23 C
Bangalore
December 8, 2018
Untitled

ദന്തസിംഹാസനം

ക്രിസ്ത്യാനികളെയും സുഗന്തവ്യഞ്ജനങ്ങളെയും തേടി 1498 ൽ വാസ്കോ ദ ഗാമ കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയതോടെ രാഷ്ട്രീയ വൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രാദേശിക ഭരണകൂടങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. സാർവജനീന സ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന അറബി ജൂത ചൈനീസ് വ്യാപാരികളും നിപുണരായ സാമൂതിരിമാരും ഉൾപ്പെടുന്ന ഒരു സമൂഹം ചിതറിത്തെറിക്കുകയും രക്തച്ചൊരിച്ചിലിന്റെയും അരാജകത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമാവുകയും ചെയ്തു. അതിനിടയിൽ ഉദയം ചെയ്ത മാർത്താണ്ഡവർമ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ടു തിരുവിതാംകൂർ രാജവംശത്തിനെ അതിന്റെ ഔന്നതിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നിൽ അരങ്ങേറിയ നാടകീയ കലഹങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകൾ സാക്ഷ്യം വഹിച്ചു.

ചരിത്രത്തിന്റെ വിസ്‌മൃതിയിൽ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചു് തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവും അധികാര വടംവലികളും രണ്ടു സഹോദരിമാർക്കിടയിലെ (രാജാ രവിവർമ്മയുടെ പൗത്രിമാർ ) മാൽസര്യങ്ങളും മനു എസ് പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു. ദീർഘകാലത്തെ (6 വർഷം ) ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം കണ്ടെത്തിയ വിവരങ്ങൾ വായനക്കാരനെ തികച്ചും വിസ്മയഭരിതനാക്കും.

സേതുലക്ഷ്മി ബായിയോടുള്ള കുനുട്ട് അനിയത്തി സേതുപാർവതീ ബായി പിന്നീടുവന്ന മഹാരാജാവായ തന്റെ മകനിലൂടെ പ്രകടിപ്പിച്ചു.
“ലക്ഷക്കണക്കിനു വരുന്ന പ്രജകളെ ഭംഗിയായിത്തന്നെ ഭരിച്ച ഒരു സ്ത്രീ ഇത്രയും നാണംകെട്ട രീതിയിലുള്ള ഒരു അവസ്ഥയിലേക്ക് തന്റെ ബന്ധുക്കൾ കാരണമായി എത്തിച്ചിച്ചേരുക എന്നത് ചെറിയ കാര്യമല്ല. സേതുലക്ഷ്മി ബായിയുടെ വരുമാനം വരെ നിർത്തലാക്കി. തന്റെ സഹോദരിയിൽനിന്നും അനന്തരവനില്നിന്നും ഇത്രയും കനത്ത പ്രഹരം ഇതുവരെ ലഭിച്ചിരുന്നില്ല !” ഒരു ചെറിയ റൂമിൽ മഹാറാണിയുടെ അവസാനനാളുകൾ കഴിച്ചുകൂട്ടി !
(ഡി സി ബുക്ക്സ്, Rs 699/-)

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.