20.5 C
Bangalore
December 17, 2018
Untitled

ചെപ്പും പന്തും

ഇന്ദ്രജാലവിദ്യകളിൽ രണ്ടു രീതികളത്രെ ഉണ്ടായിരുന്നത്, രാജമുറയും കാക്കാലമുറയും. മുൻകൂട്ടി ആസൂത്രണം ചെയ്തു കാണിക്കുന്നത് (രാജസദസ്സിൽ, ക്ഷണിക്കപ്പെട്ട കാണികളുടെ മുമ്പിൽ ) രാജമുറ. തെരുവിൽ കാണിക്കുന്ന ചെപ്പടിവിദ്യകൾ കാക്കാലമുറ. ചെപ്പും പന്തും രാജമുറയിലും കാക്കാലമുറയിലും അവതരിപ്പിക്കുന്നത് വളരെ വ്യത്യസ്ത രീതികളിലായിരിക്കും.

“അചേതനവും പരസ്പര ബന്ധമില്ലാത്തതുമായ രണ്ടു വസ്തുക്കളാണ് ചെപ്പും പന്തും. എന്നാൽ അവ കൂടിച്ചേരുമ്പോൾ.. ”

എൺപതുകളിൽ മദ്രാസിൽ താമസിച്ചിരുന്ന ഉബൈദിന്റേയും രണ്ടായിരത്തി പത്തുകളിൽ ചെന്നൈയിൽ താമസിച്ച മുകുന്ദന്റെയും ജീവിതമാണ് രണ്ടു ഭാഗങ്ങളിലായി വിവക്ഷിച്ചിരിക്കുന്നത്. ഒരിക്കൽപ്പോലും നേരിട്ട് കാണാത്ത വ്യക്തികളിൽ ചില പരസ്പര്യങ്ങൾ മാന്ത്രികമായി പ്രവർത്തിക്കുന്നു.

വായനയിലേക്ക് പ്രവേശിക്കാനുള്ള വൈവിധ്യമാർന്ന കവാടങ്ങൾ തേടുകയാണ് സാഹിത്യാസ്വാദനമെങ്കിൽ ഈ നോവൽ അതിനുള്ളൊരു വഴികാട്ടിയാണ്.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.