Untitled

എ വിൻഡർ ഇൻ മോസ്‌കോ ഭാഗം- 1

വളരെ യാഥിർശികമായിട്ടാണ് റഷ്യൻ യാത്ര പ്ലാൻ ചെയ്തത്. UAE National Holiday അടുപ്പിച്ചു കിട്ടുന്ന 4 ദിവസത്തെ അവധി എങ്ങനെ use ചെയ്യാം എന്ന് ആലോചിച്ചുകൊണ്ട്‌ ഇരിക്കുകയായിരുന്നു. ദുബായിൽ നിന്നും ആ വീക്കിൽ ഏറ്റവും കുറഞ്ഞ ചിലവിൽ എങ്ങോട്ട് പറക്കാം എന്ന് ഇന്റർനെറ്റ്ൽ ഒന്ന് സെർച്ച്‌ ചെയ്തു. Finland-ലോട്ട് ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക് (730AED with Return). രണ്ടാമത്തെ സ്ഥലം റഷ്യ ആയിരുന്നു മോസ്കോലേക്ക് 750AED ആണ് ടിക്കെറ്റ്. അന്വേഷിച്ചപ്പോൾ മോസ്കോ ആണ് ഒന്നുംകൂടെ enjoy ചെയ്യാൻ പറ്റിയ സ്ഥലം എന്ന് മനസ്സിലായി.

അങ്ങനെ മോസ്കോ തിരഞ്ഞെടുത്തു. റഷ്യയിൽ നിന്നും ഒരു ഇൻവിറ്റിഷേൻ ഇല്ലാതെ വിസ കിട്ടില്ല. ദുബായിലെ Smart system Holidays എന്ന റഷ്യയിൽ ബ്രാഞ്ച് ഉള്ള ട്രാവൽസ് വഴി 4 ദിവസംകൊണ്ട് വിസ ഒപ്പിച്ചു. 1 മാസത്തെ വിസക്ക് 400AED ആയി. മോസ്കോ സിറ്റിയുടെ മധ്യഭാഗത്തായി ഉള്ള ഒരു 2 സ്റ്റാർ ഹോട്ടെൽ (സ്റ്റാർ റേറ്റിംഗ് ഒക്കെ പേരില് മാത്രമേ ഉള്ളു) ബുക്ക്‌ ചെയ്തു. ഹോട്ടലിൽ നിന്നും മോസ്കോ Red Square ലേക്ക് വെറും 5 മിനുട്ട് നടക്കാനുള്ള ദൂരമേ ഉള്ളു. റഷ്യാ കാരനായ സുഹ്രത്ത് Paul ഇന്റെ സഹായതോടുകൂടെ പോകണ്ട സ്ഥലങ്ങളെ പറ്റി ഏകദേശം ഒരു ധാരണ ഉണ്ടാക്കി. റഷ്യൻ യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉണ്ട്. അത് ഞാൻ അവസാനം പറയാം.

അഞ്ചര മണികൂറോളം യാത്രചെയ്തു ഉച്ചയോടുകൂടെ Moscow Vnukovo International Airport ലാൻഡ്‌ ചെയ്തു. emigration-ൽ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു വിശദമായി പരിശോദിച്ചു. Return Ticket, താമസിക്കുന്ന ഹോട്ടൽ, കൈയിൽ ചിലവാക്കാൻ എത്ര രൂപ ഉണ്ട്, എവിടെഒക്കെ പോകും എന്നൊക്കെ വിശദമായി ചോദിച്ചു. ഇതിനു മുന്പും പലരാജ്യങ്ങളിലും ഇതുപോലെ ചോദ്യങ്ങളെ നേരിട്ട് പരിചയം ഉള്ളതിനാൽ വലിയ കാര്യമായി തോന്നിയില്ല. അങ്ങനെ ഒരുവിധം എയർപോർട്ട്‌ഇന്റെ പുറത്തു ഏത്തി.

എയർപോർട്ടിൽ നിന്നും മോസ്കോവിലെ Kiyevsky എന്ന പ്രധാനപ്പെട്ട railway station വരെ Non-Stop ആയിപോകുന്ന Airo-Express എന്ന ട്രെയിനിൽ കയറി. 400RUB ആണ് ടിക്കറ്റ്‌ റേറ്റ്. Kiyevsky സ്റ്റേഷനിൽ ഇറങ്ങിയ നാൻ ശരിക്കും കുഴങ്ങിപോയി. ഏല്ലാ ബോർഡുകളും റഷ്യൻ ഭാഷയിൽ ആണ് . കുറേ പേരുടെ അടുത്ത് ചോദിച്ചിട്ടും ആര്ക്കും ഇംഗ്ലീഷ് അറിയില്ല. . . മെട്രോയിൽ 3 സ്റ്റേഷൻ കൂടെ പോയാലെ ഹോട്ടലിൽ എത്തു. ഏതു മെട്രോയിൽ കയറണം എന്ന് കണ്ടുപിടിക്കാൻ ഒരു നിവർതിയും ഇല്ല. മോബൈലിൽ ഇന്റർനാഷണൽ റോമിംഗ് data activate ആയിരുന്നു. അത് വളരെ ഉപകാരം ആയി. google map-ൽ നോക്കിയപ്പോൾ, നിൽക്കുന്നിടത്ത് നിന്നും 5km ദൂരം ആണ് ഹോട്ടലിലേക്ക്. സമയം ഉണ്ട്. പിന്നെ സ്ഥലങ്ങളും കാണാം. അങ്ങനെ Navigation ഓണ്‍ ചെയ്തു കാഴ്ചകൾ കണ്ടു നടക്കാൻ തുടങ്ങി. മഞ്ഞുമൂടിയ പാര്ക്കുകളും മറ്റും കണ്ടു ഒരു മണിക്കൂറോളം നടന്നു ഹോട്ടലിൽ ഏത്തി.

Avarage ഹോട്ടൽ…. . Reception -ൽ ഇരിക്കുന്ന ആൾക്കൊന്നും english വലിയ പിടി ഇല്ല. ജബ. . ജബ. . എന്നു പറഞ്ഞു check-in ചെയ്തു. രാവിലെ ഹോട്ടലിൽ നിന്നും ഉള്ള break -fast കഴിച്ചു കറങ്ങാൻ ഇറങ്ങി. -5 ആണ് എങ്കിലും മഞ്ഞു വീഴിച്ച ഇല്ല. Red Square, അതിനോട് ചേർന്നുള്ള പാർക്കുകൾ ഷോപ്പിംഗ്‌ സെന്ററുകൾ എല്ലാം ഒന്ന് കയറി ഇറങ്ങി. restaurant-ൽ നിന്നും ഭക്ഷണം കഴിക്കുക എന്നത് ഒരു അതിമോഹം ആണ്. menu-കാർഡ്‌ എല്ലാം റഷ്യനിൽ ആണ്. ആർക്കും ഇംഗ്ലീഷ് അറിയില്ല. അതുകൊണ്ട് ഹോട്ടലിന്റെ അടുത്തുള്ള ഒരു Grocery ൽ നിന്നും കിട്ടുന്ന sandwich, snacks, beer ഒക്കെ ആയിരുന്നു പിന്നെയുള്ള ദിവസങ്ങളിലെ പ്രധാന ഭക്ഷണം.

29 Nov

ഇന്ന് എന്റെ birthday ആണ്. കുറേനാളായുള്ള ഒരു ആഗ്രഹം ആണ് Sky-Dive. ആ സ്വപ്നം ഇന്നു പൂർത്തിയാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഭാഷ അറിയാതെ ചുറ്റും, എന്ന് ഉറപ്പുള്ളതിനാൽ, റഷ്യാകാരാനായ friend Paul -ഇന്റെ സഹായം തേടി. രാവിലെതന്നെ Paul ഒരു കാർ റെന്റിനു എടുത്തു വിത്ത്‌ ഡ്രൈവറും ആയി വന്നു. മോസ്കോവിൽ നിന്നും 122KM ദൂരെയാണ് skyCenter. 2 മണിക്കൂറിൽ അധികം യാത്ര ഉണ്ട്. അതിമനോഹരമായ മഞ്ഞു മൂടിയ റഷ്യൻ ഗ്രാമങ്ങളിലൂടെ ഉള്ള ആ യാത്ര മറക്കാൻ പറ്റാത്ത ഒരു അനുഭവം ആണ്. സമയം കുറവായതുകൊണ്ട് ഇടയിൽ നിർത്തി ഫോട്ടോസ് ഒന്നും എടുക്കാൻ കഴിഞ്ഞില്ല. എങ്കിലും പല സ്ഥലങ്ങളെ പറ്റിയും, കാഴ്ച്ചകളെ പറ്റിയും Paul കുറേ കാര്യങ്ങൾ പറഞ്ഞുതന്നു. അങ്ങനെ ഏകദേശം 9. 30nu അവിടെ എത്തി. -5 ആണ് താപനില. ഇവിടെയും ആർക്കും ഇംഗ്ലീഷ് അറിയില്ല. ബോർഡുകളും ഫോർമുകളും എല്ലാം റഷ്യനിൽ ആണ്. instructor-മാർക്കും റഷ്യൻ മാത്രമേ അറിയൂ. . . . Paul കൂടെ ഉള്ളത് വലിയ ഒരു അനുഗ്രഹം ആയി. . . . Paul എല്ലാം translate ചെയ്തു തന്നു. 9000RUB ആണ് മൊത്തം ചാർജ് (Including Photo + Video ).


വിശദമായ introduction കഴിഞ്ഞു flight ൽ കയറി. 4000m പൊക്കത്തിൽ നിന്നാണ് ചാടാൻ പോകുന്നെ. -16 ആണ് മുകളിലെ താപനില. നാൻ ശരിക്കും exited ആയിരുന്നു. ഏകദേശം 15 പേരോളം കൂടെ ഫ്ലൈറ്റിൽ ഉണ്ട്. . . 15000 അടി ഉയരത്തിൽ എത്തിയപ്പോൾ എല്ലാവരും ചാടാൻ റെഡിയായി. ഏറ്റവും അവസാനത്തെ ഉഴം ആയിരുന്നു എന്റേത്. . . . ബെൽറ്റ്‌ എല്ലാം ക്ലിപ്പ് ചെയ്തു ഒന്നുടെ പരിശോദിച്ചു ഉറപ്പുവരുത്തി. ചാടുവാനായി ഡോറിന്റെ അരികിലേക്ക് നടന്നു. . . . . . . . ഡോറിൽ നിന്നും താഴോട്ടു നോക്കിയ ആ നോട്ടത്തിൽ, അതുവരെ നാൻ ശേഖരിച്ചു വച്ചിരുന്ന ധൈര്യം എല്ലാം ചോർന്നു പോയി. . . . . . . . . എങ്കിലും, 15000 അടിക്കു താഴെ കാണുന്ന മഞ്ഞുമൂടിയ പച്ചപ്പ്‌ എന്റെ മനസ്സ് കുളിർപ്പിച്ചു. . . . . . വരുന്നത് വരട്ടെ എന്ന് ഉറപ്പിച്ചു ഞാൻ “Ready” പറഞ്ഞു. . . . അതാ ഞാൻ താഴേക്ക്. . . . . . . ഏകദേശം ഒരു മിനിട്ട് സമയം മാത്രം ആണ് free fall ആയി താഴോട്ടു പോകുന്നത്. . . . 5000 നും 7000 നും അടി ഇടയിൽ പാരച്യുട്ട് തുറക്കും. . . . തണുപ്പ് അസഹ്യം ആയിരുന്നു. . . . . എങ്കിലും ഞാൻ ശരിക്കും എന്ജോയ്‌ ചെയ്തു. . . . . താഴെ വന്നിറങ്ങിയ എനിക്ക് ചെറിയ ഒരു തലകറക്കം പോലെ അനുഭവപ്പെട്ടു. . . . . Sudden pressure variation കൊണ്ട് സംഭവിക്കുന്നതാണ് അത്. . . ഒന്ന് രണ്ടു മിനിട്ടുകൾകൊണ്ട് അത് നോർമൽ ആയി. . . . . . അങ്ങനെ അടിപൊളിയായി sky dive പൂർത്തിയാക്കി. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു ഇതു…. തിരിച്ചു മഞ്ഞിലൂടെ നടന്നു sky center-ലേക്ക്. ചെന്ന ഉടനെ ഒരു ചൂട് കാപ്പി കുടിക്കാൻ തന്നു. . . അത് കഴിഞ്ഞു, ചാട്ടം പൂർത്തി ആക്കിയതിന്റെ ഒരു സർറ്റിഫികറ്റും, sky center -ഇന്റെ ഒരു ഹാൻഡ്‌ ബാൻഡും തന്നു. കൂടാതെ ഷൂട്ട്‌ ചെയ്ത വീഡിയോയും ഫോട്ടോസും DVD ആക്കി തന്നു. 35 ഓളം പ്രായം വരുന്ന ഒരു റഷ്യൻ ചേച്ചി ആണ് ഫ്ലൈറ്റ്ൽ നിന്നും എന്റെ കൂടെ ചാടി ആ വിഡിയോകളും ഫോട്ടോസും എടുത്തത്‌.
വിശദമായ വീഡിയോ and ഫോട്ടോ കമ്മെന്റിൽ ലിങ്ക് ആയി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കാണുക. . . . .

അങ്ങനെ എല്ലാവരോടും നന്ദി പറഞ്ഞു അവിടന്ന് തിരിച്ചു യാത്രയായി.
Sky Dive – കഴിഞ്ഞു നേരെ പോയത് Moscow Old military training Center and Tank museums – ലേക്കാണ്. മോസ്കോ സിറ്റി ബോർടെരിൽ ആണ് ഇതു. Sky Center-ൽ നിന്നും 2 മണിക്കൂർ യാത്ര ഉണ്ട് ഇവിടേക്ക്…. എനിക്ക് തോന്നുന്നു, ലോകത്ത് വേറെ ഒരു സ്ഥലത്തും ഒരു സാദാരണക്കാരന് ചെയുവാൻ പറ്റാത്ത ചില activities അവിടെ കാത്തിരിക്കുന്നത്. അതിനെപറ്റി അടുത്ത പാർട്ടിൽ. . . . . .

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും Comment ആയി പ്രതീഷിക്കുന്നു. . .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.