21.5 C
Bangalore
September 23, 2018
Untitled
Redoubtable
  • Home
  • Movies
  • അരാഷ്ട്രീയതക്കെതിരെ സിനിമയുടെ രാഷ്ട്രീയം
Malayalam Movies

അരാഷ്ട്രീയതക്കെതിരെ സിനിമയുടെ രാഷ്ട്രീയം

ഓരോ അണുവിലും സിനിമ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന ചലചിത്രകാരനാണ് ഗൊദാർദ്. ഒരിക്കലും താൻ സംവിധാനം ചെയ്ത സിനിമകളുടെ ആരാധകരാൽ കണ്ടീഷൻ ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത ചലചിത്രകാരൻ.ആരാധകരിൽ ഒരിക്കലും പെട്ടുപോവാത്ത ചലച്ചിത്രകാരൻ -. ഓരോ സിനിമയിലൂടെയും തന്നെ നിരന്തരം പുതുക്കി പണിത ചലചിത്രകാരൻ ഗൊദാർദിൻറെ ബയോഗ്രഫിയാണ് Redoubtable എന്ന സിനിമ. Breathless, Contempt എന്നീ സിനിമകൾ ചെയ്ത് ആരാധകർക്കിടയിൽ കത്തിനിൽക്കുന്ന സമയത്താണ് തന്റെ സിനിമാ പാരമ്പര്യത്തെ അദ്ദേഹം തച്ചുടച്ചത്. കഥ പറയാനുള്ളതല്ല, നൂഡ് രംഗങ്ങൾക്കുള്ളതല്ല, റൊമാൻസിനുള്ളതല്ല സിനിമ എന്നു അദ്ദേഹം തിരുത്തി. റെനോയെ പോലെ,ലാങിനെ പോലെ അരാഷ്ട്രിയ സിനിമയെടുക്കാൻ തനിക്കാവില്ല എന്ന് തുറന്നു പറഞ്ഞു.ത്രൂഫൊ, റിവെറ്റെ, ഷാബ്രോൾ, എറിക്റോമർ എന്നിവരുടെ ക്രാഫ്റ്റ്-കർതൃത്വ വാദങ്ങളെ ഗൊദാർദ് വെല്ലുവിളിച്ചു. എഴുത്തുകാരനെപോലയല്ല സംവിധായകൻറെ റോളെന്ന്,സംവിധായകൻറേത് കൂട്ടായ പ്രവർത്തനം ആയിരിക്കണം എന്നും ഗൊദാർദ് വാദിച്ചു.നിരന്തരം ചർചയിലൂടെയാണ് സിനിമ രൂപപ്പെടേണ്ടത് എന്ന് വാദമുയർത്തി ചലച്ചിത്ര കലയിൽ അതുവരെ നാട്ടുനടപ്പായിരുന്ന auteur സങ്കൽപത്തെ ചെറുത്തു. സ്വന്തം ഇമേജിൽ ഒരിക്കലും സ്വയം പണയപെടുത്തിയില്ല. അക്കാരാണത്താൽ സ്വന്തം അനുയായികൾ ഗൊദാർദിനെ കല്ലെറിഞ്ഞു.സർക്കാരിനെതിരെ തെരുവിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുമ്പോൾ ഒരാരാധകൻ ചോദിക്കുന്നു, എന്തുകൊണ്ട് തമാശ സിനികളെടുക്കുന്നില്ല. ആട്ടിയോടിക്കപെടുന്ന ജൂതരുടെ ,യെമൻ, വിയറ്റ്നാം, കുർദ് പ്രശ്നങ്ങളുടെ മുന്നിൽ എനിക്കു ചിരിച്ചിരിക്കാനാവില്ല. ചലചിത്രകലയുടെ സ്വർഗഭൂമിയായ കാനിൽ ഈ പ്രശ്നങ്ങൾ ഉന്നയിച്ച് കലഹിച്ചു. രമ്യതയുടെ ഭാഷയോ രാഷ്ട്രീയമോ സംസ്കാരമോ പിന്തുടർന്നില്ല.

ലാ ചൈനോയിസോടെ സിനിമയുടെ ഭാഷ ഗൊദാർദ് മാറ്റിയെഴുതി.സിഗോവെർടോവയുടെ നിലപാട് പിന്തുടർന്നു. രതിവേളയിൽ പോലും സിനിമ സ്വപ്നം കണ്ടു,സിനിമയെ കുറിച്ച് സംസാരിച്ചു.
സിനിമയിലെ പുതിയ നിലപാടിന് വേണ്ടി ഊണിലും ഉറക്കത്തിലും തർക്കിച്ചു.ഭാര്യയുമായി ഇക്കാരണത്താൽ അകന്നു. തൻറെ മുൻ സിനിമകളെ തള്ളിപറഞ്ഞതോടെആരാധകരുടെ ശകാരം ഏറെ ഏറ്റുവാങ്ങി.സ്വിസ് വംശീയതക്കൊപ്പം നിൽക്കുന്ന സ്വിസ് ഏജന്റായ മാവോയിസ്റ്റ് എന്നും ആക്ഷേപിക്കപെട്ടു. അങ്ങനെയൊരു ഭർത്താവിനെ ഭാര്യ പിന്തുണച്ചില്ല. സിനിമയുടെ പേരിൽ രണ്ടു പേർ രണ്ടു വഴിക്കായി.ഗൊദാർദെന്ന ചലചിത്രകാരനെ ഏറെ ഇഷ്ടത്തോടെ, അതേ മാത്രയിൽ ക്രിട്ടിക്കലായി നോക്കി കാണുന്ന സിനിമയാണ് Redoubtable.

Related posts