“പമ്പാനദിയിലെ വെള്ളത്തിന്റെ ഒഴുക്കുപോലെയാണെന്റെ ജീവിതം. പലപ്പോഴും അത് സ്വച്ഛമായി ഒഴുകും. ചിലപ്പോൾ കൂലംകുത്തി കലങ്ങിമറിഞ്ഞു ഒഴുകും. പക്ഷെ, പെട്ടന്ന് ശാന്തമാകും. ദൈവം എന്റെ ജീവിതത്തിൽ പല അനുഗ്രഹങ്ങളും തന്നിട്ടുണ്ട്. അതിൽ ഏറ്റവും വലിയ അനുഗ്രഹമാണ് ഈ കാൻസർ എന്നെനിക്കു തോന്നുന്നു.
കാൻസറിനെ ഞാൻ അതിജീവിച്ച അനുഭവം പറയുന്നത് വായനക്കാർക്ക് ഒരു പ്രചോദനമാകുമെന്ന് കരുതിയാണ്. കാൻസർ വന്നിട്ടും ഇയാൾ ചത്തില്ലെന്ന് പറയാൻ തക്കവണ്ണം ഞാൻ അതിനെ തോൽപ്പിച്ചു. കാൻസറിനെ ആരും ഭയക്കരുത്. വന്നാൽ പിന്നെ ശാന്തമായി നേരിട്ടു അതിനെ മറികടക്കാനാണ് ഏവരും ശ്രമിക്കേണ്ടത്.
കാൻസർ രോഗികൾ മരിക്കുന്നത് ആ രോഗം കൊണ്ടല്ല, മറിച്ചു ഭയംകൊണ്ടാണ്. ”
തിരുമേനിയുടെ അനുഭവത്തോടൊപ്പം കാൻസറിനെ അറിയാൻ സഹായിക്കുന്ന കുറച്ചു ലേഖനങ്ങളും അനുബന്ധമായി കൊടുത്തിട്ടുണ്ട്. (എന്താണ് കാൻസർ, വിവിധ ചികിത്സാരീതികൾ, അതിനെ എങ്ങിനെ സമീപിക്കുന്നു… )

“ചരിത്രം തുടങ്ങിയ കാലം മുതൽ കാന്സറെന്ന രോഗം ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. വേദങ്ങളിലും ഗ്രീക്ക് ഇതിഹാസങ്ങളിലും ഈ രോഗത്തെ കുറിച്ച് പ്രതിപാദ്യമുണ്ട്. ഒരുതരം കാൻസറിന് വേദങ്ങളിൽ പറയുന്ന ചികിത്സാവിധിതന്നെയാണ് ഇക്കാലത്തു് പരിഷ്‌ക്കരിച്ച രീതിയിൽ നാം ചെയ്തുവരുന്നത് എന്നുള്ളത് എന്നെ അദ്‌ഭുതപ്പെടുത്തുന്നു.” (Dr എസ് കൃഷ്ണമൂർത്തി, മദ്രാസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് )

“ആയുർവേദ സംഹിതകളിൽ പറയപ്പെടുന്ന കർക്കിടക രോഗം തന്നെയാണ് ഇക്കാലത്തു കാൻസർ എന്നറിയപ്പെടുന്നത്.” (Dr സുബോധ് മിശ്ര )

Mv Sasidharan
A man's mind may be likened to a garden, which may be intelligently cultivated or allowed to run wild.