ഭൂട്ടാനൊരു ലാൻഡ് ലോക്ഡ് രാജ്യമാണ്. നാപ്പതു വയസ്സുകഴിഞ്ഞ ഞങ്ങളുടെ ഡ്രൈവർ പടത്തിലല്ലാതെ ജീവിതത്തിലൊരിക്കലും കടൽ കണ്ടിട്ടില്ലാത്ത ആളായിരുന്നു. പക്ഷെ അദ്ദേഹം ഒരുദിവസം കാണുന്ന അത്രയും വെറൈറ്റി പൂക്കൾ ഞാൻ നാളിതുവരെ കണ്ടിട്ടുണ്ടാവുമോ എന്നു സംശയമാണ്.

തിംഫുവിൽ ഒരു Amazing flower garden ഉണ്ട്(Ludrong Memorial Garden). ഒരടിപൊളി പൂന്തോട്ടം. പ്രകൃതിയുടെ കിടപ്പനുസരിച്ച് ഈ പൂക്കളുടെ ഉദ്യാനം കൃത്രിമത്തം തെല്ലും തീണ്ടാത്തവിധം കണ്ണാടിപോൽ ചെറു കുളങ്ങളും, മീതെയുള്ളപാലങ്ങളും, മെലിഞ്ഞുവളഞ്ഞ രണ്ടടിപാതകൾ കൊണ്ടും മനോഹരമാക്കിയിരിക്കുന്നു. അങ്ങോട്ടുപോകരുത് ഇങ്ങോട്ടു പോകരുത്ത് എന്നൊന്നും പറഞ്ഞ് ഇവിടെ ആരും നമ്മുടെ പുറകെ വരുന്നില്ല. ഉദ്യാനത്തിൽ പൂക്കളെ പോലെതന്നെ ഓമനത്തമുള്ള കുറെ പട്ടികൾ ഒറ്റയ്ക്കും കൂട്ടായും കറങ്ങി നടക്കുന്നുണ്ട്, ഇളവെയിലേറ്റ് കിടക്കുന്നുണ്ട്. അവർ നമ്മളോട് കൂട്ടുകൂടാൻ തയ്യാറാണെന്ന സൂചനയായ് വാലിളക്കുന്നു, കണ്ണുചിമ്മി കാണിക്കുന്നു.

പലവലുപ്പത്തിൽ പലനിറങ്ങളിൽ പല ആകൃതിയിൽ പ്രകൃതിയിലെന്നപോലെ പൂക്കൾ ഇളങ്കാറ്റിൽ ഇളകുന്നു. ആയിരം കണ്ണുകളാൽ പൂക്കൾ നമ്മളെ നോക്കുമ്പോൾ പ്രത്യാഭിവാദനത്തിന് രണ്ടുകണ്ണുകൾ പോരാതെവരുന്നുവോ. പൂക്കളൂടെയൊന്നും പേരറിയില്ല, നിറങ്ങളുടെയും മണങ്ങളുടെയും പേരുകളും അറിയില്ല. കുറെയൊക്കെ ഫോണിലേക്ക് പകർത്തിനോക്കി, അതിലേറെ ഹൃദയത്തിലേക്ക് ആവാഹിക്കുവാൻ ശ്രമിച്ചു. മറ്റെന്തു ചെയ്യാൻ.

M R Renukumar
M.R. Renukumar is a poet, painter and translator. With a M.Phil. in economics, his day job is with the State Audit Department in Kottayam. He has published three collections of poetry: Keninilangail (In marshy lands, 2005), Veshakkaya (The fruit of knowledge, 2007) and Pachakkuppi (Green bottle, 2011). His other works include Naalaam classile varaal (Snakehead fish in the fourth standard, 2008), Poykayil Yohannan (2009, biography of the activist, poet and socio-religious reformer of the same name), and a book of essays and reminiscences, Muzhusooryanaakaanulla shramangal (Attempts to be a full blown sun, 2013). He has translated the graphic biography of B.R. Ambedkar, Bhimayana: Experiences of Untouchability, from English into Malayalam (2014). He is editor of the volume Don’t Want Caste: Malayalam Stories by Dalit Writers (2017)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.