കാണുന്നമാത്രയിൽ മുഖം –

തിരിക്കും സമൂഹമേ

നീയും തിരിച്ചറിയുന്നുവോ

അവനും മനുഷ്യനാണ്

തൊലി കറുത്തതെങ്കിലും

അവൻറെ ഞെരമ്പിലും

ചുടു ചോരയാണ്

രണ്ടാമനെന്നു മുന്ദ്രകുത്തി

നീ അവഗണിക്കുമ്പോഴും

ഓർക്കുക വല്ലപ്പോഴും

അവനും മനുഷ്യനാണ്

കിട്ടാത്ത നീതിക്കായി

ഓർക്കാത്ത അവകാശങ്ങൾക്കായ്

പോരാടുമ്പോഴും

പുച്ഛത്തോടേ നോക്കുന്ന

നീയും തിരിച്ചറിയുന്നുവോ

അവനും മനുഷ്യനാണ്‌

പതിനാറു തികയാത്ത

അവിവാഹിത അമ്മമാരും

കുഞ്ഞുങ്ങളും വൃദ്ധരും

ഒരുനേരമെങ്കിലും വിശപ്പകറ്റാനായ്

കഷ്ട്ടപെടുന്നതു കണ്ടിട്ടും

മനസലിയാത്ത മനുഷ്യരേ

ഓർക്കുക നീയും

അവരിലൊരാളെങ്കിൽ

പ്രേതികരിച്ചീടുന്നതെങ്ങിനെയെന്നു

സന്തോഷമില്ലേ സമാധാനമില്ലാ

തലചായ്‌ക്കാൻ തുണ്ടുഭൂമിയില്ല

നീതിക്കു വേണ്ടി തൊണ്ട-

വറ്റി വരളുമ്പോഴും

തിരിഞ്ഞുനോക്കിടാൻ പോലും

മനഃസാക്ഷിയില്ലയോ

ഓർക്കുക നീ

തിരിച്ചറിയുക നീ

അവനും മനുഷ്യനാണ്

Anju K Kumar
Writer Malayalam

1 Comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: