“പ്രേമം
അയഥാര്ഥമായ സ്വപ്നമാകാം
ജീവിതം
സ്വപ്നമല്ലാത്ത യാഥാർഥ്യമാകാം
ആദ്യത്തേതിൽ തെറ്റും
അവസാനത്തേതിൽ ശരിയും ലയിക്കട്ടെ.
നീയെന്റെ വിഷാദവും
ഞാനതിലെ വികാരവുമാണ്.
എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്
അതാണെന്റെ ആനന്ദം.”
— വി വി കെ വാലത്തു്

സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാൻ പാടുപെടേണ്ടതും, കത്തിയാൽ കെടുത്താൻ ഏറെ പണിപ്പെടേണ്ടതുമായ ഒരഗ്നി. ആ തീയിൽ ചുട്ടുപഴുത്ത ഒരസ്ത്രവുമുണ്ട്. പഴയ കാമാനയുടെ രീതിയും (ലഹരി ) പുതിയതിന്റെയും നേരിടുന്ന ആത്മസംഘര്ഷങ്ങൾ. സ്ത്രീയുടെ നിത്യ വശ്യതയും അതിന്റെ അടിയിൽ കിടക്കുന്ന ചതിച്ചുഴിയും, അതുമൂലം പൊഴിയുന്ന കുടുംബബന്ധങ്ങളും…. ചുംബനസമരത്തിന്റെ സമകാലികതയിൽ അവസാനിക്കുന്നു. പിരിമുറുക്കമുള്ള ഇതിവൃത്തം വളരെ വൈദഗ്ദ്യത്തോടെ, പ്രത്യേക ആഖ്യാന ശൈലിയിലൂടെ (അനായാസമായി ) അവതരിപ്പിച്ചിരിക്കുന്നു സോക്രട്ടീസ് വാലത്തു്.

Mv Sasidharan
A man's mind may be likened to a garden, which may be intelligently cultivated or allowed to run wild.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.