയോഗശൂന്യമാവുകയും ക്രമേണ അവയവം പോലും മാഞ്ഞുപോകുകയും ചെയ്തതാകാമെന്ന് ഗവേഷകർ അനുമാനിച്ചു. ഇത് തലമുറകളിലൂടെ സംഭവിച്ച ഒരു ജൈവിക പ്രക്രിയയുടെ ഭാഗമാണെന്നും അവർ മനസ്സിലാക്കി. ഇത് ഒരു ടെട്ര മൽസ്യത്തിന്ന്റെ പരിണാമ ഗുപ്തിയായി മാത്രം നമുക്ക് കാണാനാകുമോ?. ജീവജാലങ്ങളിൽ ഇതിന് സമാനമായതോ അല്ലാത്തതോ ആയ അനവധി രൂപാന്തരങ്ങൾ കാലാകാലങ്ങളിൽ സംഭവിക്കുന്നുണ്ടാകാം. കുരങ്ങൻ ഇപ്പോഴും മനുഷ്യരായി മാറികൊണ്ടിരിക്കുണ്ടോ എന്ന് പരിഹാസം നിറഞ്ഞ ചോദ്യം ചോദിക്കുന്ന യാഥാസ്ഥിക ലോകം ഇക്കാര്യങ്ങൾ കൂടി ഉൾക്കൊള്ളുന്നത് ഗുണകരമായിരിക്കും.

പരിസ്ഥിതിക്കനുസ്സരിച്ചു ജീവജാലങ്ങളുടെ സ്വാഭാവിശേഷങ്ങൾ മാറുമെന്ന് കണ്ടെത്താൻ നമുക്ക് ഇത്രയൊന്നും അന്യേഷണത്തിന്റെയോ ഗവേഷണത്തിന്റെയോ ആവിശ്യമില്ല. ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ടു ഓരോരുത്തരുടെയും മാനറിസങ്ങളും സ്വഭാവ വൈശിഷ്ഠങ്ങളും പരിശോധിച്ചാൽ മാത്രം മതിയാകും. ഓരോരുത്തരുടെയും ജീവിതശൈലി തൊഴിൽ എന്നിവ അവരുടെ സ്വഭാവ വിശേഷത്തെ എങ്ങനെയൊക്കെ മാറ്റിമറിച്ചിട്ടുണ്ടെന്നു അവരെ അടുത്തറിയുന്നവർക്ക് നല്ലബോധ്യം കാണും ജീവജാലങ്ങൾ മാറിവരുന്ന സാഹചര്യങ്ങളുടെയും പ്രകൃതി സവിശേഷതളുടെയും സൃഷ്ഠിയാണ്. ‘Man is by nature a social animal’ എന്ന് അരിസ്റ്റോട്ടിലിന്റെ വിലയിരുത്തൽ മനുഷ്യന്റെ കേവല രാഷ്രീയത്തേക്കാളുപരി അവന്റെ പ്രജ്ഞയെക്കുറിക്കുന്നത് കൂടിയാണ്. . Culture ഉം Civilization നും രണ്ടും രണ്ടാണ് ഒന്ന് മനുഷ്യന്റെ ആന്തരികമായ സവിശേഷഗുണവിശേഷത്തെ കുറിക്കുമ്പോൾ മറ്റൊന്ന് അവന്റെ ഭൗതിക സാഹചര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ്. രണ്ടും ചേരുമ്പോഴാണ് ആധുനിക മനുഷ്യൻ രൂപപ്പെടുന്നത്. അപ്പോൾ മനസ്സിലാകും ‘പരിണാമം’ എന്നത് സാങ്കേതികമായി വലിയ അർത്ഥതലങ്ങളുള്ള ഒന്നാണെന്ന്

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.