25 C
Bangalore
December 17, 2018
Untitled

എ വിൻഡർ ഇൻ മോസ്‌കോ ഭാഗം-2

a-winter-in-moscow-part2-malayalam

Sky Dive – കഴിഞ്ഞു നേരെ പോയത് Moscow Old military training Center and Tank museums – ലേക്കാണ്. മോസ്കോ സിറ്റി ബോർടെരിൽ ആണ് ഇതു. Sky Center-ൽ നിന്നും 2 മണിക്കൂർ യാത്ര ഉണ്ട് ഇവിടേക്ക്…. എനിക്ക് തോന്നുന്നു, ലോകത്ത് വേറെ ഒരു സ്ഥലത്തും ഒരു സാദാരണക്കാരന് ചെയുവാൻ പറ്റാത്ത ചില activities അവിടെ കാത്തിരിക്കുന്നത്. അവ ഇതൊക്കെയാണ്….Driving and Firing a T-55 War Tank (ആള് നല്ല പ്രായം ഉള്ളതാ…)…Firing lessons using different military guns. If u have money, u can even fire a RPG (Rocket-propelled grenade)

ആദ്യമായി Moscow Old military training Center and Tank museum പറ്റി പറയാം. World War-2 ഇന്റെ സമയത്ത് soviet union ന്റെ ഒരു പ്രധാന military പരിശീലന കേന്ദ്രം ആയിരുന്നു ഇവിടം. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഉപയോഗിച്ച ഒരുപാട് വാർ equipments ഇപ്പോളും നമ്മുക്ക് എവിടെ കാണാം. എന്നാൽ soviet union പിരിഞ്ഞ ശേഷം എവിടെ പ്രധാനമായും ഉപയോഗിക്കുന്നത് Hollywood സിനിമ ഷൂട്ടിങ്ങുകൾക്കാണ്. ex military officers ആണ് പ്രധാനപെട്ട എല്ലാവരും. റഷ്യൻ ഭാഷ അറിയാതെ ഇവിടെ പോകുക അസാധ്യം ആണ്. Paul കൂടെ ഉള്ളത് വലിയ ഒരു അനുഗ്രഹമായി. മാസത്തിൽ 3 sunday മാത്രമേ എവിടെ ടൂറിസ്റ്റ്കൾക്ക് പ്രവേശനം ഉള്ളു. അതും, നേരത്തെ റിസേർവ് ചെയണം. Paul ഇതിനു മുന്പ് പലപ്രവിശ്യം അവിടെ പോയിട്ടുള്ളത് കൊണ്ട് ആള് എനിക്കുവേണ്ടി എല്ലാം അവിടെ ബുക്ക്‌ ചെയ്തിരുന്നു.ചെയേണ്ട activity അനുസരിച്ചാണ് ചാർജ്. എത്ര തോക്ക് ഉപയോഗിക്കുന്നു, എത്ര റൌണ്ട് വെടി വയ്ക്കണം എന്നതൊക്കെ അനുസരിച്ച് റേറ്റ് മാറും.എനിക്ക് ആകെ 12000RUB ആണ് ചാർജ് ചെയ്തെ.

a-winter-in-moscow-part2-2

Registration കഴിഞ്ഞു നാൻ നേരെ പോയത് Indoor shooting range -ലേക്കാണ്. ഒരോ gun ഇലും, 20 റൌണ്ട് വെടി വയ്ക്കുവാനുള്ള അവസരം ഉണ്ട്…ഓരോ ഗണ്‍ ഉപയോഗിക്കുന്നതിനു മുന്പ്, Holding positions, Basic gun theory എല്ലാം വിശദമായി പറഞ്ഞുതരും. Paul അതെല്ലാം എനിക്ക് translate ചെയ്തു തന്നു. ആദ്യമായി നാൻ എടുത്തത്‌ Dragunov sniper rifle ആയിരുന്നു. കുട്ടികാലത്ത് പല വീഡിയോ ഗെയിംകളിലും നാൻ ഇതു കുറെ ഉപയോഗിച്ചിട്ടുണ്ട്. അന്നുമുതലേ ഇതു ഒന്ന് റിയൽ ആയി പരീക്ഷിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു…വിചാരിച്ച പോലെ അല്ല, നല്ല ഭാരം ആണ്. and very powerful also. 25m ദൂരെ ആണ് target board വച്ചിരിക്കുന്നെ. 20 എണ്ണം വെടി വച്ചിട്ട്, 3-4 എണ്ണം 10 പൊഇന്റിൽ കൊള്ളിക്കാൻ എനിക്ക് കഴിഞ്ഞു.

a-winter-in-moscow-part2-3

അതിനു ശേഷം നാൻ എടുത്തത്‌ AK-47 ആണ്.ചുരുക്കി പറഞ്ഞാൽ, simple, powerfull and accurate അതാണ്‌ AK-47…. ടാർഗറ്റ്ൽ കൃത്യമായി കൊള്ളിക്കാൻ കഴിഞ്ഞില്ല, എങ്കിലും ആ feel വേണ്ടുവോളം ഉൾക്കൊള്ളാൻ കഴിഞ്ഞു. വെറുതെ അല്ല ഈ തോക്ക് ലോകത്ത് ഏറ്റവും കൂട്ടൽ ആളുകളെ കൊന്നുഒടുക്കുന്ന ഒന്നായി മാറിയത് എന്ന് മനസ്സിലായി.

