1) ചിറകു മുറിഞ്ഞു വീഴുമ്പോള്‍ മാത്രം നാം നമുക്കുണ്ടായിരുന്ന ആകാശത്തെക്കുറിച്ച് വാചാലമായിപ്പാടുന്നു അതുവരെ നാം അതിന്റെ കുറവുകളെ മാത്രം ചിന്തകളില്‍ ഇട്ട് ചേറ്റിക്കൊണ്ടെയിരുന്നു. 2) നോക്കൂ, ഉള്ളതിനും ഇല്ലാത്തതിനും ഇടയില്‍ ഒരു മുറിവിന്റെയാ കിടങ്ങുമാത്രം,
പരാജിതരുടെ ജീവിതം ഒരു കറുത്ത കവിതയാണ് അതിനു നേരെയവന്‍ തല ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ജീവിതം അതിന്റെ മുന്‍കാലുകള്‍ താഴ്ത്തി അവനെ പുറത്തേറ്റുന്നു ! ഒരായുസ്സുകൊണ്ട് അവന് പട്ടം പറത്തുന്നു കാറ്റതിന്റെ പുകക്കുഴലുകള്‍ കൊണ്ട് അവന്റെയാ വഴിമുറിക്കുന്നു