ഏത്തപ്പഴം ഇഷ്ടമില്ലാത്തവരായി ആരും കാണില്ലല്ലോ… എനിക് ഏറ്റവും പ്രിയപ്പെട്ടതാണ്…
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടംവുന്ന ഒരു ഐറ്റം ആണ് ഇത്…
ബനാന ബ്രഡ് റോൾ എന്നു വേണമെങ്കിൽ നമുക്ക് അങ്ങു പേരിടാം.

രണ്ട് ഏത്തപ്പഴം ചെറുതായി നുറുക്കി ഒരു സ്പൂണ് നെയ്യിൽ ഇട്ടു വേവിയ്ച്ചു. അതിലേക്കു കുറച്ചു ഷുഗർ, തേങ്ങാ, നട്സ് നുറുക്കിയത്. ഇവയും കൂടേ ചേർത്തു നന്നായി ഡ്രൈ ആക്കി എടുത്തു.. ഒരു ബ്രെഡിന്റെ പീസ് എടുത്തു അതിലേക്കു ഈ കൂട്ടു ഇത്തിരി വെച്ചു ഇഷ്ടമുള്ള ഒരു ചോക്ലേറ്റ് പീസും അതിനുള്ളിൽ വെക്കുക. അതിനു ശേഷം പതിയെ റോൾ ചെയ്തു എടുക്കുക. ഇതു കോണ്ഫ്ലോറിൽ മുക്കി ബ്രഡ് ക്രംസ് ഇൽ പൊതിഞ്ഞു ഗോൾഡൻ ബ്രൗണ് നിറത്തിൽ വറുത്തെടുക്കുക.(കോണ്ഫ്ലോർ വെള്ളത്തിൽ നന്നായി കലക്കി ലൂസ് ആക്കിവേണം ഉപയോഗിക്കാൻ, വേണ്ടവർക്ക് മുട്ടയും നെയ്യും ഉപയോഗിക്കാം.)

മുട്ടയും നെയ്യും കുറച്ചൊക്കെ ഉപയോഗിച്ചാൽ മതിട്ടോ. ആരോഗ്യംകൂടെ നോക്കേണ്ടേ…

Rency Biju
Housewife and Beekeeping as a profession.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.