അതിനുശേഷം നാൻ ഉപയോഗിച്ചത് 9mm Taurus PT92 Pistol ആണ്. ശരിക്കും ഇതു ഒരു brazilian ഗണ്‍ ആണ്. സിനിമയിൽ കാണുന്നപോലെ എളുപ്പമല്ല ഒരു റിയൽ Pistol ഉപയോഗിക്കാൻ എന്ന് മനസ്സിലായി. Holding position is very important. അല്ലെങ്ങിൽ വലിയ അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. Target board ൽ കൊള്ളിക്കാൻ നാൻ കുറച്ചു പാടുപെട്ടു. എന്നാലും 2 എണ്ണം 10 point ൽ കൊള്ളിക്കാൻ എനിക്ക് കഴിഞ്ഞു.

a-winter-in-moscow-part2-4

ഇനിയുള്ള ഗണ്‍ പ്രാക്ടീസ് എല്ലാം Tank Drive കഴിഞ്ഞു, പുറത്ത് വച്ചാണ്. പുറത്തു പോകുന്നതിനു മുന്പ് ഒരു military uniform -ഉം Tank Driver Cap ഉം എന്നെ ധരിപ്പിച്ചു. ഇത് ഒരു T-55 war tank ആണ്. ആകെ 4 പേർക്ക് ഇതിൽ ഇരിക്കാം. ഒരു മെയിൻ ഡ്രൈവർ, ഒരു Fire operator , 2 support . ആദ്യം 2km ദൂരം ടാങ്കിന്റെ മുകളില ഇരുന്നു യാത്രചെയ്തു. കുണ്ടും കുഴിയും നിറഞ്ഞ, മഞ്ഞു മൂടിയ കാടിനുള്ളിലൂടെയുള്ള യാത്ര മറക്കാൻ പറ്റാത്ത ഒരു അനുഭവമായി. തിരിച്ചുള്ള 2km ടാങ്ക് ഇന്റെ ഉള്ളിലെ supporting driver സീറ്റിൽ ഇരുന്നാണ് വന്നെ. ടാങ്കിന്റെ ഉള്ളിലേക്ക് ഇറങ്ങി സീറ്റിൽ ഇരിക്കുക എന്നത് വല്ലാത്ത പ്രയാസം ഉള്ള കാര്യം ആണ്. അതിനെക്കാൾ പ്രയാസമാണ് തിരിച്ചു ഇറങ്ങാൻ. ഉള്ളിലെ periscope ലൂടെ പുറത്തെ കാഴ്ച്ചകൾ എല്ലാം വ്യക്തമായി കാണാം. അവസാനം നിർത്തുന്നതിനു മുന്പായിരുന്നു Tank Firing. ടാങ്കിലെ Fire operator ആണ് fire ചെയുന്നെ. ഒരു ഇടിമിന്നലും ഭൂമികുലുക്കവും ഒന്നിച്ചു ഉണ്ടായ അനുഭവം ആയിരുന്നു വെടി പൊട്ടിയപ്പോൾ ഉണ്ടായതു. but i really enjoyed it….

a-winter-in-moscow-part2-5

ഇതു കഴിഞ്ഞു നേരെ മഞ്ഞു മൂടിയ കാടിനകത്തുള്ള Shooting Rang ലേക്ക് പോയി. അവിടെ നാൻ ഞാൻ ആദ്യം use ചെയ്തത്, PK machine gun (PKM )ആയിരുന്നു. അത്ര accurate അല്ലേലും powerful ആണ്. വെടി വയ്ക്കുന്ന ആ ഫീൽ നമ്മളിലേക്ക് വരും. ഫോട്ടോ എടുക്കാൻ വേണ്ടി ഈ തോക്ക് എടുത്തു പൊക്കി പോസ് ചെയ്യാൻ ഞാൻ പാടുപെട്ടു. ഒരു 15-20kg ഭാരം ഉണ്ട് ഇതിനു എന്ന് തോന്നുന്നു… അതിനു ശേഷം നാൻ ഉപയോഗിച്ചത് ഒരു PTRD anti tank rifle ആണ്. ഇതിൽ 3 റൌണ്ട് വെടി വയ്ക്കാനുള്ള അനുവാദമെ ഉള്ളു…. ഹോ… ഇതുവരെ ഉപയോഗിച്ചതിൽ വച്ച് ഏറ്റവും powerful…. ഒരു ഒന്ന് ഒന്നര വെടി…… ടാങ്ക്-ഇനെ തകർക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ് ഇത്. അപ്പോൾ പിന്നെ കൂടുതൽ പറയണ്ടെല്ലോ…. പിന്നെ ഉപയോഗിച്ചത് Mosin–Nagant എന്ന classic sniper gun ആണ്. അത്ര എളുപ്പം അല്ല ഇതു ഉപയോഗിക്കാൻ…. പിന്നെയും ചില തോക്കുകൾ ഉപയോഗിച്ചു. ഒരു classic hunting rifle, AK-74 അങ്ങനെ ചിലത്. 10000RUB കൊടുത്താൽ ഒരു RPG ഫയർ ചെയ്യാം എന്ന് പറഞ്ഞു…..റേറ്റ് കുറച്ചു കൂടുതൽ ആയതുകൊണ്ട് ഞാൻ വേണ്ട എന്ന് പറഞ്ഞു. പക്ഷെ ഇപ്പോൾ അതുംകൂടെ ഒന്നു പരീക്ഷിച്ചാൽ നന്നായിരുന്നു എന്ന് തോന്നുന്നു… ഹാ …. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.
ഇവിടെ ഒരു Tank Museum ഉണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ച കുറെ വാഹനങ്ങളും ആയുധങ്ങളും എവിടെ സൂക്ഷിച്ചിരിക്കുന്നു. സമയകുറവ്‌ കാരണം എല്ലാം ഒന്ന് ഓടിനടന്നു കണ്ടു.

a-winter-in-moscow-part2-6

ഈ പരിപാടികൾ എല്ലാം കഴിഞ്ഞു military canteen ൽ ചെറിയ ഒരു ലഘു ഭക്ഷണം ഉണ്ടായിരുന്നു. കുറെ traditional റഷ്യൻ snacks ഉം. പിന്നെ cola, coffee കൂടാതെ നല്ല classic russian vodka. ഇത്രയും നേരം -5 ഡിഗ്രീ താപനിലയിൽ പുറത്തു ആയിരുന്ന എന്റെ കൈ വിരലുകൾ ഗ്ലൌസ് ഇട്ടിട്ടും മരവിച്ച അവസ്തയിൽ ആയിരുന്നു. ഈ കുളിര് മാറ്റാൻ ഒരു vodka short വളരെ നല്ലത് ആണെന്ന് Paul ഉപദേശിച്ചു…പിന്നെ ആ vodka ഉടെ ചില പ്രത്യേകതകളും പറഞ്ഞു തന്നു. military ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കുന്ന vodka ആണ് അത്. കൊടും തണുപ്പിൽ ജോലി ചെയുന്ന പട്ടാളക്കാർക്ക് വളരെ ആശ്വാസം നല്കുന്ന ഒരു സാധനം ആണ് ഇതു എന്ന് പറഞ്ഞു. വളരെ ലിമിറ്റഡ് ആയി മാത്രമേ അത് പുറത്തു കിട്ടു. 80ml ആണ് അവരുടെ 1 short. കണ്ണ് അടച്ചു ഒറ്റ വലിക്കു കുടിക്കാൻ പറഞ്ഞു. കുടിച്ചു കഴിഞ്ഞു ഒരു പ്രത്യേക തരം garlic സ്നാകും തന്നു…. 5 മിനിടിനുള്ളിൽ തന്നെ റഷ്യൻ തീ തൈലം അതിന്റെ പവർ കാണിച്ചു തുടങ്ങി… നാൻ വിയർക്കാൻ തുടങ്ങി…. അങ്ങനെ ജാക്കെറ്റും ഊരി കാറിൽ കയറി തിരിച്ചു 6 മണിയോട് കൂടി ഹോട്ടെലിലേക്ക് യാത്രയായി…… മോസ്കോവിൽ ഈ സമയത്ത് പകൽ ദൈർഖ്യം കുറവാണ്. 8 മണിക്ക് സൂര്യൻ ഉദിച്ചു, 5 മണിയോടുകൂടെ ഇരുട്ടി തുടങ്ങുന്നു… കാറിനു ഫുൾ ഡേ ചാർജ് ആയി 3500RUB കൊടുത്തു (Mercedes M class ആയിരുന്നു വണ്ടി) . Paul- നോട് ഒരുപാടു നന്ദി പറഞ്ഞു യാത്രയാക്കി…..

a-winter-in-moscow-part2-7

ടാങ്ക് ഫയർ ചെയ്യുന്നതിന്റെയും, വെടി വക്കുന്നതിന്റെയും എല്ലാം വിശദമായ Photo Album ഉം videos ഉം കമന്റില ലിങ്ക് ആയി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…കാണുക….

ബാക്കി അടുത്ത പാർട്ട്‌ൽ……….

അടുത്ത പാർട്ട്‌ൽ, മഞ്ഞു പെയ്തു ഇറങ്ങുന്ന ഒരു ദിവസം മോസ്കോ തെരുവുകളിലൂടെ ഒരു യാത്രയെക്കുറിച്ച്…………….

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.