ഹക്കുണ മത്താത്ത – രണ്ട്
വൈകിയുറങ്ങിയാലും രാവിലെ വൈകാതെയുണരാൻ കഴിയുന്നത് ഇത്തരം യാത്രകളിൽ മാത്രമാണ്. പ്രതീക്ഷകളുടെ തെളിച്ചവുമായാണ് ഇന്നത്തെ പുലരിയും വന്നിരിക്കുന്നത്. മുറിയിലെ കെറ്റിലിൽ തന്നെ ഒരു കട്ടൻ ചായയുണ്ടാക്കി ടാബുമായി ഞാൻ ബാൽക്കണിയിൽ ചെന്നിരുന്നു. ഗുജറാത്തിൽ നിന്നും ‘ഒപ്പത്തിനൊപ്പം