21 C
Bangalore
September 23, 2018
Untitled
Malayalam Poems

ചൂണ്ടുവിരല്‍

വളര്‍ത്തുപക്ഷിയെ
സ്നേഹിക്കുകയും ,
പറക്കുന്നവയെ
വേട്ടയാടിപ്പിടിക്കുകയും ചെയ്യുന്ന
അപൂര്‍വ്വതയെ
നമുക്ക്,
മതമെന്നും
ജാതിയെന്നും
രാഷ്രീയമെന്നും വിളിക്കാം..!

ഒറ്റയ്ക്കിറങ്ങിനടക്കുമ്പോള്‍
ചോദ്യം ചെയ്യുന്ന
ആള്‍ക്കൂട്ടങ്ങളെ
ഫാസിസ്റ്റുകളെന്നും വിളിക്കാം.

അധികാരത്തിന്‍റെ
ആള്‍ക്കൂട്ടത്തിന്‍റെ
ഒന്നിച്ചുള്ള ശബ്ദമാണ്
തിരനിറച്ചുവെച്ച
തോക്കുകളുടെ ഉടല്‍..!

Related posts